»   » ധോണിയ്ക്ക് ശേഷം നാല് കാമുകന്മാരുണ്ടായിരുന്നു! പ്രണയത്തെ കുറിച്ച് ലക്ഷ്മി റായിയുടെ വെളിപ്പെടുത്തല്‍

ധോണിയ്ക്ക് ശേഷം നാല് കാമുകന്മാരുണ്ടായിരുന്നു! പ്രണയത്തെ കുറിച്ച് ലക്ഷ്മി റായിയുടെ വെളിപ്പെടുത്തല്‍

Posted By: Teresa John
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം ധോണിയുടെ ജീവിതകഥ സിനിമയാക്കിയെങ്കിലും അതില്‍ ഒരു പ്രണയത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. നടി ലക്ഷ്മി റായിയും ധോണിയും തമ്മില്‍ പ്രണയവും പ്രണയ തകര്‍ച്ചയും ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. 2008 ലെ ഐപിഎല്‍ കാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ലക്ഷ്മി റായി. അന്ന് ടീമിന്റെ ക്യാപ്റ്റനായ ധോണിയുമായി നടിയുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

രാമലീല കാണാന്‍ ദിലീപ് ഉണ്ടാവില്ലെന്ന് ടോമിച്ചന്‍ മുളകുപാടം മനസില്‍ കണ്ടിരുന്നുവോ? ഇതും മറ്റൊരു വിധി

എന്നാല്‍ അടുത്തിടെ സ്‌പോട്ട് ബോയി എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി റായിയോട് ധോണിയെ കുറിച്ച് ചോദിച്ചപ്പോഴുള്ള പ്രതികരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ധോണിയെ കുറിച്ച് ചോദിക്കാതെ അഭിമുഖം പൂര്‍ണമാവില്ലല്ലോ എന്ന ചോദ്യത്തിന് അതിന് അയാള്‍ ആരാണെന്നായിരുന്നു ലക്ഷ്മി ചോദിച്ചത്.

ലക്ഷ്മി റായി


മലയാളത്തില്‍ നിരവധി സിനിമകളിലഭിനയിച്ച നടി ലക്ഷ്മി റായി ഇപ്പോള്‍ ബോളിവുഡിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനിടെ ഒരു അഭിമുഖത്തില്‍ ധോണിയെ കുറിച്ചുള്ള ചോദ്യത്തിന് കിടിലന്‍ മറുപടി കൊടുത്തിരിക്കുകയാണ് നടി.

ധോണി ആരാണ്?


മുന്‍ കാമുകന്‍ ധോണിയെ കുറിച്ച് ചോദിക്കാതെ അഭിമുഖം പൂര്‍ണമാവില്ലല്ലോ എന്ന ചോദ്യത്തിന് അതിന് അയാള്‍ ആരാണെന്നായിരുന്നു ലക്ഷ്മി ചോദിച്ചത്.

ഇതൊക്കേ അവസാനിപ്പിക്കണം


ഇതിനെ കുറിച്ച സംസാരിക്കുന്നത് ഇനിയും അവസാനിപ്പിക്കണം. അതെല്ലാം കഴിഞ്ഞിട്ട് ഒരുപാട് കാലമായി. മാത്രമല്ല അദ്ദേഹം വിവാഹം കഴിച്ച് ഒരു കുട്ടിയുമായി താമസിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും നടി പറയുന്നു.

എല്ലാം നടക്കണമെന്നില്ലല്ലോ


ജീവിതത്തില്‍ എല്ലാം വിചാരിച്ചത് പോലെ നടക്കണമെന്നില്ലല്ലോ. അതിനാല്‍ അതുമായി പെരുത്തപ്പെട്ട് കഴിഞ്ഞതൊക്കേ മറന്ന് മുന്നോട്ട് പോകണമെന്നും ലക്ഷ്മി റായി പറയുന്നു.

നാല് പേര്‍ പിന്നീട് ഉണ്ടായിരുന്നു


ധോണിയുമായുള്ള ബന്ധം കഴിഞ്ഞതിന് ശേഷം നാല് പേരുമായി താന്‍ പ്രണയത്തിലായിരുന്നെന്നും എന്നാല്‍ അവരെ കുറിച്ചൊന്നും മാധ്യമങ്ങള്‍ എഴുതിയിരുന്നില്ല. അവര്‍ക്ക് ധോണിയെ കുറിച്ചുള്ളത്് മതി. അതാണ് സെന്‍സേഷണല്‍ വാര്‍ത്തയായി മാറുന്നതെന്നും ലക്ഷ്മി കൂട്ടി ചേര്‍ത്തു.

ധോണിയെ ബഹുമാനിക്കുന്നു..


ധോണിയുമായി താന്‍ ഡേറ്റ് ചെയ്തിരുന്നോ എന്ന കാര്യത്തെ കുറിച്ച് ആരും അ്‌ന്വേഷിച്ചിരുന്നില്ല. അത് സത്യവുമായിരുന്നില്ല. ധോണിയെ ഞാന്‍ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ പറാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറയുന്നു.

സിംഗിളായി തുടരുന്നു

താനിപ്പോള്‍ സിംഗിളാണ്. അങ്ങനെ തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. അഭിനയം മാത്രമാണ് ഇനി തന്റെ മുന്നിലുള്ളത്. അതിനാല്‍ അതില്‍ മാത്രമെ ശ്രദ്ധിക്കുന്നുള്ളു എന്നും ലക്ഷ്മി പറയുന്നു.

ജൂലി 2

2004 ല്‍ പുറത്തിറങ്ങിയ ജൂലി എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ജൂലി 2 എന്ന സിനിമയിലൂടെ നടി ലക്ഷ്മി റായി ബോളിവുഡിലും തരംഗമായിരിക്കുകയാണ്. ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്.

പല ഭാഷകളില്‍

ഹിന്ദി ത്രില്ലര്‍ സിനിമയാണ് ജൂലി 2. ചിത്രം ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷകളിലായിട്ടാണ് നിര്‍മ്മിക്കുന്നത്. ചിത്രം ഒക്ടോബറിലായിരിക്കും തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
As Lakshmi Rai's steamy Julie 2 trailer is making headlines, her old affair with cricketer Mahendra Singh Dhoni has suddenly started doing the rounds, once again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam