»   »  തന്റെ ജീവിതം പകര്‍ത്താന്‍ പ്രിയ നടിയെ തിരഞ്ഞെടുത്ത് പ്രശസ്ത ഗായിക !!

തന്റെ ജീവിതം പകര്‍ത്താന്‍ പ്രിയ നടിയെ തിരഞ്ഞെടുത്ത് പ്രശസ്ത ഗായിക !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

തന്റെ ജീവിതം വെളളിത്തിരയിലെത്തുമ്പോള്‍ അത് തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരേ ഒരു നടിയേ ബോളിവുഡിലുള്ളൂ എന്ന് ഗായിക ആശാ ബോസ്ലേ. പ്രിയങ്ക ചോപ്രയെയാണ് ആശ ബോസ് ലേ തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റുളളവരുമായി താരമതമ്യപ്പെടുത്തുമ്പോള്‍ പ്രിയങ്കയുടെ അഭിനയം മികച്ചാതാണെന്നാണവര്‍ പറയുന്നത്.

നടി മാത്രമല്ല പ്രിയങ്ക ഒരു നല്ല ഗായിക കൂടിയാണെന്നും ഗായിക പറയുന്നു. തന്റെ ആത്മകഥയുടെ പണിപ്പുരയിലാണ് 83 കാരിയായ ആശാ ബോസ്ലേ ഇപ്പോള്‍. ഭര്‍ത്താവും സംഗീത സംവിധായകനുമായിരുന്ന ആര്‍ ഡി ബര്‍മ്മന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയും സിനിമ പുറത്തിറങ്ങണമെന്നാണ് ആശ ബോസ് ലേ ആഗ്രഹം.

Read more: എന്തിനാണ് അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത്രയേറെ തുക പ്രതിഫലം നല്‍കുന്നതെന്ന് സംവിധായകന്‍

priua-11-

ബോളിവുഡില്‍ അടുത്ത കാലത്തായി ഒട്ടേറെ ബയോപിക്കുകളാണ് ഇറങ്ങുന്നത്. ധോണിയുടെ ജീവിത കഥയെ അടിസ്ഥാനമാക്കി  അനുരാഗ് കശ്യപ് നിര്‍മ്മിച്ച എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി സപ്തംബര്‍ 30 നു റീലീസ് ചെയ്യും. നടന്‍ സഞ്ജയ് ദത്തിന്റെ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന രാജ് കുമാര്‍ ഹിരണി നിര്‍മ്മിക്കുന്ന ചിത്രവും അടുത്ത് പുറത്തിറങ്ങും.

English summary
Priyana Bhonsleka Chopra will be perfect for my biopic, says Asha bhonsle.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam