ഇന്ത്യയില്‍ നിന്ന് മാത്രമായി 150 കോടി, റയീസിന്റെ 13 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!
ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് റയീസ്. നേരത്തെ പുറത്തിറങ്ങിയ ദില്‍വാലെ, ഫാന്‍ എന്നീ ചിത്രങ്ങളുടെ പരാജയ ശേഷം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ റയീസിന് ഏറ്റവും മികച്ച പ്രതികരണമാണ്
ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമാണ് റയീസ്. നേരത്തെ പുറത്തിറങ്ങിയ ദില്‍വാലെ, ഫാന്‍ എന്നീ ചിത്രങ്ങളുടെ പരാജയ ശേഷം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ റയീസിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനുവരി 25ന് റിലീസ് ചെയ്ത റയീസ് തിങ്കളാഴ്ച 4.75 കോടി നേടിയതോടെ ബോക്‌സോഫീസില്‍ 150 കോടി നേടിയെന്ന് ട്രേഡ് അനസലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് മാത്രം ലഭിച്ച തുകയാണിത്. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 90 കോടി നേടിയ ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 304 കോടിയാണ്. ട്രേഡ് അനലിസ്റ്റ് കൊമാല്‍ നഹ്ത റയീസിന്റെ സിംഗപൂര്‍ കളക്ഷന്‍ ട്വീറ്റ് ചെയ്തിരുന്നു. മുമ്പൊരു ബോളിവുഡ് ചിത്രത്തിനും ലഭിക്കാത്ത അത്രയും കളക്ഷനാണ് ചിത്രം ഇതുവരെ സിംഗപൂര്‍ തിയേറ്ററുകളില്‍ നിന്ന് നേടിയതെന്നാണ് കൊമാല്‍ നെഹ്ത വിലയിരുത്തുന്നത്.

രാഹുല്‍ ദൊലാകിയ സംവിധാനം ചെയ്ത ചിത്രത്തിന് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇസ്ലാമിനെ നിഷേധിക്കുന്ന തരത്തിലും ക്ഷയിപ്പിക്കുന്ന തരത്തിലുമാണ് ചിത്രത്തിലെ പലരംഗങ്ങളുമെന്ന് പറഞ്ഞാണ് പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡ് റയീസിന്റെ പ്രദര്‍ശനം വിലക്കിയത്. ഇപ്പോള്‍ ചിത്രത്തിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പാകിസ്താന്‍ തിയേറ്ററുകളില്‍ അടുത്ത ആഴ്ച പ്രദര്‍ശിപ്പിക്കും.
അതേസമയം ഹൃത്വിക് റോഷന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാബില്‍ എന്ന ചിത്രവും ഏറ്റവും മികച്ച പ്രതികരണമാണ് നേടുന്നത്. ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഫെബ്രുവരി മൂന്നിന് പാകിസ്താനിലും പ്രദര്‍ശിപ്പിച്ചു. 121.11 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ ഇതുവരെ നേടിയത്.


Click it and Unblock the Notifications











