വയറ്റിൽ മുട്ട പൊരിക്കുന്ന രംഗം വേണം!! ഹോട്ട്നസ്സ് ചിത്രീകരിക്കാൻ... ദുരനുഭവം വെളിപ്പെടുത്തി നടി
ശക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിമാർ ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്ന നടിമാർ വിരളമാണ്. ഇവരുടെ നിലപാടുകൾ പലപ്പോഴും കരിയറിൽ തലവേദന സൃഷ്ടിക്കാറുണ്ട്. അവസരങ്ങൾ നഷ്ടപ്പെടുക, വിമർശനങ്ങൾ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഇതു മൂലം നേരിടേണ്ടി വരുന്നത്. കുറച്ച് ഗ്ലാമർ റോളിൽ എത്തുന്ന നടിമാരുടെ അവസ്ഥയാണെങ്കിൽ പറയേണ്ടതുമില്ല.
ശക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് മല്ലിക ഷെരാവത്ത്. അഭിനയവും ജീവിതവും രണ്ടും രണ്ടാണെന്ന് തന്റെ നിലപാടുകളിലൂടെ ഇവർ വ്യക്തമാക്കുികയും ചെയ്തിരുന്നു. സിനിമയിൽ അവസരം നഷ്ടപ്പെടാനുളള കാരണം നടി വെളിപ്പെടുത്തിയത് വാർത്തയിൽ ഇടം പിടിച്ചിരുന്നു. നടിമാരുടെ അഭിനയ മോഹം ദുരുപയോഗം ചെയ്യുന്ന നിരവധി കഥകൾ പുറം ലോകത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത നടി മല്ലികയുടെ തുറന്നു പറച്ചിൽ ബോളിവുഡിൽ വിവാദമാകുകയാണ്. കപിൽ ശർമ അവതാരകനായി എത്തുന്ന പരിപാടിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ

ഹോട്ടായി ഇരിക്കാൻ
ബോളിവുഡിലെ ഗ്ലമാർ റാണിയെന്നായിരുന്നു മല്ലികയെ അറിയപ്പെടുന്നത്. അതീവ ഗ്ലാമറസായി ഗാനങ്ങളിലും മറ്റും താരം പ്രത്യക്ഷപ്പെടുമായിരുന്നു. എന്നാൽ യഥാർഥ ജീവിതത്തിൽ സിനിമയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് നടി. നേരത്തെ ചപ്പാത്തിയും മറ്റ് ആഹാര സാധനങ്ങളും ഹോട്ടായി തന്നെ ഇരിക്കാൻ മല്ലികയുടെ ചിത്രങ്ങളുളള പേപ്പർ കഷ്ണങ്ങൾ കൊണ്ട് മൂടി വയ്ക്കുമായിരുന്നു എന്നുളള അഭ്യുഹങ്ങളെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോഴാണ് ജീവിതത്തിൽ നേരിടേണ്ടി വന്ന മോശാനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

വയറ്റിൽ മുട്ട പൊരിക്കുന്ന രംഗം
ഒരു സിനിമയിൽ വയറ്റിൽ മുട്ട പൊരിക്കുന്ന ഒരു രംഗം ചിത്രീകരിക്കണമെന്ന് നിർമ്മാതാവ് ആവശ്യപ്പെട്ടിരുന്നു. തന്റെ ഹോട്ട്നസ് ചിത്രീകരിക്കുകയായിരുന്നു അവരുടെ ഉദ്യേശം. എന്നാൽ സീക്വൻസ് ചിത്രീകരിക്കാൻ താൻ തയ്യാറായിരുന്നില്ല. തുടർന്ന് ഈ രംഗം ചിത്രീകരിക്കാൻ വിസമ്മതിക്കുകയായിരുന്നെന്നും നടി പറഞ്ഞു.

വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞാൽ
വസ്ത്രത്തിന്റെ ഇറക്കം കുറയുകയോ അല്ലെങ്കിൽ സ്ക്രീനിൽ ചുംബിക്കുകയോ ഗ്ലാമറസ് രംഗങ്ങളിൽ അ ഭിനയിക്കുകയോ ചെയ്താൽ അത്തരം നടിമാർ മോശപ്പെട്ടവരാണെന്നും ദുർനടത്തിപ്പുകാരിയാണെന്നും ചിലർ വിലയിരുത്താറുണ്ട്. സ്ക്രീനിലെ എന്നെ കണ്ട് യഥാർഥ ജീവിതത്തിൽ സമീപിച്ചവർ ഏറെയാണെന്നും നടി വ്യക്തമാക്കി. കൂടാതെ നായകന്മാർക്കും സംവിധായകർക്കും വേണ്ടി ശരീരം പങ്കിടാൻ തയ്യാറാവാത്തതിനെ തുടർന്ന് നിരനധി സിനിമകൾ നഷ്ടപ്പെട്ടുവെന്നും മല്ലിക വെളിപ്പെടുത്തിയിരുന്നു.

മുഖത്ത് നോക്കി ചോദിച്ചു
മോശമായ സ്ത്രീയാണെന്ന് വിചാരിച്ച് പലരും അമിത സ്വാതന്ത്ര്യം എടുക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്ക്രീൻ അഴിഞ്ഞാടാമെങ്കിൽ എന്തുകൊണ്ട് യഥാർഥ ജീവിതത്തിൽ ആയിക്കൂടാ എന്ന് ചിലർ തന്റെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. സത്രീകളുടെ പ്രശ്നത്തെ കുറിച്ചു പറയുമ്പോൾ പലരും രാജദ്രോഹി ൺന്ന നിലയിലാണ് കാണുന്നതെന്നും മല്ലിക തുറന്നു പറഞ്ഞു.


Click it and Unblock the Notifications