താല്‍പര്യമില്ലാത്തയാളുടെ കൂടെ കിടക്ക പങ്കിടുന്ന ആ രംഗം പൂര്‍ത്തിയാക്കിയത് അറപ്പോടെയായിരുന്നു

By Nimisha

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി മികച്ച പ്രകടനം കാഴ്ച വെച്ച അഭിനേത്രിയായ റായി ലക്ഷ്മിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജൂലി2. തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് താരത്തിനെ തേടി ബോളിവുഡിലെ അണിയറപ്രവര്‍ത്തകരെത്തിയത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ലൈംഗിക തൊഴിലാളിയാകേണ്ടി വരുന്ന യുവതിയുടെ കഥയാണ് ജൂലി2 പറയുന്നത്.

ദീപക് ശിവദാസനിയാണ് ചിത്രം സംവിധാനം ചെയ്തത്. ജൂലിയുടെ ആദ്യഭാഗം മികച്ച പ്രതികരണമായിരുന്നു നേടിയത്. 2004 ലായിരുന്നു ആദ്യ ഭാഗം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം തന്നെ വൈറലായിരുന്നു. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍.

അനുഭവം പങ്കുവെച്ച് റായിലക്ഷ്മി

അനുഭവം പങ്കുവെച്ച് റായിലക്ഷ്മി

ജൂലി2 ലെ അനുഭവം അത്ര നല്ലതായിരുന്നില്ലെന്ന് റായി ലക്ഷ്മി പറയുന്നു. ആരാധകരുടെ നെഞ്ചിടിപ്പുയര്‍ത്തുന്ന തരത്തിലുള്ള രംഗങ്ങളിലെ അഭിനയം അത്ര സുഖരമായിരുന്നില്ലെന്ന് താരം പറയുന്നു.

ആലോചിക്കാവുന്നതിനും അപ്പുറത്ത്

ആലോചിക്കാവുന്നതിനും അപ്പുറത്ത്

പ്രേക്ഷകര്‍ ആലോചിക്കുന്നതിനും അപ്പുറത്തുള്ള രംഗങ്ങളില്‍ അഭിനയിക്കേണ്ടി വന്നിരുന്നു. അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്നും പോലും തനിക്കറിയില്ല. കാണുന്നവര്‍ക്കും അസ്വാഭാവികത അനുഭവപ്പെടുന്ന രീതിയിലാണ് ആ രംഗം ചിത്രീകരിച്ചതെന്ന് താരം വ്യക്തമാക്കുന്നു.

താല്‍പര്യമില്ലാത്ത വ്യക്തിയോടൊപ്പം

താല്‍പര്യമില്ലാത്ത വ്യക്തിയോടൊപ്പം

തന്റെ കഥാപാത്രത്തിന് യാതൊരു താല്‍പര്യവുമില്ലാത്ത ഒരു വ്യക്തിക്കൊപ്പം കിടപ്പറ പങ്കിടേണ്ടി വരുന്ന രംഗം ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ച രീതിയും അറപ്പുളവാക്കുന്ന തരത്തിലാണ്.

ആ രംഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍

ആ രംഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍

ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും അറപ്പാണ് അനുഭവപ്പെടുന്നതെന്ന് താരം പറയുന്നു. വളരെ മനോഹരമായി ചിത്രീകരിച്ച രംഗമായിട്ട് പോലും ഓര്‍ക്കുമ്പോള്‍ അത്ര നല്ല അനുഭവമല്ലെന്ന് റായി ല്ക്ഷ്മി പറയുന്നു.

അതീവ ഗ്ലാമറസായി റായി ലക്ഷ്മി

അതീവ ഗ്ലാമറസായി റായി ലക്ഷ്മി

റായി ലക്ഷ്മിയുടെ കരിയറിലെ തന്നെഏറ്റവും വലിയ ഗ്ലാമര്‍ ചിത്രം കൂടിയാണ് ജൂലി2. പൂര്‍ണ്ണ നഗ്നയായി എത്തുന്ന രംഗങ്ങള്‍ വരെ ചിത്രത്തിലുണ്ടെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ട്രെയിലര്‍ വൈറലായിരുന്നു.

മലയാളികളുടെ പ്രിയതാരം

മലയാളികളുടെ പ്രിയതാരം

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളില്‍ കുടുംബിനിയുടെ വേഷത്തില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്ന റായി ലക്ഷ്മി അന്യഭാഷയിലേക്ക് പ്രവേശിച്ചതോടെ ഗ്ലാമറസ് വേഷങ്ങള്‍ സ്വീകരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X