സല്‍മാന്‍ ഖാന്റെ പുതിയ ചിത്രത്തില്‍ നായികമാരാവുന്നത് ഈ താരസുന്ദരിമാര്‍! കാണാം
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് സല്‍മാന്‍ ഖാന്‍. ആമിറിനും ഷാരൂഖിനുമൊപ്പം ബോളിവുഡിലെ ഖാന്‍ ത്രയങ്ങളില്‍ ഉള്‍പ്പെട്ട താരം കൂടിയാണ് സല്‍മാന്‍. 1995ല്‍ പുറത്തിറങ്ങിയ കരണ്‍ അര്‍ജുന്‍ എന്ന ചിത്രം സല്‍മാന്റെ കരിയറില്‍ പുറത്തിറങ്ങിയ മികച്ചൊരു ചിത്രമായിരുന്നു. ഷാരൂഖ് ഖാനും ചിത്രത്തില്‍ സല്‍മാനൊപ്പം മുഖ്യ വേഷത്തിലെത്തിയിരുന്നു. രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കാജോളായിരുന്നു നായികാ വേഷത്തില്‍ അഭിനയിച്ചിരുന്നത്. കരണ്‍ സിംഗ് എന്ന കഥാപാത്രമായിട്ടായിരുന്നു സല്‍മാന്‍ ചിത്രത്തില്‍ എത്തിയിരുന്നത്. അലി അബ്ബാസ് സഫറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രമായിരുന്നു സല്‍മാന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന സിനിമ.

2012ല്‍ പുറത്തിറങ്ങിയ എക്താ ടൈഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു ടൈഗര്‍ സിന്ദാ ഹേ. കബീര്‍ ഖാനായിരുന്നു ആദ്യ ഭാഗം സംവിധാനം ചെയ്തിരുന്നത്. കത്രീന കൈഫ് സല്‍മാന്റെ നായികയായി എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ വിജയമായിരുന്നു രണ്ടാം ഭാഗത്തിനു ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ തിയ്യേറ്ററുകളിലെ പണം വാരി ചിത്രങ്ങളിലൊന്നായി ടൈഗര്‍ സിന്ദാ ഹേ മാറിയിരുന്നു. ടൈഗര്‍ സിന്ദാ ഹേയ്ക്കു ശേഷം സല്‍മാന്‍ നായകനാവുന്നത് റേസ് 3 എന്ന ചിത്രത്തിലാണ്. 2008ല്‍ പുറത്തിറങ്ങിയ റേസ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമാണ് റേസ് 3. ഡാന്‍സ് കൊറിയോഗ്രാഫറും സംവിധായകനുമായ റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാനൊപ്പം അനില്‍ കപൂര്‍,ബോബി ഡിയോള്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ താരങ്ങളും റേസ് 3യില്‍ അഭിനയിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം സല്‍മാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്.
റേസ് 3യ്ക്കു ശേഷം സല്‍മാന്റെതായി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രമാണ് ഭാരത്. ടൈഗര്‍ സിന്ദാ ഹേയുടെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. വന്‍താരനിരയുടെ അകമ്പടിയോടെ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് റീല്‍ ലൈഫ് പ്രൊഡക്ഷന്‍സാണ്. കൊറിയന്‍ ചിത്രമായ ഓഡ് ടു മൈ ഫാദര്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാരത്. ചിത്രത്തിലെ സല്‍മാന്റെ നായികയെ സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് നേരത്തെ വന്നിരുന്നത്. എന്നാല്‍ നായികയെ സംബന്ധിച്ച് ഔദ്യാഗിക സ്ഥിരീകരണമൊന്നും നേരത്തെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിലെ നായികമാരെ പ്രഖ്യാപിച്ചിരിക്കുകയാണ്. ബോളിവുഡിലെ താരസുന്ദരിമാരായ പ്രിയങ്കാ ചോപ്രയും കത്രീനാ കൈഫുമാണ് ഭാരതില്‍ സല്‍മാന്റെ നായികമാരായി എത്തുന്നത്.


Click it and Unblock the Notifications