twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവ് ഹിന്ദി നായകനെ പോലെ പെരുമാറി; തന്റെ നെറ്റിയില്‍ സിന്ദൂരം അണിയിച്ച നിക്കിനെ കുറിച്ച് പ്രിയങ്ക ചോപ്ര

    |

    ഇന്ത്യയില്‍ നിന്നും ഹോളിവുഡ് വരെ എത്തി പിന്നീട് അവിടെയും സൂപ്പര്‍ നായികയായി മാറിയ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. കേവലം മോഡലിങ് രംഗത്ത് നിന്നുമാണ് അതിശയിപ്പിക്കുന്ന രീതിയില്‍ നടിയുടെ കരിയര്‍ വളര്‍ന്നത്. ഇന്ന് അമേരിക്കന്‍ ഗായകന്‍ നിക്ക് ജോണസിന്റെ ഭാര്യയും അദ്ദേഹത്തിന്റെ കുഞ്ഞിന്റെ അമ്മ കൂടിയാണ് പ്രിയങ്ക.

    കഴിഞ്ഞ വര്‍ഷമാണ് താരദമ്പതിമാര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം കൊടുത്തതിന്റെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് താരങ്ങള്‍ക്ക് നേരിടേണ്ടി വന്നതും. ഏറ്റവും പുതിയതായി തനിക്കും നിക്കിനുമിടയില്‍ നടന്ന രസകരമായൊരു സംഭവത്തെ കുറിച്ച് പറഞ്ഞ പ്രിയങ്ക ചോപ്രയുടെ വാക്കുകളാണ് വൈറാലാവുന്നത്.

    Also Read:  'ബാല എന്നെ കൊല്ലാൻ തോക്കൊക്കെ വാങ്ങി വെച്ചു! ഉണ്ണിയെ സപ്പോർട്ട് ചെയ്ത് തന്നെയാണ് ആ ഫോട്ടോ ഇട്ടത്': ടിനി ടോംAlso Read: 'ബാല എന്നെ കൊല്ലാൻ തോക്കൊക്കെ വാങ്ങി വെച്ചു! ഉണ്ണിയെ സപ്പോർട്ട് ചെയ്ത് തന്നെയാണ് ആ ഫോട്ടോ ഇട്ടത്': ടിനി ടോം

    ഒരു ചലച്ചിത്ര മേളയില്‍ പങ്കെടുക്കുമ്പോഴാണ് നിക്ക് ജോണസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടുന്നത്

    2018 ല്‍ ഒരു ചലച്ചിത്ര മേളയില്‍ പങ്കെടുക്കുമ്പോഴാണ് നിക്ക് ജോണസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടുന്നത്. വളരെ പെട്ടെന്ന് അടുപ്പത്തിലായ ഇരുവരും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 2018 ഡിസംബറില്‍ ഇന്ത്യയില്‍ വച്ച് വളരെ ആഘോഷത്തോടെയാണ് താരവിവാഹം നടന്നത്. ഹിന്ദു, ക്രിസ്ത്യന്‍ എന്നിങ്ങനെ രണ്ട് മതാചാരപ്രകാരം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടത്തിയത്.

    Also Read: വെളുക്കാന്‍ വേണ്ടി എന്ത് സ്‌കീന്‍ ട്രീറ്റ്‌മെന്റാ ചെയ്ത്? തുറന്നു പറച്ചിലുമായി നമിത പ്രമോദ്Also Read: വെളുക്കാന്‍ വേണ്ടി എന്ത് സ്‌കീന്‍ ട്രീറ്റ്‌മെന്റാ ചെയ്ത്? തുറന്നു പറച്ചിലുമായി നമിത പ്രമോദ്

      വിവാഹം കഴിഞ്ഞതോട് കൂടി ഭര്‍ത്താവിനൊപ്പം വിദേശത്ത് താമസിച്ച് വരികയായിരുന്നു പ്രിയങ്ക

    വിവാഹം കഴിഞ്ഞതോട് കൂടി ഭര്‍ത്താവിനൊപ്പം വിദേശത്ത് താമസിച്ച് വരികയായിരുന്നു പ്രിയങ്ക. ഇതിനിടയില്‍ മാള്‍ട്ടി മരിയ ചോപ്ര ജോണസ് എന്ന പേരിലൊരു കുഞ്ഞിനും ജന്മം കൊടുത്തു. അടുത്തിടെ വോഗ് മാഗസിനില്‍ കുഞ്ഞിനൊപ്പം ദമ്പതിമാര്‍ പങ്കെടുത്തിരുന്നു. കവര്‍ഫോട്ടോയ്ക്ക് പുറമേ ഇതിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹം കഴിഞ്ഞതിന് ശേഷം ഒരു ദിവസം ഭര്‍ത്താവ് തന്റെ നെറ്റിയില്‍ സിന്ദൂരം അണിയിച്ചതിനെ പറ്റി നടി സംസാരിച്ചത്.

    നിക്ക് നെറ്റിയില്‍ സിന്ദൂരം തൊടുന്ന തരത്തിലൊരു ഫോട്ടോ നടി പുറത്ത് വിട്ടു

    2020 ലെ ഹോളിയുടെ അന്നാണ് രസകരമായ സംഭവം ഉണ്ടാവുന്നത്. അന്ന് നിക്ക് നെറ്റിയില്‍ സിന്ദൂരം തൊടുന്ന തരത്തിലൊരു ഫോട്ടോ നടി പുറത്ത് വിടുകയും ചെയ്തിരുന്നു. ഇതിനെ പറ്റി ചോദിച്ചാല്‍ പ്രിയങ്കയുടെ മറുപടിയിങ്ങനെയാണ്...

    'അത് 2020 ലെ ഹോളിയാണ്. ഹിന്ദി സിനിമയിലെ നായകന്മാര്‍ നായികയുടെ അടുത്ത് വന്ന് നാടകീയമായ രീതിയില്‍ അവരുടെ നെറ്റിയില്‍ സിന്ദൂരം തൊട്ട് കൊടുക്കാറുണ്ട്. ശേഷം ഇനിയുള്ള കാലം മുഴുവന്‍ നീ എന്റേതാണെന്ന് പറയുകയും ചെയ്യും', സമാനമായ രീതിയില്‍ നിക്കും ഒന്ന് ശ്രമിച്ച് നോക്കിയതായിരുന്നു ഈ സിന്ദൂരം തൊടലിന് പിന്നിലെന്നാണ് നടി പറയുന്നത്.

    അവന്‍ അടുത്തുണ്ടെങ്കില്‍ എല്ലാം ശരിയാകുമെന്നാണ് എനിക്ക് തോന്നാറുള്ളത്

    എന്റെ ഭര്‍ത്താവായ നിക്ക് വളരെ ചിന്തിക്കുന്ന ആളാണ്. അവന്‍ അടുത്തുണ്ടെങ്കില്‍ എല്ലാം ശരിയാകുമെന്നാണ് എനിക്ക് തോന്നാറുള്ളത്. കാര്യങ്ങളെ സമീപിക്കുമ്പോള്‍ കുറച്ച് കൂടി ശാന്തമായിരിക്കണമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചുവെന്നും അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു.

    ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് തനിക്ക് ഗര്‍ഭിണിയാവാന്‍ സാധിക്കാത്തത്

    ഇതേ അഭിമുഖത്തില്‍ മാസം തികയാതെ ജനിച്ച മകളെ കുറിച്ചും ഇപ്പോഴത്തെ തന്റെ ജീവിതത്തെ കുറിച്ചുമൊക്കെ നടി വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് തനിക്ക് ഗര്‍ഭിണിയാവാന്‍ സാധിക്കാത്തതെന്നും അതാണ് വാടക ഗര്‍ഭപാത്രത്തെ പറ്റി ചിന്തിച്ചതെന്നുമാണ് പ്രിയങ്ക പറഞ്ഞത്. മാത്രമല്ല ആറ് മാസം വളര്‍ച്ചയുള്ളപ്പോഴാണ് മകള്‍ മാള്‍ട്ടി ജനിക്കുന്നത്. മാസങ്ങളോളം എന്‍ഐസിയു വില്‍ കിടന്നതിന് ശേഷമാണ് മകളെ ജീവിതത്തിലേക്ക് ലഭിച്ചതെന്നാണ് നടി പറഞ്ഞത്.

    English summary
    Priyanka Chopra Words About Nick Joans Had Put 'Sindoor' On Her Head Like A Hindi Actor. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X