ഇത് ഷാരൂഖിന്റെ പുതിയ ലുക്ക്; റയീസ് ടീസര്‍ കാണാം

ഡോണ്‍ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാന്‍ അധോലോക നായകനായി എത്തുന്ന റയീസ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാരൂഖ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ടീസര്‍ പുിറത്തിറക്കിയത്.

രാഹുല്‍ ധോലകിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മദ്യമാഫിയ തലവനായാണ് ഷാരൂഖ് എത്തുന്നത്. 1980 കളിലെ ഗുജറാത്ത് പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Baniye Ka Dimaag Aur Miyanbhai Ki Daring !!!!!!First Official Poster Of my next film #RAEES. <3#Shahrukhkhan #SRK #firstlook

Posted by ShahRukh Khan-Actor on Thursday, July 16, 2015

ഫര്‍ഹാന്‍ അക്തര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പാക്കിസ്ഥാനി നടിയായ മാഹിര ഖാനാണ് നായിക വേഷം അവതരിപ്പിക്കുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, ഫര്‍ഹാന്‍ അക്തര്‍ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രഹകനുമായ കെ യു മോഹനന്‍ ആണ്. അങ്ങനെ ഒരു മലയാളി ബന്ധം കൂടി ഈ ചിത്രത്തിന് ഉണ്ട്. 2006 ല്‍ പുറത്തിറങ്ങിയ ഷാരൂഖിന്റ ഡോണിന്റെ ക്യാമറ ചെയ്തതും കെ യു മോഹനനായിരുന്നു. 2016 ഈദ് ദിനത്തിലാണ് റയീസ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X