രൺവീർ ഉണ്ടായിരുന്നത് കൊണ്ട് അന്ന് കുടുങ്ങിയില്ല, ദൈവത്തിനോട് നന്ദി പറഞ്ഞ് ദീപിക പദുകോൺ
ലോക്ക് ഡൗൺ കാലം സാധാരണക്കാരുടെ മാത്രമല്ല, താരങ്ങളുടെ ജീവിതത്തിലും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച അവധിക്കാലം ആദ്യമൊക്കെ താരങ്ങൾ ആസ്വദിച്ചെങ്കിലും പിന്നീട് സാധാരണക്കാരെ പോലെ ഇവരേയും മോശമായി ബാധിക്കുകയായിരുന്നു. സിനിമ സെറ്റുകളിൽ നിന്ന് അടുത്ത സ്ഥലത്തേയ്ക്ക് പായുന്ന ഇവർക്ക് ലോക്ക് ഡൗൺ കാലം ഏറെ കയ്പ്പുള്ള അനുഭവമായിരുന്നു നൽകിയത്. സാധരണക്കാരെ പോലെ തന്നെ സെലിബ്രിറ്റികളുടേയും ജീവിതം ലോക്ക് ഡൗൺകാലം മാറ്റി മറിക്കുകയായിരുന്നു.
ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ച സെലിബ്രിറ്റിയാണ് നടി ദീപിക പദുകോൺ. ഈ വർഷം താരത്തെ സംബന്ധിച്ച് അത്ര സുഖകരമായിരുന്നില്ല . ഇപ്പോഴിത ലോക്ക് ഡൗൺ ദിനങ്ങളോട് നന്ദി പറയുകയാണ് ദീപിക. ഒരു മാധ്യമത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടിനുള്ളിലായിരുന്നുവെങ്കിലും കഴിഞ്ഞ ഏഴ് മാസം തനിക്ക് വളരെയധികം പ്രിയപ്പെട്ടതാണെന്നാണ് നടി പറയുന്നത്.

എന്നാൽ ലോക്ക് ഡൗൺ കാലം തനിക്ക് അനുഗ്രഹമായിരുന്നു എന്നാണ് ദീപിക പറയുന്നത്. ഈ സമയം വളരെ മോശമായ ഘട്ടത്തിലൂടെയാണ് എല്ലാവരും കടന്നു പോയത്. എന്നാൽ തനിക്ക് അത് അനുഗ്രഹമായിരുന്നു. വിവാഹത്തിന് ശേഷം ഭർത്താവ് രൺവീറിനോടെപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞത് ഈ ലേക്ക് ഡൗൺ കാലത്തായിരുന്നു. അതൊരു അനുഗ്രഹമായിട്ടാണ് താൻ കണുന്നതെന്നും ദീപിക അഭിമുഖത്തിൽ പറയുന്നു.

ജനങ്ങളെ സംബന്ധിച്ച് ലോക്ക് ഡൗൺകാലം വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. എന്നാൽ താൻ നന്ദിയോടെയാണ് ഈ സമയത്തെ കാണുന്നത്. തന്റെ അഭിപ്രായത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം വീടുകളിൽ സുരക്ഷിതമായി ഇരിക്കുക എന്നത് ഏറെ അനുഗ്രഹമുള്ള കാര്യമാണ്. രൺവീർ ഉള്ളത് കൊണ്ട് താൻ ഈ അവസരത്തിൽ അകപ്പെട്ട് പോയില്ല. ദൈവത്തിനോട് നന്ദി പറഞ്ഞു കൊണ്ട് ദീപിക ഓർമിക്കുന്നു. ലോക്ക് ഡൗൺ കാലത്ത് ഇരുവരും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ ഇരുവരും തങ്ങളുടെ ജോലികളിലേയ്ക്ക് മടങ്ങി പോയിട്ടുണ്ട്.
Recommended Video

വിവാഹത്തിന് ശേഷം രൺവീറും ദീപികയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 83. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 83 ചിത്രത്തിന്റെ റിലീസ് മാറ്റി നീട്ടിയിരിക്കുകയാണ്. തിയേറ്റർ റിലീസായിട്ടാകും ചിത്രം എത്തുക. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 83. രൺബീർ സിങ്ങാണ് ചിത്രത്തിൽ കപിലായി എത്തുന്നത്. ഭാര്യ റോമിയായിട്ടാണ് ദീപിക ചിത്രത്തിലെത്തുക. പദ്മാവദിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 83. സിദ്ധാർഥ് ആനന്ദിൻറെ ചിത്രത്തിലാണ് നിലവിൽ ദീപിക അഭിനയിക്കുന്നത്. ഷാരൂഖ് ഖാൻ,ജോൺ എബ്രാഹാം ചിത്രത്തിലും നടി ഭാഗമാകുന്നുണ്ട്.


Click it and Unblock the Notifications











