»   » ഇന്ത്യ വിട്ട് യു എസില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചുകൊള്ളാന്‍ പ്രിയങ്ക ചോപ്രയോട് നിര്‍മ്മാതാവ്

ഇന്ത്യ വിട്ട് യു എസില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചുകൊള്ളാന്‍ പ്രിയങ്ക ചോപ്രയോട് നിര്‍മ്മാതാവ്

By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ന്  ബോളിവുഡ് പ്രേക്ഷകര്‍ക്ക് മാത്രമല്ല ഹോളിവുഡ് പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. അമേരിക്കന്‍ ടിവി ഷോ ആയ ക്വാന്‍ട്ടിക്കോയിലൂടെ പ്രശസ്തയായ പ്രിയങ്കയുടെ ആദ്യത്തെ ഹോളിവുഡ് ചിത്രം ബേവാച്ച്  ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.

ഈയിടെ ഒരു അമേരിക്കന്‍ ചാറ്റ് ഷോയില്‍ പ്രിയങ്ക നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. താന്‍ ക്വാന്‍ട്ടിക്കോയില്‍ നിന്ന്  വാരാന്ത്യ അവധി ലഭിക്കുമ്പോള്‍ മാത്രമാണ് ഇന്ത്യയിലെത്തുന്നതെന്നും ഇന്ത്യക്കാര്‍ക്ക് വാരാന്ത്യമെന്ന സങ്കല്‍പ്പമൊന്നുമില്ലെന്നുമാണ് പ്രിയങ്ക ചോപ്ര തുറന്നടിച്ചത്.

Read more: രണ്‍ബീര്‍ കപൂറിന്റെ നായികയായാല്‍ ചുംബന രംഗം അഭിനയിക്കുമെന്ന് ദൃശ്യത്തിലെ നടി അന്‍സിബ!

prtt-05-1

ഇതിനെതിരെ എതിര്‍പ്പുമായെത്തിയിരിക്കുകയാണ് ഒരു നിര്‍മ്മാതാവ്. പ്രിയങ്കയ്ക്ക് നിലവില്‍ ഇന്ത്യയില്‍ ഒരു പ്രൊജക്ടും ബാക്കിയില്ലെന്നും നടി തല്‍ക്കാലം  അമേരിക്കന്‍ ടെലിവിഷനിലും ഹോളിവുഡിലും ശ്രദ്ധകേന്ദ്രീകരിച്ചു കൊള്ളട്ടെയന്നുമാണ് നിര്‍മ്മാതാവ് പറയുന്നത്.

തത്ക്കാലം പ്രിയങ്കയില്ലാതെ തന്നെ ഇന്ത്യന്‍ പ്രേക്ഷകര്‍ അഡ്ജസ്റ്റു ചെയ്തോളാമെന്നും  നിര്‍മ്മാതാവ് തുറന്നടിക്കുന്നു.

English summary
producer slams priyanka chopra on her statement On weekend
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam