»   » ടീസറും ട്രെയിലറും തോല്‍ക്കും... റായി ലക്ഷ്മിയുടെ നഗ്നത നിറഞ്ഞ് നില്‍ക്കുന്ന ഗാനവുമായി ജൂലി 2!

ടീസറും ട്രെയിലറും തോല്‍ക്കും... റായി ലക്ഷ്മിയുടെ നഗ്നത നിറഞ്ഞ് നില്‍ക്കുന്ന ഗാനവുമായി ജൂലി 2!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളികളുടെ കുടുംബ നായിക ലക്ഷ്മി റായി എന്ന റായി ലക്ഷ്മി ബോളിവുഡിന്റെ ഹോട്ട് സെന്‍സേഷനായി മാറിയിരിക്കുകയാണ്. ജൂലി 2 എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നത് റായി ലക്ഷ്മിയുടെ പരിധികളില്ലാത്ത നഗ്നതാ പ്രദര്‍ശനം കൊണ്ടാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നിലെ കാരണവും ഇത് തന്നെയായിരുന്നു.

'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍' ആഗോള ഹിറ്റെന്ന് ബിബിസി... 'ഏട്ടന്റെ' ഓണസമ്മാനം കിടുക്കി!

ഈ കണക്കിലും 'പുള്ളിക്കാരന്‍ സ്റ്റാറാ' പിന്നില്‍ തന്നെ... കളക്ഷന്‍ കുറയാന്‍ വേറെ കാരണം വേണോ?

ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനവും പുറത്ത് വന്നിരിക്കുകാണ്. ഓ ജൂലി എന്ന ടൈറ്റില്‍ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. റായി ലക്ഷ്മി നഗ്നത പ്രദര്‍ശനം തന്നെയാണ് ഈ ഗാനത്തെ വൈറലാക്കി മാറ്റിയിരിക്കുന്നത്. നേഹ ദൂപിയ നായികയായി എത്തിയ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2.

പാട്ടിലും ഞെട്ടിപ്പിക്കുന്ന ഗ്ലാമര്‍

ടീസര്‍. ട്രെയിലര്‍ എന്നിവയ്ക്ക് പിന്നാലെ എത്തിയ ഗാനത്തിലും അതീവ ഗ്ലാമറിലാണ് റായ് ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്. യൂടൂബില്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഈ ടൈറ്റില്‍ ഗാനവും.

നേഹ ദൂപിയ പിന്മാറി

ജൂലിയുടെ ആദ്യ ഭാഗത്തില്‍ നായികയായി എത്തിയ നേഹ ദൂപിയ രണ്ടാം ഭാഗത്തില്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ആദ്യ ഭാഗത്തില്‍ അതീവ ഗ്ലാമറസായിട്ടായിരുന്നു നേഹ എത്തിയത്. നേഹയ്ക്ക് പകരക്കാരിയായിട്ടായിരുന്നു ലക്ഷ്മി റായി ചിത്രത്തില്‍ എത്തിയത്.

കരിയറിലെ ഏറ്റവും ഗ്ലാമറസായ വേഷം

റായി ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമറസായ വേഷമാണ് ജൂലി 2വിലേത്. മലയാളികളുടെ കുടുംബിനി നായികയായ റായി ലക്ഷ്മിയുടെ രണ്ടാമത്തെ ബോലിവുഡ് ചിത്രമാണ് ജൂലി 2. ചിത്രത്തിന്റെ ട്രെയിലര്‍ പൂര്‍ണ നഗ്നയായും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.

എ സര്‍ട്ടിഫിക്കറ്റ് ചിത്രം

പരിധിവിട്ട ഗ്ലാമര്‍ പ്രദര്‍ശനമുള്ള ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അതേ സമയം ഒരു രംഗം പോലും കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ല. സെന്‍സര്‍ ബോര്‍ഡിന്റെ കടുപിടുത്തങ്ങള്‍ക്ക് ഇതിന് മുമ്പും ശേഷവും നിരവധി ചിത്രങ്ങള്‍ ഇരയായിട്ടുണ്ടെങ്കിലും ജൂലി 2 കടന്നു കൂടി.

വിതരണക്കാരനായി വിവാദ നായകന്‍

സെന്‍സര്‍ ബോര്‍ഡിലെ വിവാദ നായകനായിരുന്ന മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെര്‍മാന്‍ പഹ്ലജ് നിഹലാനിയാണ് ജൂലി 2 വിതരണത്തിന് എത്തിക്കുന്നത്. സെന്‍സറിംഗിലെ കടുംപിടുത്തം കൊണ്ട് വിവാദത്തിലായ വ്യക്തയായിരുന്നു നിഹലാനി.

ലൈംഗീക തൊഴിലാളി ആകുന്ന നടി

ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ നായികയായി മാറുന്ന കഥയാണ് ജൂലി 2 പറയുന്നത്. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ജൂലി ലൈംഗീക തൊഴിലാളിയായി മാറുകയാണ്. ദീപക് ശിവദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രതീക്ഷയോടെ ബോളിവുഡിലേക്ക്

രണ്ടാം ചിത്രവുമായി ബോളിവുഡിലേക്ക് എത്തുമ്പോള്‍ താരത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ജൂലിക്ക് വേണ്ടി എന്ത് സാഹസത്തിനും റായി ലക്ഷ്മി തയാറായിരുന്നു. അത് ചിത്രത്തിന്റെ ട്രെയലര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

കാസ്റ്റിംഗ് കൗച്ച്

സിനിമയ്ക്ക് പിന്നിലെ ലൈംഗീക ചൂഷണത്തേക്കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് കാസ്റ്റിംഗ് കൗച്ച് പ്രമേയമാക്കി ജൂലി 2 എത്തുന്നത്. ഇതോടെ സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

English summary
The makers of Julie 2, have released the title track of the film. The groovy number stars Raai Laxmi in a bold and a sensuous avatar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam