കനിക കപൂറിന് ശേഷം വീണ്ടും, ചെന്നൈ എക്‌സ്പ്രസ് നിര്‍മാതാവ് കരീം മൊറാനിയുടെ മകള്‍ക്ക് കൊവിഡ് 19

കൊറോണ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായതിനെ തുടർന്ന് ബോളിവുഡ് ഗായിക കനിക കപൂർ ആശുപത്രി വിട്ടിരിക്കുകയാണ്. ഹോസ്പിറ്റൽ അധികൃതർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കനിക കപൂറിന് ശേഷം മറ്റൊരു കൊറോണ കേസു കൂടി ബോളിവുഡിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഷാരൂഖ് ഖാൻ ചിത്രമായ ചെന്നൈ എക്സ്പ്രസിലെ നിർമ്മാതാവ് കരീം മൊറാനിയുടെ മകൾ ഷാസക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഷാസയെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാളെ മറ്റുള്ള കുടുംബാംഗങ്ങൾക്കും കൊറോണ ടെസ്റ്റ് നടത്തും. കൂടാതെ അപ്പാർട്ട്മെന്റിലുളള മറ്റുളള വീട്ടുകാരേയും നിർമ്മാതാവ് ഇക്കാര്യം അറിയിച്ചിട്ടുണ്ടത്രേ.

എന്റെ മകള്‍ ഷാസ ഒരു വിദേശ യാത്രക്കാരുമായും ഇടപഴകിയിട്ടില്ല, അവള്‍ക്ക് കൊവിഡിന്റെ ലക്ഷണങ്ങളുമില്ല. എന്നാല്‍ നിയമം അനുസരിക്കുന്ന പൗരന്മാരായതിനാല്‍ ഇത് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്. അവളെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ്. മുനിസിപ്പല്‍ അധികൃതര്‍ നാളെ രാത്രി 10.30 ന് ഇവിടെയെത്തും" എന്നാണ് കരീം മൊറാനിയുടെ സന്ദേശം. അതേസമയം കരീം മൊറാനിയുടെ രണ്ടാമത്തെ മകളും നടിയുമായ സോയ മൊറാനിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

karimmorani

ശ്രീലങ്കയിലായിരുന്ന ഷാസ മാര്‍ച്ച്‌ ആദ്യവാരത്തിലാണ് മുബൈയിലെത്തിയത്. ആ സമയത്ത് മകള്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് കരീം മാധ്യമങ്ങളോട് പറഞ്ഞു.എന്നാൽ ആ സമയത്ത് മകള്‍ക്ക് കൊറോണ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ ഷാസയുടെ അനിയത്തി സോയക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. സോയ മാര്‍ച്ച് 15 വരെ രാജസ്ഥാനിലായിരുന്നു, പിന്നെയാണ് മുബൈയിലേക്ക് വന്നത്.സോയയില്‍ രോഗലക്ഷണങ്ങള്‍ കണ്ടത് കൊണ്ടാണ് രണ്ടുപേരെയും ടെസ്റ്റിന് വിധേയരാക്കാന്‍ തീരുമാനിച്ചത്.

ബോളിവുഡ് ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടിരിക്കുന്നത്. മാർച്ച് 20 ന് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഗായിക കനിക കപൂർ ആഴ്ചകൾക്ക് ശേഷമാണ് ഹേസിപിറ്റൽ വിട്ടത്. ലക്ക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനികാ കപൂര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കനികയുടെ കൊറോണ ടെസ്റ്റ്ഫലം രണ്ടാം തവണയും നെഗറ്റീവ് ആയതോടെ ഗായികയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. എന്നാൽ 14 ദിവസത്തെ സെൽഫ് ക്വാറന്റൈൻ ഗായികയ്ക്ക് നിർദ്ദേശിച്ചിട്ടുണ്ട്.

ബോളിവുഡ് താരം ഷാരൂഖാന്റെ അടുത്ത സുഹൃത്താണ് കരീം മൊറാനി. താരത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ചെന്നൈ എക്‌സ്പ്രസ്', 'രാ. വണ്‍' , ഹാപ്പി ന്യൂയർ എന്നീവ ഒരുക്കിയത് കരീമായിരുന്നു. 1991-ല്‍ ഇറങ്ങിയ സഞ്ജയ് ദത്ത് അഭിനയിച്ച യോദ്ധയാണ് കരീം മൊറാനി നിര്‍മിച്ച ആദ്യ സിനിമ..

More from Filmibeat

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X