താരപുത്രിയ്ക്ക് ഇത്രയ്ക്കും അഹങ്കാരമോ? നഷ്ടപരിഹാരം കൊടുക്കേണ്ടി വരുന്നത് കോടികള്‍! നഷ്ടം ആര്‍ക്ക്?
Recommended Video

സുന്ദരിമാരായ താരപുത്രിമാരെ കൊണ്ട് ബോളിവുഡ് സിനിമ നിറഞ്ഞിരിക്കുകയാണ്. താരരാജാക്കന്മാരുടെ മക്കളെല്ലാം സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതില്‍ പ്രധാനമായും ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറും സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാനുമാണുള്ളത്.
സിനിമകള്‍ തമ്മിലുള്ള മത്സരത്തിനൊപ്പം താരപുത്രിമാര്‍ക്കിടയിലും മത്സരമുണ്ടെന്നാണ് വാര്‍ത്തകള്‍. ജാന്‍വിയുടെ സിനിമ ജൂലൈയില്‍ റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ സാറ ആദ്യ സിനിമയില്‍ തന്നെ കരാര്‍ ലംഘിച്ചിരിക്കുകയാണ്. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ നടിയ്‌ക്കെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

സാറ അലി ഖാന്‍
നടന്‍ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍. മാതാപിതാക്കളുടെ അതേ പാത പിന്തുടര്‍ന്ന് സാറയും ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന കേദാര്‍നാഥ് എന്ന സിനിമയിലൂടെയാണ് സാറ നായികയായി അഭിനയിക്കുന്നത്. സുശാന്ത് സിംഗ് രജപുത്ര നായകനാവുന്ന സിനിമയുടെ പകുതിയോളം ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. 2017 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം അവസാനത്തോട് കൂടി തിയറ്ററുകളിലേക്ക് എത്തിക്കാനായിരുന്നു തീരുമാനം.

പുതിയ സിനിമ
ആദ്യ സിനിമ റിലീസിനെത്തിയില്ല.. അതിന് മുന്‍പ് തന്നെ അടുത്ത സിനിമ ചെയ്യാനുള്ള കരാറും സാറ ഒപ്പിട്ടിരുന്നു. കേദാര്‍നാഥിന് ശേഷം സാറ നായികയായി അഭിനയിക്കുന്ന സിനിമയാണ് സിംബാബ. ചിത്രത്തില്‍ രണ്‍വീര്‍ കപൂറാണ് നായകന്‍. സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ജാന്‍വി കപൂറിനെയായിരുന്നു. സിംബാബയുടെ സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചതോടെ രോഹിത് ഷെട്ടിയുടെ സിംബാബയിലേക്ക് സാറയെ തെരഞ്ഞെടുക്കുകയായിരുന്നു. രണ്‍വീറിന്റെ നായികയ്ക്ക് വേണ്ട ഗുണങ്ങളെല്ലാം സാറയിലുണ്ടെന്ന് സംവിധായകനും വ്യക്തമാക്കിയിരുന്നു.

കരാര്‍ ലംഘിച്ചു..
ആദ്യ സിനിമ പുറത്തിറങ്ങിയില്ല.. അതിന് മുന്‍പ് തന്നെ നടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കേദാര്‍നാഥിന്റെ നിര്‍മാതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റ് ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ താരപുത്രിയ്‌ക്കെതിരെ മുംബൈ ഹൈക്കോടതിയില്‍ പരാതിയുമായി എത്തിയത്. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സാറയ്‌ക്കെതിരെ പരാതി വന്നിരിക്കുന്നത്. ഒപ്പിട്ട കരാര്‍ നടി ലംഘിച്ചെന്നാണ് പരാതി.

പ്രശ്‌നം തുടങ്ങിയതിങ്ങനെ..
2018 സെപ്റ്റംബര്‍ വരെ കേദര്‍നാഥിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു സാറ ഒപ്പുവെച്ച കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്‍വീറിന്റെ നായികയായി അഭിനയിക്കാന്‍ സാറ തയ്യാറായത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ജൂണ്‍ അവസാനം വരെ തനിക്ക് ഡേറ്റില്ലെന്നാണ് സാറ മാനേജര്‍വഴി ആദ്യ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്. ഇതാണ് കരാര്‍ ലംഘനമാണെന്ന് നിര്‍മാതാവ് ചൂണ്ടി കാണിച്ചത്. സാറ സിനിമ പൂര്‍ത്തിയാക്കണമെന്നും ചിത്രീകരണം വൈകിയതിനെ തുടര്‍ന്നുണ്ടായ നഷ്ടം പരിഹരിക്കാന്‍ 5 കോടി തരണമെന്നുമാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്.

അഭിനയിക്കാന്‍ അറിയില്ല...
താരപുത്രി എന്ന ലേബലുള്ളതിനാല്‍ സിനിമയിലേക്കുള്ള സാറയുടെ പ്രവേശനം എളുപ്പമായിരുന്നു. മാത്രമല്ല സൗന്ദര്യമുള്ളത് അനുഗ്രഹമാവുകയും ചെയ്തു. തന്റെ സിനിമയില്‍ സാറയ്ക്ക് അധികം മേക്കപ്പിന്റെ ആവശ്യമില്ലെന്ന് സംവിധായകന്‍ പറഞ്ഞതും ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഒരു സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സൗന്ദര്യം മാത്രം പോരെന്നും അഭിനയിക്കാന്‍ കൂടി അറിയണമെന്നും പറഞ്ഞ് സിനിമ നിരൂപകനായ വിനോദ് മിറാനി എത്തിയിരുന്നു.

കാണാന്‍ ഭംഗിയുണ്ട്..
സാറ നല്ല സുന്ദരിയാണ്. എന്നാല്‍ സൗന്ദര്യം മാത്രമേ സാറയുടെ കൈയിലുള്ളു. അഭിനയിക്കാന്‍ അറിയില്ല.. സാറയുടെ കാര്യം മാത്രമല്ല ഗ്ലാമറിന്റെ ലോകമായി അറിയപ്പെടുന്ന ബോളിവുഡിലെ പല നടിമാരുടെ കാര്യവും അതുപോലെ തന്നെയാണ്. നടി അലിയ ഭട്ടിനെതിരെയും ഇതേ കാരണം തന്നെയാണ് ചൂണ്ടി കാണിക്കുന്നത്. ആദ്യ കാലത്ത് പര്‍വീന്‍ ബാബി, സീനത്ത് അമാന്‍, തുടങ്ങിയവരെയെല്ലാം സിനിമയിലെടുത്തത് സൗന്ദര്യം ഉള്ളത് കൊണ്ടായിരുന്നു. ഭംഗിയുള്ളവരെ സിനിമയിലൂടെ കാണാനാണ് പ്രേക്ഷകരും ഇഷ്ടപ്പെടുന്നത്. അതിനാല്‍ ഇത്തരക്കാര്‍ക്ക് അഭിനയം പ്രശ്‌നമല്ലെന്നും നിരൂപകന്‍ പറഞ്ഞിരുന്നു.

സാറയുടെ അഹങ്കാരമാണോ?
കൈനിറയെ സിനിമകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ താരപുത്രിയ്ക്ക് അഹങ്കാരമായി മാറിയെന്നും ചിലര്‍ ആരോപിക്കുന്നു. സിനിമയിലുള്ള നിലനില്‍പ്പ് ഒരു ഭാഗ്യം കൂടിയാണ്. സാറയ്ക്ക് വെല്ലുവിളിയുമായി ഇനിയും താരുപുത്രിമാര്‍ വരാനിരിക്കുകയാണ്. ജാന്‍വിയ്ക്കും സാറയ്ക്കും പിന്നാലെ സിനിമാ ലോകം കാത്തിരിക്കുന്ന ഷാരുഖ് ഖാന്റെ മകള്‍ സുഹാനയെയാണ്. അടുത്തിടെ പതിനെട്ട് വയസ് പൂര്‍ത്തിയായ സുഹാന ഉടന്‍ തന്നെ സിനിമയിലെത്തുമെന്നാണ് സൂചനകള്‍. പൊതുപരിപാടികളിലും പാര്‍ട്ടികളിലും പങ്കെടുത്തതോടെ സുഹാനയ്ക്ക് നിരവധി ആരാധകരെ കിട്ടിയിരുന്നു. ഇതും സുഹാനയുടെ സിനിമയിലേക്കുള്ള വരവ് എളുപ്പമാക്കും


Click it and Unblock the Notifications