For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെറ്റായ ഉത്തരം പറഞ്ഞ് മിസ് വേൾഡ് കിരീടം നേടി പ്രിയങ്ക ചോപ്ര, നടിയുടെ ഉത്തരം ചർച്ചയാകുന്നു...

  |

  ബോളിവുഡിലെ ശക്തമായ സ്ത്രീ സാന്നിധ്യങ്ങളിലൊന്നാണ് നടി പ്രിയങ്ക ചോപ്രയുടേത് . സൗന്ദര്യ മത്സരവേദിയിൽ നിന്ന് ബോളിവുഡ് കീഴടക്കിയ നടി പിന്നീട് ഹോളിവുഡിൽ വേര് ഉറപ്പിക്കുകയായിരുന്നു. അഭിനേത്രി എന്നതിൽ ഉപരി ലോകജനത ബഹുമാനിക്കുന്ന വ്യക്തിത്വങ്ങളിലൊന്നാണ് നടിയുടേത്. സിനിമകൾ പോലെ തന്നെ പ്രിയങ്ക ചോപ്രയുടെ നിലപാടുകളും ശ്രദ്ധിക്കപ്പെടാറുണ്ട്.

  2000 ൽ ലഭിച്ച മിസ് വേൾഡ് കിരീടം നടിയുടെ ജീവിത്തിൽ വലിയൊരു വഴിത്തിരിവാകുകയായിരുന്നു. ഇതിന് ശേഷമായിരുന്നു താരം അഭിനയത്തിൽ സജീവമാകുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് മിസ് വേൾഡ് മത്സരത്തിൽ നടി പറഞ്ഞ തെറ്റായ ഉത്തരത്തെ കുറിച്ചാണ്. ഉത്തരം തെറ്റാണെങ്കിൽ കൂടിയും മിസ് വേൾഡ് കിരീടം നടിയുടെ ശിരസിൽ എത്തുകയായിരുന്നു.

  17ാം വയസ്സിലാണ് പ്രിയങ്ക മിസ് ഇന്ത്യ കിരീടം നേടുന്നത്. അതേ വർഷം തന്നെ മിസ് വേൾഡ് മത്സരത്തിലും നടി പങ്കെടുത്തിരുന്നു. വളരെ രസകരമായ ചോദ്യത്തിലൂടെയാണ് പ്രിയങ്കയ്ക്ക് 2000 ലെ മിസ് ഇന്ത്യൻ കിരീടംലഭിച്ചത്. രാഹുൽ ശർമയാണ് പ്രിയങ്കയോട് ആ രസകരമായ ചോദ്യം ചോദിച്ചത്. "ഏദൻതോട്ടത്തിലെ പോലീസ് ഓഫീസറാണ് നിങ്ങളെങ്കിൽ പാപം ചെയ്ത കുറ്റത്തിന് നിങ്ങൾ ആരെയാണ് ശിക്ഷിക്കുക, ആദമിനെയോ ഹവ്വയേയോ സർപ്പത്തെയോ?. രാഹുലിന്റെ ചോദ്യത്തിന് വളരെ ചിന്തിച്ചുള്ള മറുപടിയായിരുന്നു പ്രിയങ്ക നൽകിയത്. താനാണ് ഏദൻതോട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥയായിരുന്നുവെങ്കിൽ, സർപ്പമായെത്തിയ സാത്താനെ ശിക്ഷിക്കും. തിന്മ സൃഷ്ടിക്കപ്പെട്ടതല്ല, ഉത്തേജിപ്പിക്കപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നു. സാത്താൻ ശരിയാണെന്ന് ഹവ്വ കരുതി, അവൾ അവനെ വിശ്വസിച്ചു. പക്ഷപാതമില്ലാതെ നല്ലതും ചീത്തയും തമ്മിൽ മനസ്സിലാക്കുക എന്നതിനെ കുറിച്ചുള്ള ധാർമ്മികതയാണ് ഇതിൽ നിന്നും നമുക്ക് ലഭിക്കുന്നത്." എന്നായിരുന്നു പ്രിയങ്കയുടെ ഉത്തരം.

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത മിസ് വേൾഡ് മത്സരത്തിന്റെ അവസാന റൗണ്ടിൽ നടി പറഞ്ഞ തെറ്റായ ഉത്തരമാണ്. പ്രിയങ്കയുടെ ഉത്തരം തെറ്റായിട്ട് പോലും നടി മിസ് വേൾഡ് കിരീടം ലഭിക്കുകയായിരുന്നു."ഇന്ന് ജീവിക്കുന്ന ഏറ്റവും വിജയകരമായ സ്ത്രീ ആരാണ്, കാരണം?'' ഇതായിരുന്നു അവസാന റൗണ്ടിൽ നടിക്ക് നേരിടേണ്ടി വന്ന ചോദ്യം.'' ഞാൻ ആദരിക്കുന്ന ധാരാളം ആളുകളുണ്ട്, പക്ഷേ ഏറ്റവും പ്രശംസനീയമായ ആളുകളിൽ ഒരാളാണ് മദർ തെരേസ. അവർ അനുകമ്പയും പരിഗണനയും ദയയും ഉള്ളവളാണ്"- പ്രിയങ്ക മറുപടിയായി പറഞ്ഞു. എന്നാൽ നടി പറഞ്ഞ ഉത്തര തെറ്റായിരുന്നു. കാരണം മദർ തെരേസ ജീവിച്ചിരിപ്പില്ലായിരുന്നു. അന്ന് ജീവിക്കുന്ന ഏറ്റവും വിജയകരമായ സ്ത്രീയെ കുറിച്ചായിരുന്ന ചോദിച്ചത് എന്നിരുന്നാലും പ്രിയങ്കയുടെ ഉത്തം ജഡ്ജസിനെ സ്വാധീനിച്ചിരുന്നു. തുടർന്ന് 2000 ൽ നടി മിസ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ലോകസുന്ദരി പട്ടം നേടുന്ന അഞ്ചാമത്തെ ഇന്ത്യാക്കാരിയാണ് പ്രിയങ്ക ചോപ്ര.

  Tiny Tom About His unforgettable Memories With Megastar Mammootty | FilmiBeat Malayalam

  മറക്കാനാവാത്ത നിരവധി ഓർമകൾ മിസ് വേൾഡ് മത്സര വേദി പ്രിയങ്കയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മറക്കാനാവാത്ത മറ്റൊരു സംഭവാണ് മാണ് വസ്ത്രം അഴിഞ്ഞ് പോയത് . പീപ്പിൾ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ അക്കാര്യം നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നടി ഈ സന്ദർഭത്തെ കൃത്യമായി മനേജ് ചെയ്യുകയും ചെയ്തിരുന്നു. ശരീരത്തിനോട് ടേപ്പ് ചെയ്ത് വെച്ചിരുന്ന വസ്ത്രമാണ് അന്ന് ധരിച്ചിരുന്നത്. ആ സമയം പ്രിയങ്ക ഒട്ടേറെ പിരിമുറുക്കം അനുഭവിച്ചു. തത്‌ഫലമായി അത് വസ്ത്രത്തിലും നിഴലിച്ചു. ആ ടേപ്പ് മുഴുവനും ഊരി വന്നു, വസ്ത്രം ഇളകുന്ന അവസ്ഥയിലായി കാര്യങ്ങൾ പോകുകയായിരുന്നു. ഇത് മറയ്ക്കാനായി സദസിന് മുന്നിൽ നമസ്തേ പറഞ്ഞ് പ്രത്യക്ഷപ്പെടുകയായിരുന്നുവസ്ത്രം ഇളകി വീഴാതിരിക്കൻ കൈകൾ കൊണ്ട് വസ്ത്രം താങ്ങി നിർത്തുകയായിരുന്നു പ്രിയങ്ക. അന്ന് നടിയുടെ കൈ കൂപ്പൽ വലിയ ജനശ്രദ്ധ നേടിയിരുന്നു.

  Read more about: priyanka chopra
  English summary
  Priyanka Chopra Won The Miss World Title 2000 By Giving Wrong Answer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X