For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് പ്രകൃതിവിരുദ്ധം; മാറിടവും അരക്കെട്ടും വലുതാക്കാന്‍ ശസ്ത്രക്രിയ ആവശ്യപ്പെട്ടവര്‍ക്കുള്ള നടിയുടെ മറുപടി

  |

  ഇന്ത്യന്‍ സിനിമാലോകത്തെ മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് രാധിക ആപ്‌തേ. ഹിന്ദിയില്‍ മാത്രമല്ല തമിഴിലും മലയാളത്തിലും തന്റെ ശ്രദ്ധേയ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു രാധിക ആപ്‌തേ. രജനീകാന്തിനൊപ്പെ കബാലിയില്‍ അഭിനയിച്ച രാധിക തെന്നിന്ത്യയുടെയും പ്രിയപ്പെട്ട താരമാണ്.

  പാര്‍ച്ച്ഡ്, സേക്രഡ് ഗെയിംസ്, ഗൗള്‍, ഫോബിയ എന്നീ ചിത്രങ്ങളിലെ രാധികയുടെ അഭിനയം ഏറെ നിരൂപകപ്രശംസ നേടിയിട്ടുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖിയ്‌ക്കൊപ്പം രാത് അകേലി ഹേ എന്ന ചിത്രത്തിലാണ് രാധിക ഒടുവില്‍ അഭിനയിച്ചത്. ടൊവീനോ തോമസും മംമ്ത മോഹന്‍ദാസും ഒന്നിച്ചെത്തിയ ഫോറന്‍സികിന്റെ ഹിന്ദി റീമേക്കിലാണ് ഇപ്പോള്‍ രാധിക ആപ്‌തേ അഭിനയിക്കുന്നത്. വിക്രാന്ത് മാസി നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

  ഫോറന്‍സികിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് വലിയ തിരക്കിലാണ് ഇപ്പോള്‍ രാധിക ആപ്‌തേ. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യകാല സിനിമാജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.

  മെലിഞ്ഞ ശരീരപ്രകൃതിയുള്ള തന്റെ ശരീരം കൂടുതല്‍ ആകര്‍ഷകമാക്കിമാറ്റാന്‍ സര്‍ജ്ജറി ചെയ്യാന്‍ അക്കാലത്ത് പലരും തന്റെയടുത്ത് വന്ന് ഉപദേശം നല്‍കിയിരുന്നതായി തുറന്നു പറയുകയാണ് താരം. എന്നാല്‍ അതൊന്നും തന്നെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നില്ലെന്നും പകരം ദേഷ്യം പിടിപ്പിച്ചതായും രാധിക പറയുന്നു.

  'മുമ്പ് എനിക്ക് ആ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പുതിയ ആളായതിനാല്‍ എന്റെ ശരീരത്തിലും മുഖത്തും ധാരാളം മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം എന്റെ മൂക്കിന്റെ ഷേപ്പ് മാറ്റാനാണ് പറഞ്ഞത്. പിന്നീട് എന്റെ മാറിടം വലുതാക്കണമെന്നായിരുന്നു ആവശ്യം. ഞാന്‍ അതൊന്നും ചെയ്തില്ല.

  പിന്നെയെപ്പോഴോ എന്റെ കാലുകള്‍ക്കും അരക്കെട്ടിനുമായിരുന്നു പ്രശ്‌നം. സര്‍ജ്ജറി ചെയ്ത് അതില്‍ വല്ലതും വെച്ചുകെട്ടാനൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെ എന്റെ ശരീരഭാഗങ്ങള്‍ പലതിലും മാറ്റം വരുത്തണമെന്ന് പലരും പറഞ്ഞിട്ടുണ്ട്.

  പെൺപിള്ളേർ ഇവൻ്റെ പുറകയോ? രൺബീർ വെറും അമ്മക്കുട്ടി; മുൻ കാമുകനെ കളിയാക്കി സോനം

  പക്ഷെ, ഞാനതൊന്നും ചെയ്തിട്ടില്ല. എന്റെ മുടി കളര്‍ ചെയ്തതു പോലും എന്റെ 30-ാം വയസ്സിലാണ്. ഒരു ഇഞ്ചക്ഷന്‍ പോലും എടുക്കാന്‍ പോകുന്നില്ല. എന്റെ ശരീരം എങ്ങനെയാണോ അങ്ങനെതന്നെ കാണാനാണ് എനിക്കിഷ്ടം.

  ശരീരപ്രകൃതിയുടെ പേരില്‍ എനിക്ക് മാനസ്സികസമ്മര്‍ദ്ദം അനുഭവപ്പെട്ടിട്ടേ ഇല്ല. ഈ പറഞ്ഞതെല്ലാം കേട്ട് എനിക്ക് സങ്കടമല്ല, സത്യത്തില്‍ ദേഷ്യമാണ് തോന്നിയത്. കാരണം ഞാന്‍ എന്റെ ശരീരത്തെ അത്രമേല്‍ സ്‌നേഹിക്കുന്നു.

  അരക്കെട്ടില്‍ ശസ്ത്രക്രിയ നടത്തിയ എന്റെയൊരു അടുത്ത സുഹൃത്ത് അതില്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചിരുന്നു. നിനക്കും അതെല്ലാം ചെയ്തുകൂടെ എന്നായിരുന്നു അവരുടെ മുനവെച്ചുള്ള ചോദ്യം. ഞാന്‍ വാര്‍ദ്ധക്യത്തെ വെറുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെയൊക്കെ ചെയ്യുന്നത് പ്രകൃതിവിരുദ്ധമാണെന്നും കൂടാതെ ചിരഞ്ജീവിയാകാന്‍ താത്പര്യമില്ലെന്നുമായിരുന്നു എന്റെ മറുപടി.

  നിരന്തരമായി ആളുകള്‍ ഈ ചോദ്യം ചോദിക്കുന്നത് തനിക്ക് വലിയ പ്രശ്‌നമായി തോന്നുന്നുണ്ടെങ്കിലും സര്‍ജറികള്‍ ചെയ്യേണ്ട എന്നതുതന്നെയാണ് തന്റെ എക്കാലത്തെയും തീരുമാനമെന്ന് രാധിക ആപ്‌തേ പറയുന്നു.

  'വിഗ് വെച്ച് അഭിനയിക്കാന്‍ അനുവദിക്കണം!'; സ്തനാര്‍ബുദത്തെ പൊരുതി തോല്‍പ്പിച്ച അനുഭവകഥ പങ്കിട്ട് നടി മഹിമ ചൗധരി

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  കാണാൻ അഴകില്ലെന്ന് പറഞ്ഞ് പലരും കളിയാക്കി; ഒരിക്കൽ സോനം കപൂർ നടത്തിയ വെളിപ്പെടുത്തൽ വൈറൽ ആവുന്നു

  നെറ്റ്ഫ്ലിക്‌സിനായി നിര്‍മ്മിക്കുന്ന വാസന്‍ ബാലയുടെ 'മോണിക്ക, ഓ മൈ ഡാര്‍ലിംഗ്' എന്ന ചിത്രത്തിലാണ് രാധിക അടുത്തതായി അഭിനയിക്കുന്നത്. രാജ്കുമാര്‍ റാവു, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. വിക്രാന്ത് മാസി, പ്രാചി ദേശായി എന്നിവര്‍ക്കൊപ്പം 'മെയ്ഡ് ഇന്‍ ഹെവന്‍ 2' എന്ന സിനിമയിലും രാധിക പ്രധാന വേഷത്തിലെത്തുന്നുണ്ട്.

  English summary
  Radhika Apte Opens Up People Asked Her To Do Lot Of Jobs On Body When Step Into Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X