അടിവസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു!! ശരീര ഭാഗങ്ങൾ കാണണം, സംവിധായകനെതിരെ നടി

സിനിമയുടെ ഓഡീഷനു ചെന്നപ്പോഴായിരുന്നു ലൗ രഞ്ജനിൽ നിന്ന് ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടി വന്നത്.

ബോളിവുഡിൽ മീ ടു ക്യാംപെയ്നുകൾ സജീവമാകുകയാണ്. ഒന്നിനു പിറകെ ഒന്നായി വെളിപ്പെടുത്തലുമായി സിനിമ മേഖലയിലെ സ്ത്രീകൾ രംഗത്തെത്തുകയാണ്. പലരുടേയും വെളിപ്പെടുത്തലുകൾ ജനങ്ങളിൽ ഞെട്ട‌ലുണ്ടാക്കിയുട്ടുണ്ട്. കാരണം തങ്ങളുടെ പ്രിയപ്പെട്ട പല താരങ്ങളാണ് ആരോപണ വിധേയരാകുന്നത്. ബോളിവുഡിൽ നിന്നാണ് നിരവധി മീ ടു വെളിപ്പെടുത്തൽ പുറത്തു വരുന്നത്. ഇന്ത്യൻ സിനിമയുടെ കുലപതി എന്ന് അറിയപ്പെടുന്ന അമിതാഭ് ബച്ചന് നേരേയും മീടു ആരോപണങ്ങൾ കേൾക്കുന്നുണ്ട്.

ഇപ്പോഴിത പ്രശ്സ്ത സംവിധായകൻ ലൗ രഞ്ജിനെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് നടി രംഗത്ത്. 2010 തനിയ്ക്ക് സംവിധായകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവമാണ് നടി വെളിപ്പെടുത്തിയത് . സിനിമയുടെ ഓഡീഷനു ചെന്നപ്പോഴായിരുന്നു ലൗ രഞ്ജനിൽ നിന്ന് ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടി വന്നതെന്നും ഇവർ വ്യക്തമാക്കി. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

 ഷോർ‌ട്സ് ധരിക്കണം

ഷോർ‌ട്സ് ധരിക്കണം

2010 ൽ പ്യാർ കാ പഞ്ച്നാമാ എന്ന സിനിമയുടെ ഓഡിഷനിൽ ചെന്നപ്പോഴാണ് സംഭവം ഉണ്ടയത്. എന്നെ കൂടാതെ കുറച്ചും പെൺകുട്ടികളും ഓഡിഷനായി അവിടെ എത്തിയിരുന്നു. സംവിധായകനും ക്യാമറമാനും ഇരിക്കുന്ന മുറിയിലേയ്ക്ക് പെൺകുട്ടികളെ ഓഡറിൽ കടത്തി വിടുകയായിരുന്നു. ഓഡിഷൻ സമയത്ത് തനിയ്ക്ക് ധരിക്കാൻ തന്നത് ഇറക്കം കുറഞ്ഞ ഷോർട്സും ഇറുകിപ്പിടിച്ച ടോപ്പുമായിരുന്നു.

ബിക്കിനി വേഷം  ചുംബന രംഗവും

ബിക്കിനി വേഷം ചുംബന രംഗവും

ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തന്നെ ചിത്രത്തിൽ ബിക്കിനി വേഷം ഇടേണ്ടി വരുമെന്നും ചുംബനം രംഗമുണ്ടെന്നും ലവ് രഞ്ജൻ പറഞ്ഞിരുന്നു. എന്നാൽ അതൊന്നും തനിയ്ക്ക് വലിയ പ്രശ്നമില്ലായിരുന്നു. ബിക്കിനിയും ചുംബന രംഗങ്ങളും അസ്വഭാവികമായ കാര്യമല്ലാത്തതു കൊണ്ട് താൻ സമ്മതിച്ചു. ഉടൻ തന്നെ തനിയ്ക്ക് ബിക്കിനി നൽകുകയായിരുന്നു.

ശരീരം പരിശേധിക്കണം

ശരീരം പരിശേധിക്കണം

‌ബിക്കിനി നൽകിയതിനു ശേഷം അടിവസ്ത്രം അഴിച്ചുമാറ്റാൻ അയാൾ ആവശ്യപ്പെടുകയായിരുന്നു. ശരീരം പരിശോധിക്കണമെന്നും ഇനിയും ശരീരഭാഗങ്ങൾ കുറയ്ക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണമെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഇതൊന്നും ക്യാമറയിൽ റെക്കോഡ് ചെയ്യില്ലെന്നും ക്യാമറമാൻ പുറത്തു പോകുമെന്നും സംവിധായകൻ പറഞ്ഞതായി നടി വെളിപ്പെടുത്തി

അശ്ലീല ചോദ്യങ്ങൾ

അശ്ലീല ചോദ്യങ്ങൾ

ഓഡിഷൻ സമയത്ത് സിനിമയുമായി ഒരു തരത്തിലും ബന്ധമില്ലാത്ത് ചോദ്യങ്ങളായിരുന്നു ചോദിച്ചത്. കന്യകയാണോ, സ്വയംഭോഗം ചെയ്തിട്ടുണ്ടോ ഇത്തരത്തിലുളള ചോദ്യങ്ങളായിരുന്നു അയാൾ ചോദിച്ചിരുന്നതെന്നും നടി വെളിപ്പെടുത്തി. അതേസമയം തനിയ്ക്കെതിരെയുള്ള നടിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ലവ് രഞ്ജന്‍ പ്രതികരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X