Salman khan: ജയിലിൽ കഴിഞ്ഞത് രണ്ടു ദിവസം!! സൽമാൻ വർഷങ്ങൾ പഴക്കമുള്ള ആ ദുശ്ശീലം ഉപേക്ഷിച്ചു...

സൽമാൻഖാൻ പുകവലി ഉപേക്ഷിച്ചു

ജയിൽ ജീവിതം ഒരു മനുഷ്യനിൽ മാറ്റം സൃഷ്ടിക്കുമെന്ന് പറയുന്നതിൽ ഇത്തിരി കാര്യമുണ്ട്. ജീവിതത്തിൽ ഒറ്റയ്ക്കാകുന്ന സമയത്താണ് നമ്മൾ മുൻപുള്ള ജീവിതത്തെ കുറിച്ച് വീണ്ടും ഓടിച്ചു നോക്കുന്നത്. മുൻപുളള മോശം രീതികളും പൊരുമാറ്റങ്ങളും ഉപേക്ഷിക്കാൻ ചിലപ്പോൾ ജയിൽ ജീവിതം കാരണമാകാറുണ്ട്.

ഇപ്പോഴിത ബോളിവുഡ് താരം സൽമാൻ ഖാനെ കുറിച്ചും അത്തരത്തിലുള്ള വാർത്ത പുറത്തു വരുകയാണ്. രണ്ടു ദിവസത്തെ ജയിൽ ജീവിതം താരത്തിന്റെ സ്വഭാവത്തിൽ ചില മാറ്റം സൃഷ്ടിച്ചുവെന്നാണ് പറയുന്നത്. സൽമാൻ ആളാകെ മാറിപ്പോയി അത്രേ. തന്റെ ചില ദുശീലങ്ങൾ ഒഴിവാക്കിയെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

സ്മോക്കിങ്

സ്മോക്കിങ്


സൽമാൻഖാന്റെ പുകവലി ശീലം ബോളിവുഡിൽ പാട്ടാണ്. ബോളിവുഡിൽ മാത്രമല്ല താരത്തിന്റെ ആരാധകർക്ക് വരെ പുകവലി ശീലത്തെ കുറിച്ച് അറിയാം. എന്നാൽ താരം ആ ശീലം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണത്രേ. രണ്ടു ദിവസത്തെ ജയിൽ വാസമാണ് താരത്തിന്റെ മനംമാറ്റത്തിന് കാരണം. പീഡന കേസിൽ അറസ്റ്റിലായ ആശാറാം ബാപ്പിവാണ് ഈ വിവരം പുറത്ത് വിട്ടത്. അദ്ദേഹത്തിന് വാക്കു നൽകിയിരുന്നെന്നും ആശാറാം പറയുന്നുണ്ട്. ചില ദേശീയ മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള വാർത്ത പുറത്തു വിട്ട.

 ഒരേ ബ്ലോക്കിൽ

ഒരേ ബ്ലോക്കിൽ

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ കുറ്റക്കാരനാണെന്ന് ജോധ്പൂർ വിചാര കോടതി കണ്ടെത്തിയിരുന്നു. ഇതെ തുടർന്ന് അദ്ദേഹത്തിന് അ‍ഞ്ചുവർഷം തടവ് ശിക്ഷയും വിധിച്ചിരുന്നു. പീഡന കേസിൽ ശിക്ഷയിൽ കഴിയുന്ന ആൾ ദൈവം ആശാറാം ബാപ്പുവിനെ പാർപ്പിച്ചിരുന്ന രണ്ടാം ബ്ലോക്ക് സെല്ലിനു തെട്ടടുത്തായിരുന്ന 106 ാം സെല്ലിലായിരുന്നു താരത്തെ പാർപ്പിച്ചിരുന്നത്. കൂടാതെ സൽമാന് ജയിൽ ചില പ്രത്യേക പരിഗണന ലഭിച്ചിരുന്നുവെന്നും അതിൽ താനിക്ക് അസംതൃപ്തിയുണ്ടെന്നും ബാപ്പു അറിയിച്ചു.

പിന്തുണച്ച് താരങ്ങൾ

പിന്തുണച്ച് താരങ്ങൾ

കൃഷ്ണ മൃഗത്തിനെ വേട്ടയാടിയ കേസിൽ സൽമാനെതിരെ വിധി വന്ന ബോളുവുഡിനെ ഒന്നാകെ ഞെട്ടിച്ചിരുന്നു. സൽമനെ പിന്തുണച്ച് താരങ്ങൾ ഒന്നാകെ രംഗത്തെത്തിയിരുന്നു. സൽമാനു വേണ്ടി പ്രാർതഥനയുമായി മുൻ കാമുകിയും ബോളിവുഡ് താരവുമായി കത്രീന മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. അത് മാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു.

ഒരാൾക്ക് സന്തോഷം

ഒരാൾക്ക് സന്തോഷം

ബോളിവുഡ് ഒന്നടങ്കം സങ്കടപ്പെട്ടപ്പോൾ കോടതിയിൽ സന്തോഷിച്ച് മോഡൽ സോഫിയ ഹായത് രംഗത്തെത്തിയിരുന്നു. സൽമാനും ലഭിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്നു താരം തുറന്നടിച്ചിരുന്നു. കുറ്റം ചെയ്താൽ ആരായാലും ശിക്ഷക്കപ്പെടണമെന്നും താരം പറഞ്ഞു. എന്നാൽ താരത്തിന് ജാമ്യം ലഭിച്ച ശേഷം താരം രംഗത്തെത്തിയിരുന്നു. വിധിയിൽ തനിയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ഇവർ പറഞ്ഞു. നീതിയേക്കാൾ മുകളിലാണ് അഴിമതിയെന്ന് ഇത് നമുക്ക് കാണിച്ചു തരുന്നതെന്നും ഇവർ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X