പ്രിയങ്ക വിജയിച്ചു, പക്ഷെ സഹോദരന്റെ ജീവിതം; അവൻ ബുദ്ധിമുട്ടുന്നത് കാണുന്നുണ്ട്; പ്രിയങ്കയുടെ അമ്മ

ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈവരിച്ച താരമാണ് പ്രിയങ്ക ചോപ്ര. മറ്റൊരു ഇന്ത്യൻ താരത്തിനും ഇത്ര വലിയ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല. വെല്ലുവിളികളെ നേരിട്ട് പ്രിയങ്ക നേടിയെടുത്ത ഖ്യാതികൾ ഏവരെയും പ്രചോദിപ്പിക്കുന്നു. ജീവിതത്തിലും കരിയറിലും പ്രിയങ്കയ്ക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് ഒപ്പം നിന്നത് മാതാപിതാക്കളാണ്. പ്രത്യേകിച്ചും പ്രിയങ്കയുടെ അമ്മ മധു ചോപ്ര. താരത്തിന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിയിരുന്നത് മധു ചോപ്രയാണ്.

ഇന്ന് പ്രിയങ്ക ഭർത്താവ് നിക് ജോനാസിനൊപ്പം അമേരിക്കയിലാണ്. ഇടയ്ക്കിടെ മകളെ കാണാൻ മധു ചോപ്ര പോകാറുണ്ട്. പ്രിയങ്ക ചോപ്രയ്ക്ക് പുറമെ സിദ്ധാർത്ഥ് ചോപ്ര എന്ന മകനും മധു ചോപ്രയ്ക്കുണ്ട്. സിദ്ധാർത്ഥിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ മധു ചോപ്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Priyanka Chopra

പ്രിയങ്കയുടെ വിജയം സിദ്ധാർത്ഥിന്റെ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് മധു പറയുന്നു. പിതാവ് വർക്ക് ചെയ്യുകയായിരുന്നു. ഞാൻ പ്രിയങ്കയ്ക്ക് ഒപ്പവും. ആ സമയത്ത് ടീനേജറായ സിദ്ധാർത്ഥ് ഒറ്റയ്ക്കാണ് വളർന്നത്. ഇത് മകനെ ബാധിച്ചിട്ടുണ്ടെന്നും മധു ചോപ്ര പറയുന്നു. എല്ലാ ദിവസവും അവൻ ബുദ്ധിമുട്ടുന്നത് ഞാൻ കാണുന്നുണ്ട്. തന്റെ രണ്ട് മക്കൾക്ക് തന്നോട് സ്നേഹവും കരുതലുമുണ്ടെന്ന് മധു ചോപ്ര വ്യക്തമാക്കി.

ബിസിനസ് രം​ഗത്താണ് സിദ്ധാർത്ഥ് ചോപ്രയ്ക്ക് ശോഭിക്കാനായത്. അടുത്തിടെയായിരുന്നു സിദ്ധാർത്ഥിന്റെ വിവാഹം. നീലം ഉപാദയ എന്നാണ് ഭാര്യയുടെ പേര്. വിവാഹത്തിന് പ്രിയങ്ക നിറ സാന്നിധ്യമായിരുന്നു. കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് പ്രിയങ്ക ചോപ്രയിന്ന്. പോപ് ​ഗായകനായ നിക് ജോനാസുമായി 2018 ലാണ് പ്രിയങ്ക ചോപ്ര വിവാഹിതയായത്.

Priyanka Chopra

ഇരുവർക്കും ഒരു മകളുണ്ട്. വല്ലപ്പോഴുമേ ഇന്ത്യയിലേക്ക് പ്രിയങ്ക വരാറുള്ളൂ. തിരക്കുകൾ കാരണം കസിൻ പരിനീതി ചോപ്രയുടെ വിവാഹത്തിന് പോലും പ്രിയങ്ക ചോപ്രയ്ക്ക് വരാൻ സാധിച്ചിരുന്നില്ല. ബോളിവുഡ് സിനിമകളിൽ താരത്തെ കണ്ടിട്ട് ഏറെക്കാലമായി. ജീ ലേ സര എന്ന സിനിമ പ്രഖ്യാപിച്ചെങ്കിലും ഷൂട്ടിം​ഗ് തുടങ്ങിയിട്ടില്ല. ഹോളിവുഡ് സിനിമകളിലേക്കും ഷോകളിലേക്കുമാണ് നടി ഇന്ന് ശ്രദ്ധ നൽകുന്നത്.

ചെറുതും വലുതുമായ വേഷങ്ങൾ പ്രിയങ്ക ഹോളിവു‍ഡിൽ ചെയ്യുന്നു. ബോളിവുഡിലെ മുൻനിര നായിക നടിയായിരിക്കെയാണ് പ്രിയങ്ക എല്ലാം വിട്ട് ഹോളിവുഡിലേക്ക് കടക്കുന്നത്. ബോളിവുഡിൽ നിന്നും മാറ്റി നിർത്തലുണ്ടായപ്പോഴാണ് താരം ഹോളിവുഡിലേക്ക് കടക്കുന്നത്. ഇതേക്കുറിച്ച് നടി സംസാരിച്ചിട്ടുണ്ട്. മ്യൂസിക് ആൽബങ്ങളിലൂടെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് കടക്കുന്നത്.

ക്വാണ്ടികോ എന്ന സീരീസോടെ കരിയർ മാറി മറിഞ്ഞു. ഹോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായി താരം മാറി. ഹോളിവുഡിൽ സ്ഥാനം ഉറപ്പിക്കുക പ്രിയങ്കയെ സംബന്ധിച്ച് ശ്രമകരമായിരുന്നു. ബോളിവുഡിൽ തുടക്ക കാലത്ത് നേരിട്ട പ്രതിസന്ധികൾ പ്രിയങ്കയ്ക്ക് ഹോളിവുഡിലും നേരിടേണ്ടി വന്നു. ഇന്ന് ബോളിവുഡിന് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലേക്ക് പ്രിയങ്ക ചോപ്ര എത്തി.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X