എന്റെ മകളെ കുറിച്ചോർത്ത് അഭിമാനിക്കുന്നു!! അധിക്ഷേപിച്ച സഹപാഠിക്ക് ചുട്ട മറുപടിയുമായി സ്മൃതി ഇറാനി
മകളെ പരിഹസിച്ച സഹപാഠിയ്ക്ക് കൃത്യമായി മറുപടി നൽകി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം മകളോടൊപ്പമുളള ചിത്രം സ്മൃതി ഇറാനി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തെയാണ് വിമർശിച്ച് സഹപാഠി രംഗത്തെത്തിയത്. ഇതിനെ തുടർന്ന് മകളുടെ നിർബന്ധത്താൽ മന്ത്രി ചിത്രം പിൻവലിക്കുകയായിരുന്നു.

തുടർന്ന് ദിവസങ്ങൾക്ക് ശേഷം മകളെ പരിഹസിച്ച സഹപാഠിയ്ക്ക് മറുപടിയുമായി സ്മൃതി രംഗത്തെത്തുകയായിരുന്നു. ഞാൻ എന്റെ മകളുടെ ചിത്രം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. അതും അവളുടെ അറിവോടെ. ' അമ്മ പോസ്റ്റ് ചെയ്ത ചിത്രത്തിൽ അവളുടെ മുഖത്തിന്റെ ഭാവത്തെ പരിഹസിച്ചു കൊണ്ടായിരുന്നു സഹപാഠിയുടെ പരിഹാസം. തുടർന്ന് മകൾ എന്റെ മുന്നിൽ അപേക്ഷയുമായി എത്തുകയായിരുന്നു. അമ്മ.. ആ ചിത്രം ഒഴിവാക്കൂ.. അവർ എന്നെ പരിഹസിക്കുന്നു.. എന്നായിരുന്നു എന്റെ മകൾ തന്നോട് പറഞ്ഞത്.
മിസ്റ്റർ ഝാ, എന്റെ മകൾ മികച്ച കായികതാരമാണ്. ലിംഗ ബുക്ക് ഓഫ് റെക്കോഡിൽ ഇടം പിടിച്ച കുട്ടിയാണ്. അതുപോലെ കരട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്, ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവാണ്, അതും രണ്ട് പ്രവാശ്യം. തനിക്ക് അവളെ കുറിച്ചോർത്ത് എന്നും അഭിമാനം മാത്രമാണുളളുത്. നിങ്ങൾ എത്ര വേണമെങ്കിലും പരിഹസിച്ചോളൂ- സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു.


Click it and Unblock the Notifications