നിക് ജോനാസിന്റെ മുഖത്ത് കാണാം, ഡിവോഴ്സിലേക്കോ?; നിക് സഹോദരന്റെ പാതയിലെന്ന് സോഷ്യൽ മീഡിയ

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന പ്രിയങ്ക ചോപ്ര കരിയറിനൊപ്പം തന്റെ ജീവിതവും പടുത്തുയർത്തിയത് അമേരിക്കയിൽ വെച്ചാണ്. പോപ് ​ഗായകനായ നിക് ജോനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ചോപ്ര ഇന്ന് ഒരു മകളുടെ അമ്മയുമാണ്. കരിയറിനൊപ്പം കുടുംബ ജീവിതവും രണ്ട് പേരും മുന്നോട്ട് കൊണ്ട് പോകുന്നു. ഭർത്താവ് നൽകുന്ന ആത്മവിശ്വാസത്തെയും പിന്തുണയെയും കുറിച്ച് പ്രിയങ്ക ചോപ്ര പലപ്പോഴും വാചാലയായിട്ടുണ്ട്. പല യാഥാസ്ഥിതിക സങ്കൽപ്പങ്ങളെയും കാറ്റിൽ പറത്തിയാണ് പ്രിയങ്കയും നിക്കും ഒരുമിച്ചത്.

വിവാഹിതയാകുമ്പോൾ പ്രിയങ്കയുടെ പ്രായം 36 ആണ്. നിക് ജോനാസ് 26 കാരനും. പത്ത് വയസിന്റെ പ്രായ വ്യത്യാസം വലിയ തോതിൽ ചർച്ചയായി. എന്നാൽ പ്രായം പ്രണയത്തിന് തടസമല്ലെന്ന് തെളിയിച്ച് കൊണ്ട് രണ്ട് പേരും ഇന്നും സന്തുഷ്ടരായി ജീവിക്കുന്നു. നിക് ജോനാസിന് ഇന്ന് 31 വയസ് പൂർത്തിയായിരിക്കുകയാണ്. പിറന്നാൽ ദിനത്തിൽ പ്രിയങ്ക ചോപ്ര പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Priyanka Chopra

നിന്നെ ആഘോഷിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണെനിക്ക്. എനിക്കിതുവരെ അറിയാത്ത സമാധാനം നീ കാണിച്ച് തന്നു, മറ്റൊരാൾക്കും പറ്റാത്ത വിധം എന്നെ സ്നേഹിക്കുന്നു. നിന്റെ എല്ലാ സ്വപ്നങ്ങളും പൂവണിയുമെന്ന് പ്രതീക്ഷിക്കുന്നു, ഹാപ്പി ബർത്ത് ഡേ ബേബി എന്നാണ് പ്രിയങ്ക ചോപ്രയുടെ കുറിപ്പ്. നിക് ജോനാസിന്റെ ചില ചിത്രങ്ങളും താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു.

Priyanka Chopra

നിക് ജോനാസിന്റെ സഹോദരൻ ജോ ജാേനാസും ഭാര്യ സോഫി ടർണറും അടുത്തിടെയാണ് വിവാഹമോചിതരായത്. സഹോദരന്റെ വഴിയെയാണ് നിക് ജോനാസിന്റെ പോക്കെന്ന് ചിലർ കമന്റ് ചെയ്തു. നാല് വർഷത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് ജോ ജോനാസും നടി സോഫി ടർണറും വേർപിരിഞ്ഞത്. ഹോളിവുഡിലെ പ്രിയ താര ദമ്പതികളായ രണ്ട് പേരും വേർപിരിഞ്ഞത് ആരാധകരെയും നിരാശപ്പെടുത്തി.

വിവാഹമോചനത്തിന് കാരണമെന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. ഹോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ജോ ജോനാസ് കുടുംബ ജീവിതത്തിന് പ്രാധാന്യം കൊടുക്കാൻ ആ​ഗ്രഹിച്ചെങ്കിലും സോഫി ടർണറിന് കുടുംബിനിയായി മാത്രം ഒതുങ്ങി കഴിയാൻ താൽപര്യമുണ്ടായിരുന്നില്ല. 27 കാരിയാണ് സോഫി ടർണർ. ജോ ജോനാസിന്റെ പ്രായം 34 ഉം. ഹോളിവുഡിൽ അറിയപ്പെടുന്ന നടിയാണ് സോഫി ടർണർ. കുടുംബത്തിലെ വിവാഹമോചനത്തെക്കുറിച്ച് നിക് ജോനാസോ പ്രിയങ്ക ചോപ്രയോ പ്രതികരിച്ചിട്ടില്ല.

സഹോദരങ്ങളുമായി അടുത്ത ബന്ധം നിക് ജോനാസിനുണ്ട്. മ്യൂസിക് ഷോകളിൽ സഹോദരങ്ങൾക്കൊപ്പമാണ് നിക് ജോനാസ് എത്താറ്. 2018 ലാണ് നിക് ജോനാസ് പ്രിയങ്ക ചോപ്രയെ വിവാ​ഹം ചെയ്യുന്നത്. ഡേറ്റിം​ഗിലായിരുന്ന കാലത്ത് ഇക്കാര്യം മാധ്യമങ്ങൾ അറിയാതിരിക്കാൻ പ്രിയങ്ക ചോപ്ര ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് താര ദമ്പതികൾ വാടക ​ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചത്. മേരി മാലതി ചോപ്ര ജോനാസ് എന്നാണ് മകളുടെ പേര്. ഭർത്താവിനും മകൾക്കുമാെപ്പം ലോസ് ആഞ്ചലസിലാണ് പ്രിയങ്ക ചോപ്ര ഇന്ന് താമസിക്കുന്നത്. ഇടയ്ക്ക് താരം ഇന്ത്യയിലെത്താറുണ്ട്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X