അഭിനയിച്ച് കാണിക്കാന്‍ പറഞ്ഞത് കടുത്തുപോയി, കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരുകയായിരുന്നു!

By Desk

സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് കഴിഞ്ഞ ദിവസം റായി ലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. പുതിയ സിനിമയായ ജൂലി2 ലെ ഷൂട്ടിങ്ങ് അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. കാസ്റ്റിങ്ങ് കൗച്ച് താരതമ്യേന കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും സിനിമയില്‍ നില നില്‍ക്കുന്നുണ്ടെന്നായിരുന്നു താരം അഭിപ്രായപ്പെട്ടത്.

തനിക്ക് അത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ഇതിലൂടെ കടന്നുപോയ സുഹൃത്തുക്കളെ അറിയാമെന്നും താരം വ്യക്തമാക്കിയിരുന്നു. സുഹൃത്തുക്കളുള്‍പ്പടെ നിരവധി പേര്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഓഡീഷനിടയിലെ മോശം അനുഭവം

ഓഡീഷനിടയിലെ മോശം അനുഭവം

തന്റെ സുഹൃത്ത് കൂടിയായ അഭിനേത്രിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് റായി ലക്ഷ്മി. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് അവര്‍ക്ക് മോശം അനുഭവമുണ്ടായത്.

ചെയ്ത് കാണിക്കാന്‍ പറഞ്ഞത്

ചെയ്ത് കാണിക്കാന്‍ പറഞ്ഞത്

രതിമൂര്‍ച്ചയുടെ സമയത്തെ പോലെ ശബ്ദം ഉണ്ടാക്കാനും അത് അഭിനയിച്ച് കാണിക്കാനുമായിരുന്നു അവളോട് ആവശ്യപ്പെട്ടത്. പൊട്ടിക്കരഞ്ഞാണ് അവള്‍ അവിടെ നിന്ന് ഇറങ്ങിപ്പോന്നതെന്നും താരം പറയുന്നു.

കഴിവ് അളക്കേണ്ടത്

കഴിവ് അളക്കേണ്ടത്

ആ സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ഉണ്ടെങ്കിലും ഇങ്ങനെയാണോ ഒരു പെണ്‍കുട്ടിയുടെ കഴിവ് അളക്കേണ്ടത്. ആ സംഭവത്തോട് കൂടിയാണ് സിനിമയില്‍ അഭിനയിക്കുകയെന്ന മോഹം അവള്‍ ഉപേക്ഷിച്ചത്.

അവസരം തേടിപ്പോവില്ല

അവസരം തേടിപ്പോവില്ല

മോഡലിങ്ങ് രംഗത്ത് തുടരുന്നതിനിടയിലാണ് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായത്. അതോട് കൂടി ബോളിവുഡ് സിനിമയില്‍ പ്രവേശിക്കുന്നതിന് വേണ്ടിയുള്ള അവസരം തേടുന്നത് അവള്‍ അവസാനിപ്പിക്കുകയും ചെയ്തുവെന്ന് റായി ലക്ഷ്മി പറയുന്നു.

അളവെടുക്കാനെന്ന പേരില്‍ അരങ്ങേറുന്നത്

അളവെടുക്കാനെന്ന പേരില്‍ അരങ്ങേറുന്നത്

അടിവസ്തരം ഊരിക്കളഞ്ഞ് നില്‍ക്കേണ്ട അവസ്ഥയിലൂടെ പെണ്‍കുട്ടികള്‍ കടന്നുപോയിട്ടുണ്ട്. മാറിടത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന വാദമാണ് ബന്ധപ്പെട്ടവര്‍ ഉയര്‍ത്താറുള്ളത്.

ബോളിവുഡിലെ ഗ്രൂപ്പ്

ബോളിവുഡിലെ ഗ്രൂപ്പ്

ബിക്കിനി മാത്രം ധരിച്ച് സ്റ്റുഡിയോയിലൂടെ നടക്കേണ്ടി വന്നവരുണ്ട്. റാമ്പ് വാക്ക വരെ നടത്തേണ്ടി വരുന്നവരുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യിക്കുന്നതിനായി ഒരു ഗ്രൂപ്പ് തന്നെ ബോളിവുഡ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നു്‌ണ്ടെന്നും റായി ലക്ഷ്മി പറയുന്നു.

സംവിധായകന്‍ അറിയണമെന്നില്ല

സംവിധായകന്‍ അറിയണമെന്നില്ല

പുതുമുഖ താരങ്ങള്‍ പലപ്പോഴും സംവിധായകന് മുന്നിലെത്തുന്നതിന് മുന്‍പ് മറ്റ് പലരെയും കാണേണ്ടി വരാറുണ്ട്. എന്നാല്‍ അത്തരക്കാരുടെ മോശം പ്രവര്‍ത്തികളെക്കുറിച്ച് പലപ്പോഴും സംവിധായകന്‍ അറിഞ്ഞുകൊള്ളണമെന്നില്ലെന്നും റായി ലക്ഷ്മി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X