»   » എനിക്ക് വിവാഹം കഴിക്കണം, ഒരു ക്രിക്കറ്റ് ടീമുണ്ടാക്കാനുള്ളത്രയും മക്കളും വേണം; പ്രിയങ്ക ചോപ്ര

എനിക്ക് വിവാഹം കഴിക്കണം, ഒരു ക്രിക്കറ്റ് ടീമുണ്ടാക്കാനുള്ളത്രയും മക്കളും വേണം; പ്രിയങ്ക ചോപ്ര

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഇപ്പോള്‍ കല്യാണ സീസണാണെന്ന് തോന്നുന്നു. അനുഷ്‌ക ശര്‍മയുടെയും വിരാട് കോലിയുടെയും വിവാഹാഘോഷങ്ങളും തിരക്കും ഇനിയും തീര്‍ന്നില്ല. ഇപ്പോഴിതാ മറ്റൊരു നായിക കൂടെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിയ്ക്കുന്നു.

സണ്ണി ലിയോണ്‍ ഇനി വീരമദേവി, തമിഴിലേക്ക് വരാന്‍ ആയോധന കലകള്‍ പഠിക്കുന്നു

ഇത്രയും നാള്‍ കല്യാണം കഴിക്കുന്നില്ലേ കല്യാണം കഴിക്കുന്നില്ലേ എന്ന ചോദ്യം കേട്ട് സഹിച്ച പ്രിയങ്ക ചോപ്ര ഒറ്റയടിയ്ക്ക് ഉത്തരം പറഞ്ഞു, എനിക്ക് വിവാഹം കഴിക്കുകയും വേണം.. ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാനുള്ളത്രെ കുട്ടികളും വേണം എന്ന്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

അമ്മ പറഞ്ഞു തുടങ്ങി

വിവാഹത്തെ കുറിച്ചുള്ള സംസാരം വീട്ടില്‍ നടക്കാറുണ്ട്. അമ്മ പറയുന്നത്, എന്റെ ജോലിയെയും കഴിവിനെയും അംഗീകരിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന ഒരാളെ വിവാഹം കഴിക്കണം എന്നാണ്.

എന്റെ ആഗ്രഹം

തീര്‍ച്ചയായും അമ്മ പറഞ്ഞത് പോലെ ഒരാളെ വിവാഹം കഴിക്കാനാണ് ആഗ്രഹം. എനിക്ക് വിവാഹം കഴിക്കുകയും വേണം ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാനുള്ളത്ര മക്കളെയും വേണം - പ്രിയങ്ക ചോപ്ര പറഞ്ഞു.

വിവാഹത്തെ കുറിച്ചുള്ള ചോദ്യം

വര്‍ഷങ്ങളായി വിവാഹത്തെ കുറിച്ചുള്ള ചോദ്യം പ്രിയങ്ക ചോപ്ര അഭിമുഖീരിയ്ക്കുന്നു. തീര്‍ച്ചയായും വിവാഹം കഴിയ്ക്കുമെന്നും എന്നാല്‍ അതിനൊരു സമയമുണ്ട്, അപ്പോഴത് സംഭവിയ്ക്കും എന്നുമാണ് പ്രിയങ്ക ചോപ്ര പറഞ്ഞിട്ടുള്ളത്.

കരിയറിലാണ് ശ്രദ്ധ

നിലവില്‍ പ്രിയങ്ക ചോപ്രയെ കുറിച്ച് അത്ര വലിയ പ്രണയ ഗോസിപ്പുകളൊന്നുമില്ല. കരിയറിലാണ് നടി ശ്രദ്ധിയ്ക്കുന്നത്. ഇന്ത്യന്‍ സിനിമയെ അന്താരാഷ്ട സിനിമയിലെത്തിച്ച നടിയാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്ര.

തമിഴില്‍ തുടങ്ങി ഹോളിവുഡില്‍

വിജയ് നായകനായി എത്തിയ തമിഴന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്കാ ചോപ്രയുടെ വെള്ളിത്തിരാ പ്രവേശം. പിന്നീട് ഹിന്ദി സിനിമയിലേക്ക് പോയ പ്രിയങ്ക ചോപ്ര ഏറെ കഷ്ടപ്പെട്ട് മുന്‍നിര നായിക പദവി നേടിയെടുത്തു. ബേവാട്ച് എന്ന ചിത്രത്തിലൂടെ ഹോളിവുഡിലേത്തിയ പ്രിയങ്ക ചോപ്ര ഇപ്പോള്‍ രണ്ട് ഹോളിവുഡ് ചിത്രങ്ങളുമായി തിരക്കിലാണ്.

English summary
WOW! Priyanka Chopra Wants To Get Married & Have A Cricket Team Of Children
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam