TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഭര്‍ത്താവിനൊപ്പമുള്ള സ്വകാര്യ നിമിഷത്തിലും ഫോട്ടോഗ്രാഫര്‍! പ്രിയങ്ക ചോപ്രയ്ക്ക് ട്രോളുമായി ആരാധകര്‍
കഴിഞ്ഞ ഡിസംബറിലും നവംബറിലുമായി ബോളിവുഡില്‍ രണ്ട് താരവിവാഹങ്ങളായിരുന്നു നടന്നത്. രണ്ടും വാര്‍ത്തകളില്‍ ഇടംനേടിയ വമ്പന്‍ വിവാഹങ്ങളായിരുന്നു. ബോളിവുഡ് നടിയും ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്ര അമേരിക്കന്‍ ഗായകനായ നിക്ക് ജോന്സിനെയായിരുന്നു വിവാഹം കഴിച്ചത്. ദിവസങ്ങളോളം ഇവരുടെ വിവാഹത്തിന്റെ വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നത്.
നിലവില്‍ കാലിഫോര്‍ണിയയില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ് പ്രിയങ്കയും നിക്ക് ജോണ്‍സും. വിവാഹത്തിന്റെയും അതിന് ശേഷമുള്ളതുമായ ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ പങ്കുവെക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന ചിത്രങ്ങള്‍ തരംഗമാവുകയാണ് പതിവ്. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പമുള്ള പ്രിയങ്കയുടെ ചിത്രത്തിന് അടപടലം ട്രോളുകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഭര്‍ത്താവിന്റെ നെഞ്ചില്‍ തലചായ്ച്ച് ഉറങ്ങുന്ന പ്രിയങ്ക ഹോം എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ താരദമ്പതികളുടെ സ്വകാര്യ നിമിഷത്തില്‍ ഈ ചിത്രമെടുക്കാന്‍ ഫോട്ടോഗ്രാഫറുമുണ്ടായിരുന്നോ എന്നതാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. മാത്രമല്ല ഫോട്ടോഗ്രാഫറും നിങ്ങള്‍ക്കൊപ്പമാണോ താമസിക്കുന്നത്, സ്വകാര്യ ജീവിതം സ്വകാര്യമായിരിക്കണമെന്നും പരസ്യമായി ഇങ്ങനെ തുറന്ന് കാണിക്കാനുള്ളതല്ലെന്നും തുടങ്ങി പ്രിയങ്കയുടെ ഫോട്ടോയ്ക്ക് താഴെ ഉപദേശം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഡിസംബര്‍ 1, 2തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവന് പാലസില്‍ വെച്ചായിരുന്നു പ്രിയങ്ക-നിക്ക് വിവാഹം നടന്നത്. നിക്കുമായിട്ടുള്ള വിവാഹത്തോടെ പ്രിയങ്കയ്ക്ക് പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. പ്രധാനമായും നിക്കിന്റെ പ്രായമായിരുന്നു പ്രശ്നം. പ്രിയങ്കയെക്കാള്‍ പത്ത് വയസ് കുറവാണ് നിക്കിന്. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് താരദമ്പതികള്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു.