അവർക്ക് നിങ്ങളെ ഭർത്താവാക്കാൻ കഴിയില്ല!! നടിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം

ഹോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഗായികനാണ് നിക്ക്

ബോളിവുഡും ഹോളിവുഡും ഒന്നടങ്ങം ആഘോഷിച്ച വിവാഹമാണ് നടി പ്രിയങ്ക ചോപ്രയുടേയും അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും. ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും തേടിയെത്തിയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിനു മുൻപ് പ്രായവ്യത്യാസമായിരുന്നെങ്കിൽ വിവാഹ ശേഷം സെലിബ്രിറ്റി ഇമേജാണ് പ്രശ്നമായത്. താരങ്ങൾക്കെതിരെ ഓളിഞ്ഞും തെളിഞ്ഞും സമൂഹമാധ്യമങ്ങളിലൂടെ ആക്രമങ്ങൾ നടക്കുന്നുണ്ട്.

ഹോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഗായികനാണ് നിക്ക്. അതിനാൽ തന്നെ നടി പ്രിയങ്കയുമായുളള വിവാഹം നിക്കിന്റെ ഫാൻസിന് അത്ര പിടിച്ചിട്ടില്ല. അതിനാൽ തന്നെ താരത്തിനെതിരെ കടന്നാതക്രമിക്കാൻ പറ്റുന്ന എല്ലാ അവസരങ്ങളും ആരാധകർ ഉപയോഗിക്കുന്നുമുണ്ട്. ഇപ്പോഴിത പ്രിയങ്കയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധക . പ്രിയങ്ക ഒരിക്കലും നല്ല ഭാര്യയാകില്ലെന്നാണ് ഇവരുടെ കണ്ടെത്തൽ.

 പ്രിയങ്ക പറ്റിക്കും

പ്രിയങ്ക പറ്റിക്കും

പ്രിയങ്ക ചോപ്ര നിക്കിനെ ചതിക്കുമെന്നാണ് ആരാധകരുടെ ഭാഷ്യം. വിവാഹത്തിനു മുൻപ് തന്നെ ഇതു സംബന്ധമായ വാർത്തകൾ പുറത്തു വന്നിരുന്നു. ആരാധകരുടെ അഭിപ്രായങ്ങൾ കാറ്റിൽ പറത്തി കൊണ്ടായിരുന്നു ഇവർ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും താരവിവാഹം ഇപ്പോഴും ചർച്ചയായി മാറുകയാണ്. ഹോളിവുഡിൽ നിന്നാണ് നിരവധി എതിർപ്പുകളും മറ്റ് ആരോപണങ്ങളും എത്തുന്നത്.

 നിക്കിനെ ഭർത്താവാക്കാൻ കഴിയില്ല

നിക്കിനെ ഭർത്താവാക്കാൻ കഴിയില്ല

പ്രിയങ്കയ്ക്ക് ആവശ്യം നിക്കിന്റെ പണവും പ്രശസ്തിയും മാത്രമാണെന്ന് തരത്തിലുളള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ ശേഷമായിരുന്നു ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇത്തരത്തിലുളള ആരോപണങ്ങൾ ഉയർന്നു വരുകയാണ്. ഒരിക്കൽ പോലും പ്രിയങ്കയ്ക്ക് നിക്കിനെ ഭർത്താവായി കാണാൻ സാധിക്കില്ല. തന്റെ യാത്രകളിലും മറ്റും കൂടെ കൂട്ടാനുള്ള ഒരാൾ മാത്രമായിരിക്കും കേവലം സുഹൃത്ത് മാത്രമായിട്ടാണ് പ്രിയങ്ക നിക്കിനെ പരിഗണിക്കുന്നതെന്നുള്ള അഭിപ്രായവും ഉയരുന്നുണ്ട്.

 താരങ്ങൾക്ക് നേരെയുളള   ആക്രമണം

താരങ്ങൾക്ക് നേരെയുളള ആക്രമണം

സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് പ്രിയങ്കയും നിക്കും. തങ്ങളുടെയാത്രകളും സ്വകാര്യ നിമിഷങ്ങളുമൊക്കെ പ്രേക്ഷകരുമായി താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ പ്രിയങ്കയുമൊന്നിച്ചുളള നിക്കിന്റെ ചിത്രങ്ങൾ പലപ്പോഴും സൈബർ ആക്രമണത്തിലേയ്ക്ക് കടക്കാറുണ്ട് ചിത്രങ്ങൾക്കെതിരെ അടപടലം വിമർശനങ്ങളാണ് ഉയരുന്നത്. ഓസ്കാർ വേദിയിൽ നിന്നുള്ള പ്രിയങ്ക-നിക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവെച്ചിരുന്നു. പ്രിയങ്ക കള്ളിയാണെന്നും ചതിക്കുമെന്നുളള കമന്റുകളാണ് ഉയരുന്നത്.

  മികച്ച ജോഡികൾ

മികച്ച ജോഡികൾ

വിമർശനങ്ങൾ മാത്രമല്ല താരജോഡികളെ പ്രകീർത്തിച്ചും ആളുകൾ രംഗത്തെത്തുന്നുണ്ട്. പ്രണയിക്കാനും വിവാഹിതരാകാനും പ്രായം ഒരു പ്രശ്നമല്ലെന്നും നിങ്ങൾ നല്ല ജോഡികളാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം ഗലേ സംഗീത വേദിയിലാണ് പ്രിയങ്കയും നിക്കും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഇരുവരുടേയും പ്രണാസാഫല്യമാണ് ഡിസംബർ 3 ന് രാജസ്ഥാനിൽ സംഭവിച്ചത്.

View this post on Instagram

Funniest guy I know. ❤️💋

A post shared by Priyanka Chopra Jonas (@priyankachopra) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X