»   » ജൂലി 2 എട്ട് നിലയില്‍ പൊട്ടി, സംവിധായകനും നിര്‍മാതാവും നടിയും തമ്മില്‍ കൂട്ടത്തല്ല്..!

ജൂലി 2 എട്ട് നിലയില്‍ പൊട്ടി, സംവിധായകനും നിര്‍മാതാവും നടിയും തമ്മില്‍ കൂട്ടത്തല്ല്..!

Posted By:
Subscribe to Filmibeat Malayalam

വന്‍ ഹൈപ്പില്‍ തിയറ്ററിലേക്ക് എത്തിയ ബോളിവുഡ് ചിത്രമാണ് ജൂലി 2. ഇറോട്ടിക് ചിത്രമെന്ന പേരില്‍ തിയറ്ററിലേക്ക് എത്തിയ ചിത്രത്തിന് പക്ഷെ തിയറ്ററില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. റായ് ലക്ഷ്മിയുടെ അമിത ശരീര പ്രദര്‍ശനം തന്നെയായിരുന്നു ചിത്രത്തെ റിലീസിന് മുന്നേ ശ്രദ്ധേയമാക്കിയത്.

സിദ്ധിഖ് ലാലിന്റെ അഞ്ഞൂറാനും തോമ ശ്ലീഹായും തമ്മിലൊരു ബന്ധമുണ്ട്! സിനിമയ്ക്ക് പുറത്തെ ബന്ധം!

അമല പോളിനെ മാറ്റി? കായംകുളം കൊച്ചുണ്ണിയില്‍ നിവിന്‍ പോളിക്ക് പുതിയ നായിക തമിഴില്‍ നിന്നും..?

ഗ്ലാമറിന്റെ പരിധികള്‍ മറന്ന് റായ് ലക്ഷ്മി തകര്‍ത്തഭിനയിച്ചിട്ടും ബോളിവുഡ് അരങ്ങേറ്റം പരാജയമായി. ചിത്രം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതിന് പിന്നാലെ ചിത്രത്തിലെ നായിക റായ് ലക്ഷ്മിയും നിര്‍മ്മാതാവും സംവിധായകനും തമ്മില്‍ വാക്ക് പോരിലേക്ക് കടന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

പരാജയത്തിന് കാരണം

ലൈംഗീകതയുടെ അതിപ്രസരമുള്ള സിനിമയാണ് ജൂലി 2 എന്ന തോന്നല്‍ കുടുംബ പ്രേക്ഷകരില്‍ ഉണ്ടായതാണ് ചിത്രം പരാജയപ്പെടാന്‍ കാരണമായതെന്നാണ് റായ് ലക്ഷ്മി പറയുന്നത്. റായ് ലക്ഷ്മിയുടെ അതീവ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പേരിലായിരുന്നു ചിത്രം മാര്‍ക്കറ്റ് ചെയ്തത്.

പ്രതീക്ഷ തെറ്റി

ചിത്രത്തിന്റേതായി പുറത്ത് വന്ന ട്രെയിലറും ടീസറും കണ്ട പ്രേക്ഷകരില്‍ ചിലരെങ്കിലും സെക്‌സ് രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് തിയറ്ററിലേക്ക് എത്തിയത്. എന്നാല്‍ അത്തരത്തിലുള്ള ഒന്നും തന്നെ ചിത്രത്തിലുണ്ടായിരുന്നില്ല. അതും ബോക്‌സ് ഓഫീല്‍ ചിത്രത്തിന് തിരിച്ചടയായതായി റായ് ലക്ഷ്മി പറയുന്നു.

അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിരുന്നു

ചിത്രത്തില്‍ സെക്‌സിന്റെ അതിപ്രസരമുണ്ട് എന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും പ്രമോഷന്‍ നടത്തിയത്. സിനിമയുടെ ആദ്യ ടീസര്‍ പോലും അത്തരത്തിലായിരുന്നു. സെക്‌സ് സിനിമയെന്ന തരത്തില്‍ ജൂലി 2 പ്രമോട്ട് ചെയ്യരുതെന്ന തരത്തിലുള്ള നിര്‍ദേശം താന്‍ അന്നേ നല്‍കിയിരുന്നെന്ന് റായ് ലക്ഷ്മി പറയുന്നു.

പകുതി പോലും ലഭിച്ചില്ല

വന്‍ മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജൂലി 2. ആദ്യ വാരം രണ്ടര കോടി മാത്രമാണ് ചിത്രത്തിന് കളക്ഷന്‍ നേടാനായത്. ചിത്രത്തിന്റെ മുടക്ക് മുതലിന്റെ പകുതി പോലും ഇതുവരെ തിയറ്ററില്‍ നിന്നും കളക്ഷന്‍ നേടാന്‍ സാധിച്ചിട്ടില്ല.

സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പ്

ജൂലി 2 പരാജയമാണെന്ന് സംവിധായകന്‍ ദീപക് ശിവദാനി ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്ന് സമ്മതിച്ചിരുന്നു. സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് പൈസ നല്‍കാനുണ്ടെന്നും അത് ഉടന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പോസ്റ്റ് ചര്‍ച്ചയായതോടെ രണ്ട് മണിക്കൂറിനുള്ളില്‍ അത് പിന്‍വലിക്കുകയും ചെയ്തു.

നിരാശയില്ല

അതേസമയം ജൂലി 2വിന്റെ പരാജയത്തില്‍ തനിക്ക് നിരാശയില്ല. ഇതൊരു പാഠമായി എടുക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും റായ് ലക്ഷ്മി വ്യക്തമാക്കുന്നു. തെന്നിന്ത്യയിലെ തിരക്കുള്ള താരമായി മാറിയ റായ് ലക്ഷ്മിയുടെ ബോളിവുഡ് അരങ്ങേറ്റമായിരുന്നു ഈ ചിത്രം.

നിര്‍മാതാവ് സംവിധായകനെതിരെ

മെട്രോ നഗരങ്ങളിലെ തിയറ്ററുകളില്‍ പോലും ജൂലി 2 നാല് ദിവസം തികച്ച് പ്രദര്‍ശിപ്പിച്ചില്ല. സിനിമയുടെ മുടക്ക് മുതല്‍ പോലും ചിത്രത്തില്‍ നിന്ന് ലഭിക്കില്ലെന്ന് മനസിലായതോടെ നിര്‍മാതാവ് സംവിധായകനെതിരെ രംഗത്ത് വന്നിരുന്നു.

English summary
Raai Laxmi on the failure of Julie 2: We unarguably overdid the sex genre.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X