ഷാരൂഖ് ഉണ്ട് അനുഷ്കയുണ്ട്!! ഇത്തവണത്തെ മാഡിയുടെ പിറന്നാൾ സൂപ്പർ!! ചിത്രങ്ങൾ കാണാം

സീറോയുടെ ലൊക്കേഷനിൽ വച്ചായിരുന്നു മാഡിയുടെ പിറന്നാൽ ആഘോഷം.

തെന്നിന്ത്യൻ പ്രേക്ഷകർക്കും ബോളിവുഡ് താരങ്ങൾക്കും ഒരു പോലെ പ്രിയപ്പെട്ട് താരമാണ് മാധവൻ. തമിഴ് സിനിമ പ്രേമികളുടെ സ്വന്തം മാഡിയ്ക്ക് ഇത്തവണത്തെ പിറന്നാൽ ആഘോഷം മധുരമേറിയതായിരുന്നു. ബോളിവുഡിലെ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനോടൊപ്പമായിരുന്നു മാഡിയുടെ പിറന്നാൾ ആഘോഷം. പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

madhavan

ജൂൺ 1 നായിരുന്നു മാധവന്റെ പിറന്നാൾ. ഷാരൂഖ് ഖാൻ, അനുഷ്ക ശർമ്മ , കത്രീന കൈഫ് എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സീറോയിൽ മാധവനുപം മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. സീറോയുടെ ലൊക്കേഷനിൽ വച്ചായിരുന്നു മാഡിയുടെ പിറന്നാൽ ആഘോഷം. എസ്ആർകെ യ്ക്കൊപ്പം അനുഷ്ക ശർമ്മ, ആനന്ദ് എൽ റായ് എന്നിവരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. പിറന്നാൽ ആഘോഷ ചിത്രങ്ങൾ മാഡി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

ഓം ശാന്തി ഓം ന് ശേഷം ബോളിവുഡിലെ ഒരു വൻ താരനിര തന്നെ സീറോയിൽ അണിനിരക്കുന്നത്.. സൽമാൻഖാൻ, ദീപിക പദുകോൺ, റാണി മുഖർജി, കജോൾ, ആലിയ ഭട്ട്, കരീഷ്മ കപൂർ, ജൂഹി ചൗള, എന്നിവരും അതിഥി താരങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. വിജയ് സേതുപതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിക്രം വേദയായിരുന്നു മാധവൻ മുഴുനീളൻ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. ഐഎസ്ആർഒ മുൻ ശാസ്ത്രജഞൻ നമ്പി നാരായണന്റെ ജീവിത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് അടുത്ത മാധവൻ ചിത്രം . ഇതൊരു ദ്വിഭാഷ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്.

Crazyyy Funnnn Birthdays.. oh man .. Unforgetable...

A post shared by R. Madhavan (@actormaddy) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X