ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രിയങ്കയും!! ലാഭവിഹിതം കൈപ്പറ്റുന്ന ആദ്യ നടി
സല്‍മാന്‍ ഖാനും പ്രിയങ്കയും ഒന്നിക്കുന്ന ചിത്രമാണ് ചിത്രമാണ് ദി സ്‌കൈ ഈസ് പിങ്കു.
നടി പ്രിയങ്ക ചോപ്ര അത്ര ചില്ലറക്കാരിയല്ല. ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിലും പ്രിയങ്ക തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. സ്ത്രീ- പുരുഷ വ്യത്യാസം ഏറ്റവും കൂടുതൽ മുഴച്ചു നിൽക്കുന്ന സിനിമ മേഖലയിലാണ്. വേദനത്തിന്റെ കാര്യത്താലാകും സ്ത്രീയ്ക്കും പുരുഷനും ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നത്. ഇതിനു ഒരു മാറ്റം കുറിച്ചിരിക്കുകയാണ് പ്രിയങ്ക. സാധാരണ ഗതിയിൽ ചിത്രത്തിന്റെ ലാഭം വിഹിതം ലഭിക്കുന്നത് ബോളിവുഡിലെ നടന്മാർക്ക് മാത്രമാണ്. എന്നാൽ ഇനി മുതൽ അത് പ്രിയങ്കയ്ക്കും ലഭിക്കും.

സല്‍മാന്‍ ഖാനും പ്രിയങ്കയും ഒന്നിക്കുന്ന ചിത്രമാണ് ദി സ്‌കൈ ഈസ് പിങ്കു.ഭരതും ഷോണാലി ബോസ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ലാഭവിഹിതം പ്രിയങ്കയെ തേടിയെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മിഡ് ഡേ ആണ് ഇത് സംബന്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വിട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ ബോളിവുഡില്‍ ലാഭവിഹിതം കൈപറ്റുന്ന ആദ്യ നടി എന്ന പേര് പ്രിയങ്ക സ്വന്തമാക്കും.
സ്‌കൈ ഈസ് പിങ്ക് ചെറിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രമാണ്. പ്രിയങ്കയുടെ ഇപ്പോഴുള്ള പ്രതിഫലം വളറെ കൂടപതലാണ്. അതു കൊണ്ടാണ് ചിത്രത്തിന്റ ലാഭ വിഹിതം വാങ്ങാം എന്ന തീരുമാനത്തില്‍ പ്രിയങ്കയെത്തിയത്. ലാഭത്തിന്റെ എത്ര ശതമാനമാകും വാങ്ങുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതു സംബന്ധമായി വാർത്ത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോടുള്ള അടുത്ത വൃത്തങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നതെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തു. ഫര്‍ഹാന്‍ അക്തര്‍ നായകനാവുന്ന ചിത്രം സിദ്ധാര്‍ഥ് റോയ് കപൂര്‍, റോണി സ്‌ക്രൂവല എന്നിവരാണ് നിര്‍മ്മിക്കുന്നത്. ഏറെ നാളുകൾ ശേഷം പ്രിയങ്ക ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.


Click it and Unblock the Notifications