»   » ബോളിവുഡ് ബോക്‌സോഫീസ്; ഷാരൂഖിന്റെ റയീസിന്റെ 14 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!

ബോളിവുഡ് ബോക്‌സോഫീസ്; ഷാരൂഖിന്റെ റയീസിന്റെ 14 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ഷാരൂഖ് ഖാന്റെ റയീസിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാഹുല്‍ ദൊലാകിയ സംവിധാനം ചെയ്ത ചിത്രം ഇതുവരെ 124. 30 കോടി ബോക്‌സോഫീസില്‍ നേടി. രണ്ടാമത്തെ ആഴ്ചയിലെ ചൊവ്വാഴ്ച 1.25 കോടി ബോക്‌സോഫീസില്‍ നേടി. ചിത്രത്തിന് ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് മാത്രം ലഭിച്ച തുകയാണിത്.

ഇന്ത്യയ്ക്ക് പുറത്തും ഒരേ സമയം റിലീസിന് എത്തിയ റയീസിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുമ്പ് ഒരു ബോളിവുഡ് ചിത്രത്തിനും ലഭിക്കാത്ത അത്രയും കളക്ഷനാണ് ചിത്രം സിംഗപൂര്‍ തിയേറ്ററുകളില്‍ നിന്ന് നേടിയത്. അതേ സമയം ജനുവരി 25ന് റിലീസിന് എത്തിയ ഹൃത്വിക് റോഷന്റെ കാബിലിനും ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

raees

രാഹുല്‍ ദൊലാകിയ സംവിധാനം ചെയ്ത റയീസിന് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രത്തിലെ പല രംഗങ്ങളും ഇസ്ലാം മതത്തെ നിഷേധിക്കുകയും ക്ഷയിപ്പിക്കുകയും ചെയ്യുന്നതാണെന്ന് പറഞ്ഞാണ് പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡ് ഷാരൂഖിന്റെ റയീസിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് എക്‌സല്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ റിതേഷ് സിത്വാനി, ഫര്‍ഹാന്‍ അക്തര്‍, ഗൗരി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. കെയി മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്.

English summary
Raees 14 Day Box Office collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam