»   » സണ്ണി ലിയോണാണ് താരം ; കാത്തിരിപ്പിനൊടുവില്‍ റായീസിലെ ഗാനത്തിന്റെ വിഡിയോ കാണാം

സണ്ണി ലിയോണാണ് താരം ; കാത്തിരിപ്പിനൊടുവില്‍ റായീസിലെ ഗാനത്തിന്റെ വിഡിയോ കാണാം

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ സ്വന്തം കിങ് ഖാന്റെ പുതിയ ചിത്രമായ റായിസിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ജനുവരി 25 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിലെ ഗാനങ്ങളുടെ വിഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കിങ് ഖാനൊപ്പം സണ്ണി ലിയോണും എത്തുന്നെന്ന വാര്‍ത്ത കൂടി വന്നതോടെ ആരാധകര്‍ ഏറെ ആവേശത്തിലാണ്.

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ലൈലാ മേ ലൈല എന്ന ഗാനത്തിന്റെ റീമേക്കിലാണ് സണ്ണിയും ഷാരൂഖും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. സ്‌ക്രീനില്‍ ഷാരൂഖ് ഉണ്ടെങ്കിലും സണ്ണി ലിയോണ്‍ തന്നെയാണ് താരം. ഗാനം സൂപ്പര്‍ഹിറ്റാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഷാരൂഖ് ഖാന്റെ സപ്പോര്‍ട്ട് കൂടി ഉള്ളതു കൊണ്ടാണ് ചിത്രത്തിലെ ഐറ്റം ഡാന്‍സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് മുന്‍പ് സണ്ണി ലിയോണ്‍ പ്രതികരിച്ചിരുന്നു.

sunny leone

രാഹുല്‍ ദൊലാക്കി സംവിധാനം ചെയ്ത ചിത്രം 25 നാണ് റിലീസ് ചെയ്യുന്നത്. പാക് സുന്ദരി മഹിറ ഖാനാണ് ചിത്രത്തിലെ നായിക. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍, ഫര്‍ഹാന്‍ അക്തര്‍ റിതേഷ് സിധ്വാനി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

English summary
The much awaited song Laila Main Laila from Sharukh Khan starrer Raees is finally out, after days off building up the suspense. The film is schedule to release on January 25.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam