ഈയൊരു അവസ്ഥ മറ്റൊരു സംവിധായകനും വരാതിരിക്കട്ടെ! കാഞ്ചന റീമേക്കില്‍ നിന്നും പിന്മാറി ലോറന്‍സ്!

By Midhun Raj

അഭിനേതാവായും സംവിധായകനായും ഡാന്‍സറായും തെന്നിന്ത്യയില്‍ ശ്രദ്ധേയനായ താരമാണ് രാഘവേന്ദ്ര ലോറന്‍സ്. തമിഴിലും തെലുങ്കിലുമായി നടന്‍ അഭിനയിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളിലാണ് ലോറന്‍സ് കൂടുതലായും അഭിനയിച്ചിരുന്നത്. നൃത്ത സംവിധായകനായി സിനിമയില്‍ തുടങ്ങിയ നടന്‍ പിന്നീട് സഹനടനായും നായകവേഷങ്ങളിലും തിളങ്ങുകയായിരുന്നു.

കാഞ്ചന സീരിസ് ലോറന്‍സിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമകളായിരുന്നു. തമിഴിലും തെലുങ്കിലുമായി ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കിയിരുന്നു. കാഞ്ചനയുടെ ഹിന്ദി റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ലക്ഷ്മി ബോംബ് എന്ന പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ആരാധകരെ ഞെട്ടിച്ച് സിനിമയില്‍ നിന്നും പിന്മാറിയിരിക്കുകയാണ് ലോറന്‍സ്.

ലക്ഷ്മി ബോംബ് എന്ന ചിത്രം

ലക്ഷ്മി ബോംബ് എന്ന ചിത്രം

കാഞ്ചന 3 യുടെ വന്‍ വിജയത്തിന് ശേഷമായിരുന്നു രാഘവേന്ദ്ര ലോറന്‍സ് ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചിരുന്നത്. ലക്ഷ്മി ബോംബ് എന്ന പേരിട്ട സിനിമയില്‍ അക്ഷയ് കുമാറാണ് നായകവേഷത്തില്‍ എത്തുന്നത്. അക്ഷയുടെ നായികയായി ബോളിവുഡിലെ പുതിയ താരോദയമായ കിയാര അദ്വാനിയും എത്തുന്നു. ചിത്രത്തിന് തുടക്കമായ അന്ന് തന്നെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലോറന്‍സ് എത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു.

ലോറന്‍സ് പിന്മാറി

ലോറന്‍സ് പിന്മാറി

എന്നാല്‍ സിനിമ തുടങ്ങി ദിവസങ്ങള്‍
മാത്രം കഴിഞ്ഞ സമയത്താണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതായുളള വിവരം രാഘവേന്ദ്ര ലോറന്‍സ് അറിയിച്ചിരുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയുളള അറിയിപ്പ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ലക്ഷ്മി ബോംബില്‍ നിന്നും പിന്മാറിയതിനുളള കാരണവും ട്വിറ്ററിലൂടെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

തന്റെ അറിവോ സമ്മതമോ കൂടാതെ

തന്റെ അറിവോ സമ്മതമോ കൂടാതെ

അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് പുറത്തിറക്കിയതെന്നാണ് സംവിധായകന്‍ പറയുന്നത്. മൂന്നാമതൊരാള്‍ വഴിയാണ് ഇക്കാര്യം താന്‍ അറിയുന്നത്. ഒരു സംവിധായകന് തന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയത് മറ്റൊരാളില്‍ നിന്നും അറിയേണ്ടി വരുന്നത് വേദനാജനകമായ കാര്യമാണ്. എനിക്ക് ഇത് വളരെ അനാദരവും നിരാശയുമായി തോന്നിപ്പിക്കുന്നു.

ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍

ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍

ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍ ഈയൊരു പോസ്റ്റര്‍ ഡിസൈനിലും ഞാന്‍ സംതൃപ്തനല്ല. ഇങ്ങനെ മറ്റൊരു സംവിധായകനും ഇനി സംഭവിക്കരുതെന്നും രാഘവേന്ദ്ര ലോറന്‍സ് ട്വിറ്ററില്‍ കുറിച്ചു. തന്റെ തിരക്കഥ തിരികെ വാങ്ങാമെങ്കിലും അങ്ങനെ താന്‍ ചെയ്യുന്നില്ലെന്നും നടന്‍ പറഞ്ഞു. തിരക്കഥ നല്‍കാന്‍ തയ്യാറാണെന്നും അത് അക്ഷയ് കുമാര്‍ സാറിനോടുളള ബഹുമാനം കൊണ്ടാണെന്നും നടന്‍ കുറിച്ചു. അടുത്ത് തന്നെ അക്ഷയ്കുമാറിനെ കാണുമെന്നും പ്രോജക്ടില്‍ നിന്നും പിന്മാറുന്നതായി അറിയിക്കുമെന്നും നടന്‍ ട്വീറ്റ് ചെയ്തു. ലക്ഷ്മി ബോംബിന്റെ ടീമിന് എല്ലാവിധ ആശംസകള്‍ അറിയിച്ചുകൊണ്ടുമാണ് നടന്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

ട്വീറ്റ് കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X