അര്‍ധരാത്രിയില്‍ വിളിക്കൂ!! ശരീരം മസാജ് ചെയ്തു തരാം, ദുരനുഭവം പങ്കുവെച്ച് നടി രാധിക
മീ ടു ക്യാപെയ്ൻ ശക്തമായിട്ടു പോലും ഈ അടുത്ത സമയത്ത് തനിയ്ക്ക് ദുരനുഭവം ഉണ്ടായെന്ന് നടി പറഞ്ഞു.
കാസ്റ്റിങ് കൗച്ചിനെ കുറിച്ചും സിനിമ മേഖലയിലെ കിടക്ക പങ്കിടലിനെ കുറിച്ചും മുഖം നോക്കാതെ തുറന്നടിച്ച താരമാണ് നടി രാധിക ആപ്തേ. നടിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഹോളിവുഡിൽ തരംഗമായ മീടു ക്യാംപെയിനെ ചുവട് പിടിച്ച് ബോളിവുഡിലും ചെറിയ ചലനങ്ങൾ ഉണ്ടയിരുന്നു. ഇപ്പോഴിത വീണ്ടും മറ്റൊരു വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യാ ടുഡേയുടെ മൈന്‍ഡ് റോക്ക്‌സ് 2018 എന്ന പരിപാടിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

മീ ടു ക്യാപെയ്ൻ ശക്തമായിട്ടു പോലും ഈ അടുത്ത സമയത്ത് തനിയ്ക്ക് ദുരനുഭവം ഉണ്ടായെന്ന് നടി പറഞ്ഞു. സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേയ്ക്ക് വിശ്രമിക്കാൻ പോകുകയായിരുന്നു ഞാൻ. ആ സെറ്റിലുണ്ടായയിരുന്ന ഒരു ജോലിക്കാരനും തന്നോടൊപ്പം ഉണ്ടായിരുന്നു.അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. അയാളുടെ സംസാരം വല്ലതെ അലോസരപ്പെടുത്തുന്ന രീതിയിലുളളതായിരുന്നു.
എന്നാൽ ഇക്കാര്യം ഞാൻ ഉടനെ തന്നെ ചിത്രത്തിലെ അണിയറ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. അവർ എന്നോടൊപ്പം തന്നെ നിന്നു. ഉടനെ ആയാളെ വിളിച്ചു സംസാരിക്കുകയും എന്നോട് മാപ്പ് പറയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് പ്രശ്നം അവസാനിപ്പിച്ചത്. ഇതിനു മുൻപും തനിയ്ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് താരം തുറന്നടിച്ചിരുന്നു. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരത്തിന് നേരെയായിരുന്നു അന്ന് രാധിക വിരൽ ചൂണ്ടിയത്. എന്നാൽ അത് ആരാണെന്ന് ഇന്നും നടിവെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications











