കാബറെ ഡാന്‍സറായി പ്രിയങ്കയെത്തുന്നു
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ക്കുവേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാകുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഈ മനോഭാവം തന്നെയാണ് ബോളിവുഡിലെ മുന്‍നിര നായികയെന്ന രീതിയിലേയ്ക്ക് പ്രിയങ്കയെ വളര്‍ത്തിയതും. അഭിനയപ്രാധാന്യമുള്ള വേഷമാണെങ്കില്‍ ഗ്ലാമര്‍ പ്രദര്‍ശത്തിന് താന്‍ തയ്യാറാണെന്ന സന്ദേശം ഫാഷന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ആദ്യം നല്‍കിയത്.
പിന്നീട് ഇത്തരത്തില്‍ അഭിനയപ്രാധാന്യവും ഗ്ലാമറും ഒത്തുചേര്‍ന്ന പല കഥാപാത്രങ്ങളും പ്രിയങ്ക ചെയ്തു. ഇപ്പോഴിതാ വീണ്ടും ഇത്തരത്തിലൊരു കഥാപാത്രത്തിനായി ഒരുങ്ങുകയാണ് താരം. യശ് രാജ് ഫിലിംസിന്റെ പുതിയ ചിത്രമായ ഗുണ്ടയില്‍ കാബറേ നര്‍ത്തകിയുടെ റോളിലാണ് പ്രിയങ്ക എത്തുന്നത്. നന്ദിത എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.
രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫറാണ്. ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
1970കളിലെ കല്‍ക്കത്തയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രത്തിന്റെ പ്രമേയം. 2014 ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന ദുബയ് ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു.


Click it and Unblock the Notifications












