സംവിധായകരെ പറ്റിച്ച് 32 കോടി തട്ടിയെടുത്തു, നിര്‍മാതാവ് അറസ്റ്റില്‍!!
ബോളിവുഡ് നിര്‍മാതാവ് പ്രിര്‍ന അറോറ അറസ്റ്റില്‍. സംവിധായകന്‍ വഷു ഭഗനാനിയുടെ പരാതിയെ തുടര്‍ന്നാണ് മുംബൈ പൊലീസ് പ്രിര്‍ന അറോറയെ അറസ്റ്റ് ചെയ്തത്. തന്റെ 32 കോടി അറോറ കൈക്കലാക്കി എന്നാണ് സംവിധായകന്റെ പരാതി.
ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു സിനിമയുടെ എക്‌സ്‌ക്ലൂസീവ് റൈറ്റ്‌സ് നല്‍കാം എന്ന് പറഞ്ഞ് വഷു ഭഗനാനിയില്‍ നിന്നും പ്രിര്‍ന അറോറ 32 ലക്ഷം രൂപ വാങ്ങിയിരുന്നുവത്രെ. ഇതേ സിനിമയുടെ പേരില്‍ അറോറ വേറെയും ചില സംവിധായകരില്‍ നിന്ന് നേരത്തെ പണം വാങ്ങിയിരുന്നു.

പണം കൈയ്യില്‍ നിന്ന് പോയ സംവിധായകര്‍ പരസ്പരം ഇക്കാര്യം പറയാന്‍ തുടങ്ങിയതോടെയാണ് പ്രിര്‍ന അറോറയുടെ കള്ളി വെളിച്ചത്തായത്. താന്‍ പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായ ഭഗനാനി പൊലീസില്‍ പരാതി നല്‍കുകയും കഴിഞ്ഞ വെള്ളിയാഴ്ച നിര്‍മാതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് നിര്‍മാതാവിനെ കസ്റ്റഡിയില്‍ വിട്ടു. മുംബൈ മിറര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 420 (വഞ്ചന), 120 ബി (ക്രിമിനല്‍ കുറ്റം) എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിയ്ക്കുന്നത്.


Click it and Unblock the Notifications











