നീ ലീക്കായ വീഡിയോ കാണും ഷെയറും ചെയ്യും; മാധ്യമപ്രവര്‍ത്തകന് നടി രാധികാ ആപ്‌തെയുടെ ചുട്ട മറുപടി!
മാധ്യമപ്രവര്‍ത്തകനു നേരെ ആഞ്ഞടിച്ച് നടി രാധികാ ആപ്തേ. രാധികാ ആപ്‌തേ മുഖ്യവേഷത്തിലെത്തിയ പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ ലീക്കായ രംഗത്തെ കുറിച്ചു ചോദിച്ചപ്പോഴാണ് നടി തട്ടിക്കയറിയത്.
സോറി ,ഇത്തരം വിഡ്ഢി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താന്‍ ബാധ്യസ്ഥയല്ലെന്നായിരുന്നു നടി ആദ്യം പ്രതികരിച്ചത്. പിന്നീട് നടി പറഞ്ഞ കാര്യങ്ങളിവയാണ്...

ചിത്രം ശ്രദ്ധിക്കപ്പെട്ടത്
രാധികാ ആപ്‌തെയുടെ നഗ്നതാ ചിത്രീകരണത്തിന്റെ പേരിലും സിനിമയിലെ ചില രംഗങ്ങളുടെ വീഡിയോ റിലീസിനു മുന്‍പ് പ്രചരിച്ചതിലൂടെയുമാണ് ലീന യാദവ് സംവിധാനം ചെയ്ത പാര്‍ച്ച്ഡ് എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടത്. യാതന അനുഭവിക്കുന്ന പെണ്‍ജീവിതങ്ങളെ കുറിച്ചായിരുന്നു ചിത്രം.

ഇന്റര്‍ നാഷണല്‍ ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു
ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലീം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തില്‍ ആദില്‍ ഹുസൈനുമായുളള രംഗങ്ങളാണ് യൂ ട്യൂബില്‍ വൈറലായിരുന്നത്. രാധിക ആപ്‌തെ സെക്‌സ് സീന്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്.

നീ വീഡിയോ കാണും പിന്നെ പ്രചരിപ്പിക്കും
അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് നിങ്ങളെപോലുള്ളവരാണെന്നും നീ ആദ്യം വീഡിയോ കാണും പിന്നെ പ്രചരിപ്പിക്കും എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ചിത്രത്തിലെ ലീക്കായിരുന്ന വീഡിയോയെ കുറിച്ചു ചോദിച്ചപ്പോള്‍ നടി പറഞ്ഞത്.

ഞാനൊരു ആര്‍ട്ടിസ്റ്റാണ്
താനൊരു ആര്‍ട്ടിസ്റ്റാണെന്നും സിനിമയില്‍ അത്തരം രംഗങ്ങള്‍ പലതും അഭിനയിക്കേണ്ടിവരുമെന്നും നടി മറുപടി നല്‍കി.

നഗ്നമേനി കാണാന്‍ കണ്ണാടി നോക്കൂ.
നിങ്ങള്‍ക്കു നഗ്നമേനി കാണണമെങ്കില്‍ എന്റെ ലീക്ക് വീഡിയോ കാണുന്നതിനേക്കാള്‍ വസ്ത്രമഴിച്ച് കണ്ണാടി നോക്കിയാല്‍ മതിയെന്നും നടി തുറന്നടിച്ചു.

ഇത്തരം വിവാദങ്ങള്‍ക്ക് താന്‍ വില കല്‍പ്പിക്കുന്നില്ല
ഇത്തരം വിവാദങ്ങള്‍ക്ക് താന്‍ വില നല്‍കുന്നില്ലെന്നും ചിത്രത്തിലെ രംഗങ്ങള്‍ മാര്‍ക്കറ്റിങ് തന്ത്രത്തിന്റെ കൂടെ ഭാഗമാണെന്നും നടി പറഞ്ഞു.
രാധിക ആപ്തെയുടെ ഫോട്ടോസിനായി


Click it and Unblock the Notifications











