കുടുംബത്തിലെ പ്രധാന ദിവസം; പക്ഷെ പ്രിയങ്കയ്ക്കൊപ്പം നിക് ജോനാസ് വരില്ല; കാരണമിത്
ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് കടന്ന ശേഷം പ്രിയങ്ക ചോപ്രയുടെ കരിയറിനൊപ്പം വ്യക്തി ജീവിതത്തിലും വന്ന മാറ്റങ്ങൾ ചെറുതല്ല. വിവാദങ്ങൾ, ഗോസിപ്പുകൾ, പ്രണയത്തകർച്ചകൾ തുടങ്ങിയവയെല്ലാം പ്രിയങ്കയുടെ ബോളിവുഡ് യാത്രയിൽ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. ഷാരൂഖ് ഖാനൊപ്പം ചേർത്തുള്ള പ്രണയ ഗോസിപ്പുകൾ നടിയുടെ കരിയറിനെ വലിയ തോതിൽ ബാധിച്ചു. എന്നാൽ ഹോളിവുഡിലേക്ക് കടന്നപ്പോൾ താരം കുറേക്കൂടി ജാഗ്രത കാണിച്ചു. വ്യക്തിപരമായ ഒരു വിവരവും നടി തുറന്ന് പറഞ്ഞില്ല.
നിക് ജോനാസുമായി ഡേറ്റിംഗിലാണെന്ന് പുറത്തറിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ താരം വിവാഹിതയായി. 2018 ലാണ് നിക് ജോനാസും പ്രിയങ്ക ചോപ്രയും തമ്മിലുള്ള വിവാഹം നടന്നത്. ബോളിവുഡ് കണ്ട ഏറ്റവും വലിയ ആഘോഷരാവുകളിലൊന്നായിരുന്നു പ്രിയങ്കയുടെ വിവാഹ ദിനം. പ്രിയങ്ക ഇന്ത്യയിലെ ഇത്രയും വലിയ താരമാണെന്ന് നിക് ജോനാസിന്റെ ബന്ധുക്കൾ അറിയുന്നത് വിവാഹത്തിന് ഇന്ത്യയിൽ എത്തിയപ്പോഴാണ്.

നിക് ജോനാസ് തനിക്ക് നൽകുന്ന ആത്മവിശ്വാസത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര പല വേദികളിലും സംസാരിച്ചിട്ടുണ്ട്. തന്റെ ഉയർച്ചയിൽ അഭിമാനിക്കുന്ന ഭർത്താവാണ് നിക് ജോനാസെന്ന് ഒരിക്കൽ പ്രിയങ്ക വ്യക്തമാക്കി. പ്രിയങ്കയുടെ കുടുംബത്തിലെ മറ്റൊരു വിശേഷമാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. നടിയുടെ കസിനായ ബോളിവുഡ് താരം പരിനീതി ചോപ്രയുടെ വിവാഹദിനം അടുത്തിരിക്കുകയാണ്.
സെപ്റ്റംബർ 24ാം തിയതിയാണ് പരിനീതി ചോപ്രയും രാഷ്ട്രീയ നേതാവായ രാഘവ് ചന്ദയും തമ്മിലുള്ള വിവാഹം നടക്കുക. ബന്ധുക്കളും സുഹൃത്തുക്കളും ഒത്തു ചേരുന്ന ചടങ്ങിൽ പക്ഷെ നിക് ജോനാസ് പങ്കെടുക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സഹോദരങ്ങളോടൊപ്പം മ്യൂസിക് ഷോ ഉള്ളതിനാലാണ് നിക് ജോനാസ് മാറി നിൽക്കുന്നത്. നേരത്തെ തീരുമാനിച്ച ഷോ തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങൾ നീണ്ട വിദേശ ഷോയുടെ യാത്രകളിലായതിനാൽ നിക് ജോനാസിന് വിവാഹത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്നാണ് വിവരം. അതേസമയം പ്രിയങ്ക ചോപ്ര വിവാഹത്തിനെത്തും. ഉദയ്പൂരിൽ ഒരാഴ്ച നീണ്ട ആഘോഷങ്ങളാണ് പരിനീതി ചോപ്രയയുടെ വിവാഹത്തോട് അനുബന്ധിച്ച് നടത്തുന്നത്.
അടുത്ത ബന്ധുവായ നിക് ജോനാസ് വിവാഹത്തിൽ നിന്ന് മാറി നിൽക്കുന്നത് ബോളിവുഡ് മാധ്യമങ്ങളിൽ ചർച്ചയായേക്കും. പരിനീതിയുടെ വിവാഹ നിശ്ചയത്തിനും നിക് ജോനാസ് എത്തിയിരുന്നില്ല. പ്രിയങ്ക ചോപ്രയുടെ വിവാഹത്തിൽ സജീവ സാന്നിധ്യമായി പരിനീതി ചോപ്രയുണ്ടായിരുന്നു. പ്രിയങ്കയുടെ ഏറ്റവും അടുത്ത വ്യക്തികളിൽ ഒരാളാണ് പരിനീതി ചോപ്ര. പരിനീതിയുടെ വിവാഹ വാർത്ത ആരാധകർക്ക് സർപ്രെെസായിരുന്നു.
നേരത്തെ അറിയാവുന്ന പരിനീതിയും രാഘവും കഴിഞ്ഞ വർഷമാണ് പ്രണയത്തിലായത്. പഞ്ചാബിൽ ഒരു സിനിമയുടെ ഷൂട്ടിംഗിലായിരുന്നു പരിനീതി. ഇവിടെ പരിനീതിയെ കാണാൻ രാഘവ് എത്തി. പിന്നീട് ഈ അടുപ്പം വളരുകയും രണ്ട് പേരും ഡേറ്റിംഗിലായെന്നുമാണ് ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. കഴിഞ്ഞ മെയ് മാസമാണ് ഇരുവരുടെയും വിവാഹ നിശ്ചയും നടന്നത്.
നിക് ജോനാസിന്റെ കുടുംബം കഴിഞ്ഞ കുറച്ച് നാളുകളായി ഹോളിവുഡ് മാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. നിക്കിന്റെ ചേട്ടൻ ജോ ജോനാസും നടി സോഫി ടർണറും തമ്മിലുള്ള വിവാഹമോചനമാണ് ഇതിന് കാരണമായത്. നാല് വർഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിലാണ് താരങ്ങൾ വേർപിരിഞ്ഞത്.
കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവർക്കും ഇടയിൽ അസ്വാരസ്യം ഉണ്ടായിരുന്നെന്നും ഒന്നിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് മനസിലാക്കി രണ്ട് വഴിക്ക് പിരിഞ്ഞെന്നുമാണ് പുറത്ത് വന്ന വാർത്തകൾ. വിവാഹമോചനത്തിന് കാരണമായി പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇവ വിശ്വസിക്കരുതെന്ന് ജോ ജോനാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.


Click it and Unblock the Notifications