»   »  ഹോട്ട് എന്ന് വിളിക്കുന്നത് ഒരു ക്രെഡിറ്റായി കാണും, രാധിക ആപ്‌തെ

ഹോട്ട് എന്ന് വിളിക്കുന്നത് ഒരു ക്രെഡിറ്റായി കാണും, രാധിക ആപ്‌തെ

By: Sanviya
Subscribe to Filmibeat Malayalam

എന്നെ ഹോട്ട് എന്ന് വിളിക്കാം. അതെ ഞാന്‍ ഹോട്ടാണെന്ന് രാധിക ആപ്‌തെ പറയുന്നു. പ്രായം മുപ്പതായി. ഇപ്പോഴും സുന്ദരിയായി ഇരിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ഇതുപോലെ മറ്റാര്‍ക്കും ലഭിക്കാത്ത ഒരുപാട് ഭാഗ്യങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടന്ന് രാധിക ആപ്‌തെ പറയുന്നു.

പ്രമുഖ എച്ച്എച്ച്എം മാസികയുടെ കവര്‍ പേജില്‍ രാധിക ആപ്‌തെയുടെ ഗ്ലാമര്‍ ഫോട്ടോ വന്നിരുന്നു. ഫോട്ടോ കണ്ടാല്‍ ആരുമൊന്ന് ഞെട്ടും. ഫോട്ടോ കണ്ട ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞതിങ്ങനെയായിരുന്നു. 'എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ മൂന്ന് ജന്മങ്ങളില്‍ താന്‍ കണ്ട ഏറ്റവും ഹോട്ടായ പെണ്‍കുട്ടിയാണ് രാധിക ആപ്‌തെയെന്നാണ്'.

radhikaapte

എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ കേട്ടലൊന്നും രാധിക കാര്യമാക്കാറില്ല. ഇതൊക്കെ ഒരു ക്രെഡിറ്റായി എടുക്കുന്നുവെന്നാണ് നടി പറയുന്നത്. ഏതൊരു സിനിമാ നടിയെയും ഹോട്ടെന്നേ വിളിക്കൂ. അതില്‍ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നാണ് രാധിക ആപ്തയുടെ അഭിപ്രായം. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാധിക ആപ്‌തെ പറഞ്ഞത്.

ഇപ്പോള്‍ രജനികാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് നടി. രജനികാന്തിനൊപ്പം അഭിനയിക്കാന്‍ ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച അവസരത്തില്‍ താന്‍ ഹാപ്പിയാണെന്നാണ് രാധിക ആപ്‌തെ പറയുന്നത്.

English summary
Radhika Apte about her glamour.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam