വിസയ്ക്ക് വേണ്ടി നടത്തിയ വിവാഹം, രാധിത ആപ്തെ ​ഗർഭിണി; ഒന്നും അറിഞ്ഞില്ലല്ലോയെന്ന് ആരാധകർ

മികച്ച കഥാപാത്രങ്ങൾ തുടരെ ലഭിച്ച നടിയാണ് രാധിക ആപ്ത. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് രാധിക ആപ്തെ ശ്രദ്ധ നേടുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങൾ ന‌ടിക്ക് ലഭിച്ചു. മുൻനിര നായിക നടിയാകുന്നതിനപ്പുറം ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്യാനാണ് നടി ശ്രമിച്ചത്. ഇന്റർനാഷണൽ എമ്മി അവാർഡ്സിന് നോമിനേഷൻ ലഭിച്ച ആദ്യ ഇന്ത്യൻ നടിയാണ് രാധിക ആപ്തെ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടി കരിയറിൽ സജീവമായിരുന്നില്ല. സിനിമ മാറ്റി നിർത്തിയാൽ തീർത്തും സ്വകാര്യമായ ജീവിതമാണ് രാധിക ആപ്തെ നയിക്കുന്നത്.

ഇപ്പോഴിതാ നടി ​ഗർഭിണിയാണെന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്. നിറവയറുമായി നിൽക്കുന്ന ഫോട്ടോ രാധിക തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‌‌ ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ സിസ്റ്റർ മിഡ്നെെറ്റ് എന്ന തന്റെ സിനിമയുടെ പ്രീമിയറിന് എത്തിയതായിരുന്നു രാധിക ആപ്തെ. നടി ​ഗർഭിണിയാണെന്നറിഞ്ഞ ആരാധകരും അത്ഭുതപ്പെട്ടു.

Radhika Apte

2012 ലാണ് രാധിക ആപ്തെ ബ്രിട്ടീഷ് വയലിനിസ്റ്റായ ബെനഡിക്ട് ടെയ്ലറിനെ വിവാഹം ചെയ്യുന്നത്. 2011 ൽ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് ഡാൻസ് പഠിക്കാൻ ഒരു വർഷത്തേക്ക് ലണ്ടനിൽ പോയപ്പോഴാണ് നടി ബെനഡിക്ട് ടെയ്ലറിനെ വിവാഹം ചെയ്യുന്നത്. വിവാഹവും താരം പരസ്യമാക്കിയിരുന്നില്ല. വിവാഹ ശേഷം മുംബൈയിലും ലണ്ടനിലുമായാണ് താരം കഴിഞ്ഞത്. വിവാഹത്തോട് തനിക്ക് താൽപര്യമില്ലായിരുന്നെന്ന് മുമ്പൊരിക്കൽ രാധിക ആപ്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ടെയ്ലറിനെ വിവാഹം ചെയ്തത് വിസയ്ക്ക് വേണ്ടിയാണെന്നും നടി തുറന്ന് പറഞ്ഞു. ഒരുമിച്ച് കഴിയാൻ ഞങ്ങൾ ആ​ഗ്രഹിച്ചു. വിവാഹിതയാണെങ്കിൽ വിസ എളുപ്പം ലഭിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിർ വരമ്പുകളുണ്ടാകരുതെന്ന് ഞാൻ കരുതുന്നു. ഞാൻ വിവാഹമെന്ന സങ്കൽപ്പത്തിൽ വിശ്വസിക്കുന്ന ആളല്ല. വിസ വലിയൊരു പ്രശ്നമായത് കൊണ്ടാണ് വിവാഹം ചെയ്തത്. ഞങ്ങൾക്ക് ലിവിം​ഗ് ടു​ഗെദറായിരുന്നു താൽപര്യമെന്നും രാധിക ആപ്തെ അന്ന് പറഞ്ഞു.

Radhika Apte Pregnant
Photo Credit: https://www.instagram.com/radhikaofficial/

തന്റെ വിവാഹ ജീവിതത്തെക്കുറിച്ചും അന്ന് രാധിക സംസാരിച്ചു. എല്ലാ മാസവും പരസ്പരം കാണാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്, ഒന്നുകിൽ അദ്ദേഹം ഇങ്ങോട്ട് വരും. അല്ലെങ്കിൽ ഞാൻ ലണ്ടനിലേക്ക് പോകും. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ പരസ്പരം കാണാൻ സമയം കണ്ടെത്തുന്നത് പ്രധാനമാണെന്നും രാധിക ആപ്തെ വ്യക്തമാക്കി.

അഭിനയത്തിന് പുറമെ സംവിധാനത്തിലും രാധിക അപ്തെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്ലീപ്വാക്കേർസ് ആണ് രാധിക സംവിധാനം ചെയ്ത സിനിമ. കൊവിഡ് മഹാമാരിക്ക് ശേഷം താൻ കരിയറിനെ കാണുന്ന രീതിയിൽ മാറ്റം വന്നിട്ടുണ്ടെന്ന് നേരത്തെ രാധിക ആപ്തെ പറഞ്ഞിരുന്നു.

ഒരു റാറ്റ് റേസിലാണെന്ന് എനിക്ക് തോന്നി. കരിയറിലെ പ്രധാന വർഷങ്ങളാണിതെന്ന് കരുതി സിനിമകൾ ചെയ്തു. എന്നാൽ ഇനി എന്നെ സന്തോഷിപ്പിക്കുന്ന സിനിമകൾ ചെയ്യണം. മുമ്പൊരിക്കലും ചെയ്യാത്ത കാര്യങ്ങളിലേക്ക് താൻ ആകർഷിക്കപ്പെടുന്നെന്നും രാധിക ആപ്തെ അന്ന് പറഞ്ഞു. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ ഹരം എന്ന സിനിമ നടി ചെയ്തിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഫഹദ് ഫാസിലായിരുന്നു നായകൻ.

More from Filmibeat

Read more about: radhika apte
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X