'അമ്മയാകാൻ ആ​ഗ്രഹിച്ചിട്ടില്ല; ​ഗർഭിണിയായപ്പോൾ ഞെട്ടി; സന്തോഷത്തോടെയിരിക്കാൻ പറയുന്നവരെ ഇടിക്കാൻ തോന്നുന്നു'

വ്യത്യസ്തമായ സിനിമകളിലൂടെ സ്വകാര്യത നേടിയ നടിയാണ് രാധിക ആപ്തെ. ഒടിടി പ്ലാറ്റ്ഫോമുകളിലാണ് നടിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത്. ചെറുതും വലുതുമായ വേഷങ്ങൾ രാധിക തുടരെ ചെയ്തു. മലയാളത്തിൽ ​ഹരം എന്ന സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. പൊതുവെ സിനിമ കഴിഞ്ഞാൽ ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുന്നതാണ് രാധികയുടെ രീതി. ബോളിവുഡിലെ പാർട്ടികളിലോ ഇവന്റുകളിലോ താരത്തെ കാണാറില്ല. സ്വകാര്യ ജീവിതം നയിക്കാനാണ് രാധിക ആപ്തെയ്ക്ക് ഇഷ്ടം.

2013 ലാണ് രാധിക ബ്രിട്ടീഷ് വയലിനിസ്റ്റ് ബെഡഡിക്ട് ടെയ്ലറിനെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം ലണ്ടനിലാണ് ഇവർ കഴിഞ്ഞത്. ഇടയ്ക്ക് രാധിക മുംബൈയിലെത്തും. കഴിഞ്ഞ ദിവസമാണ് സന്തോഷകരമായ വാർത്ത രാധിക പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവെച്ചപ്പോഴാണ് രാധിക ​ഗർഭിണിയാണെന്ന് ആരാധകർ അറിഞ്ഞത്. ബിഎഫ്എ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള ഫോട്ടോകളായിരുന്നു രാധിക പങ്കുവെച്ചത്.

Radhika Apte
Photo Credit: https://www.instagram.com/radhikaofficial

ഇപ്പോഴിതാ ​ഗർഭകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് രാധിക ആപ്തെ. ​ഗർഭകാലത്ത് തനിക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന് രാധിക പറയുന്നു. ആദ്യത്തെ മൂന്ന് മാസവും കഠിനമായിരുന്നെന്ന് രാധിക വ്യക്തമാക്കി. ഛർദ്ദി ഉണ്ടായിരുന്നു. മൂന്ന് മാസം തുടരെ 40 ഡി​ഗ്രിയിൽ ഷൂട്ടിം​ഗ് ഉണ്ടായിരുന്നു. ഉറക്കമില്ലായ്മ തന്നെ ബാധിക്കുന്നുണ്ടെന്ന് നടി തുറന്ന് പറയുന്നു.

അഞ്ച് ദിവസം ഉറങ്ങിയിട്ടില്ല. മൂന്നാം ട്രെെമസ്റ്ററിൽ ഉറക്കമില്ലായ്മ വന്നു. ഉറക്കം തീരെയില്ല. അത് മോശമായിരുന്നു. ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നതിനാൽ സന്തോഷമായിരിക്കണമെന്ന് ആളുകൾ പറയുന്നു. അവരെ ഇടിക്കാനാണ് എനിക്ക് തോന്നുന്നത്. ഞാനെന്റെ ബുദ്ധിമുട്ടുകൾ പറയുമ്പോൾ അവർ പറയുന്നത് സന്തോഷത്തോടെയിരിക്കാനാണെന്നും രാധിക ആപ്ത ചൂണ്ടിക്കാട്ടി.

Radhika Apte

​ഗർഭകാലം എളുപ്പമല്ല. ചിലർക്ക് മറ്റുള്ളവരേക്കാൾ എളുപ്പമായിരുന്നു. അത് ആപേക്ഷികമാണ്. ​ഗർഭധാരണം കഠിനമാണ്. ശരീരം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുന്നു. കഠിനമായ യാത്രയാണ്. ഞാനിതേക്കുറിച്ച് കള്ളം പറയുന്നില്ല. മാനസികമായും ശാരീരികമായം തയ്യാറെടുക്കുന്നത് കഠിനമാണ്. പ്രത്യേകിച്ചും നിങ്ങളൊരു ആക്ടീവായ വ്യക്തിയാണെങ്കിൽ. താൻ അമ്മയാകാൻ ആ​ഗ്രഹിച്ചിട്ടില്ലെന്നും രാധിക തുറന്ന് പറഞ്ഞു.

തനിക്കും ഭർത്താവിനും കുഞ്ഞ് വേണ്ടായിരുന്നു. ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി. ഇതുമായി പൊരുത്തപ്പെടാൻ സമയമെടുത്തു. അതേസമയം ​ ഭർത്താവ് തന്റെ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നുണ്ടെന്നും പൂർണ പിന്തുണ നൽകുന്നുണ്ടെന്നും രാധിക ആപ്തെ വ്യക്തമാക്കി.

​ഗർഭധാരണത്തെ ഒരുപാട് വിശുദ്ധീകരിക്കുന്നുണ്ട്. എന്നാൽ ചിലപ്പോൾ അത് യാഥാർത്ഥ്യത്തെ മറയ്ക്കാം. ഇതെത്രമാത്രം ചലഞ്ചിം​ഗ് ആണെന്ന് ഒരുപാട് പേർ തുറന്ന് പറയുന്നില്ല. എല്ലാവർക്കും ​ഗർഭകാലം ഒരുപോലെയല്ലെന്നും രാധിക ആപ്തെ ചൂണ്ടിക്കാട്ടി. ബിഎഫ്എ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ തന്റെ സിനിമയുടെ പ്രീമിയറിന് വന്നില്ലായിരുന്നെങ്കിൽ ​ഗർഭിണിയാണെന്ന് ആരും അറിയില്ലായിരുന്നു. തന്റെ വയർ ശ്രദ്ധിക്കില്ലെന്നാണ് കരുതിയത്. ​ഗർഭിണിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിക്കാൻ ആ​ഗ്രഹിച്ചിട്ടില്ല. ഇത്തരം കാര്യങ്ങൾ വ്യക്തിപരമാണെന്നും രാധിക ആപ്ത ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: radhika apte
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X