പഴയ താരപത്നിമാരെ പോലെ സഹിച്ച് നിന്നില്ല, ഭർത്താവുമായി ബന്ധം വെച്ച പ്രിയങ്കയെ ​ഗൗരി ഒതുക്കിയതിങ്ങനെ

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന് വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ മുൻനിര നായികയായിരുന്നു ഒരു കാലത്ത് പ്രിയങ്ക ചോപ്ര. ഫാഷൻ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയങ്ക നേടി. മേരി കോം, ബർ‌ഫി തുടങ്ങിയ സിനിമകളിലെല്ലാം അവിസ്മരണീയ പ്രകടനം താരം കാഴ്ച വെച്ചു. എന്നാൽ ഇന്ത്യയിലെ തന്റെ പ്രശസ്തിയെല്ലാം വേണ്ടെന്ന് വെച്ച് ഹോളിവുഡിലേക്ക് പോകാൻ പ്രിയങ്ക പെട്ടെന്നൊരു ദിവസം തീരുമാനിച്ചതല്ല. അന്നത്തെ സാഹചര്യങ്ങൾ പ്രിയങ്കയെ ഇതിന് നിർബന്ധിതയാക്കിയാണ്.

ബോളിവുഡിൽ തന്നെ മാറ്റി നിർത്തിയ സാഹചര്യം ഉണ്ടായിരുന്നെന്ന് പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ നടി വിശദീകരിച്ചില്ലെങ്കിലും ബോളിവുഡിൽ ഇത് പരസ്യമായ രഹസ്യമാണ്. ബോളിവുഡിലെ വമ്പൻമാരിൽ ചിലർ ഒരു കാലത്ത് പ്രിയങ്കയ്ക്ക് എതിരായിരുന്നു. ഷാരൂഖ് ഖാനുമായുണ്ടായ ബന്ധമാണ് ഇതിന് കാരണമായത്. ഷാരൂഖ് ഖാന്റെ ഭാര്യ ​ഗൗരി ഖാൻ ഇടപെട്ടാണ് ബി ടൗണിൽ പ്രിയങ്കയുടെ കരിയർ തകർക്കാനുള്ള ശ്രമം നടന്നത്.

Priyanka Chopra  Sharukh Khan

വെറുമൊരു താരപത്നിക്ക് മുൻനിര നായിക നടിയെ കരിയറിൽ എങ്ങനെ ഒതുക്കാൻ സാധിക്കുമെന്ന് പലർക്കും തോന്നാം. എന്നാൽ ​ഗൗരിക്ക് ബോളിവുഡിൽ വലിയ സ്വാധീനമുണ്ട്. ഫിലിം മേക്കർ കരൺ ജോഹർ ​ഗൗരിയുടെ അടുത്ത സുഹൃത്താണ്. ​ഗൗരിയുടെ മറ്റൊരു സുഹൃത്താണ് നടി പ്രീതി സിന്റ. പ്രിയങ്കയും ഷാരൂഖും തമ്മിലുള്ള ബന്ധത്തിൽ പ്രിയങ്കയെ പരോക്ഷമായി വിമർശിച്ച് കൊണ്ട് പ്രീതി സിന്റ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.

കുടുംബം തകർക്കുന്ന സ്ത്രീകളെക്കുറിച്ച് തനിക്ക് മോശം അഭിപ്രായമാണ്. മുൻനിരയിലെത്താൻ പുരുഷൻമാരെ ഏണികളായി ഉപയോ​ഗിക്കുന്ന നടിമാരോട് തനിക്ക് വെറുപ്പാണെന്നും പ്രീതി സിന്റ പറഞ്ഞു. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയും പ്രിയങ്കയെ വെറുത്തിരുന്നു. അക്ഷയും പ്രിയങ്കയും ഷൂട്ടിം​ഗിനിടെ അടുക്കുന്നു എന്ന ​ഗോസിപ്പുകൾ വന്നതിന് പിന്നാലെയായിരുന്നു ഇത്. ​ഗൗരിയും ട്വിങ്കിളും പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കുന്നതിൽ നിന്നും തങ്ങളുടെ ഭർത്താക്കൻമാരെ വിലക്കി.

Priyanka Chopra  Sharukh Khan

വിവാഹിതരായ നടൻമാരുമായി അടുക്കുന്ന നടിയെന്ന ഇമേജ് പ്രിയങ്കയ്ക്ക് ബോളിവുഡിൽ വന്നു. ഇത്തരം നിറം പിടിപ്പിച്ച കഥകൾ ബി ടൗണിൽ പ്രചരിച്ചതിന് പിന്നിൽ ​ഗൗരി ഖാനും കരൺ ജോഹറുമാണെന്ന വാദമുണ്ട്. ഒരു ഘട്ടത്തിൽ അവസരങ്ങൾ പ്രിയങ്കയ്ക്ക് പാടേ കുറഞ്ഞു. ചെയ്ത സിനിമകൾ പരാജയപ്പെടുകയും ചെയ്തു. ഈയൊരു ഘട്ടത്തിലും കൃഷ് 3 എന്ന ബി​ഗ് ബജറ്റ് സിനിമയിൽ പ്രിയങ്കയ്ക്ക് നായിക വേഷം ലഭിച്ചു.

ചിത്രത്തിന്റെ ആ​ദ്യ ഭാ​ഗത്തിൽ പ്രിയങ്കയായിരുന്നു നായിക. ബോളിവുഡിൽ പ്രിയങ്കയ്ക്കെതിരെ നീക്കം നടന്നപ്പോഴും പ്രിയങ്കയെ തന്നെ സിനിമയുടെ അടുത്ത പാർട്ടിലും നായികയാക്കാൻ ഹൃതിക് റോഷനും പിതാവ് രാകേഷ് റോഷനും തയ്യാറായി. എന്നാൽ ഈ സിനിമയിലും നടിക്ക് കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ഒടുവിൽ ഹോളിവുഡിലേക്ക് ശ്രദ്ധ കൊടുക്കുന്നതാണ് നല്ലതെന്ന് പ്രിയങ്ക മനസിലാക്കി.

മുൻ കാലങ്ങളിൽ ബോളിവുഡിലെ പല താരപത്നിമാർക്കും ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങൾ അറിഞ്ഞിട്ടും നിസഹായരായി നിൽക്കേണ്ടി വന്നു. എന്നാൽ ​ഗൗരി ഇതിന് തയ്യാറായില്ലെന്ന് സോഷ്യൽ മീഡിയ പറയുന്നു. അതേസമയം ​ഗൗരി ചെയ്തത് ശരിയായില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഭർത്താവിന്റെ വഞ്ചനയ്ക്ക് മറ്റൊരാളെ പഴി പറഞ്ഞിട്ട് കാര്യമില്ലെന്ന് അഭിപ്രായമുണ്ട്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X