സ്മിത പാട്ടീലുമായുള്ള അച്ഛന്റെ രണ്ടാം വിവാഹം; ഏഴ് വയസിൽ അച്ഛൻ എന്നോട് തുറന്ന് പറഞ്ഞു: ജൂഹി ബബ്ബർ

അകാലത്തിൽ വിട പറഞ്ഞ നടി സ്മിത പാട്ടീലിനെ ഇന്നും ആരാധകർ ഓർക്കാറുണ്ട്. അവിസ്മരണീയ കഥാപാത്രങ്ങൾ ചെയ്ത സ്മിത പാട്ടീലിന്റെ ജീവിതവും വലിയ തോതിൽ ചർച്ചയായതാണ്. നടൻ രാജ് ബബ്ബറിനെയാണ് സ്മിത വിവാഹം ചെയ്തത്. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരിക്കെയാണ് രാജ് ബബ്ബർ സ്മിതയെ വിവാഹം ചെയ്യുന്നത്. നാദിറ ബബ്ബർ എന്നാണ് രാജ് ബബ്ബറുടെ ആദ്യ ഭാര്യയുടെ പേര്. നാദിറയുടെ കുടുംബം തകർത്തെന്ന വിമർശനം അന്ന് സ്മിത പാട്ടീലിന് കേൾക്കേണ്ടി വന്നു. ബീ​ഗി രാതെയ്ൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് രാജ് ബബ്ബറും സ്മിത പാട്ടീലും പ്രണയത്തിലാകുന്നത്.

ഭർത്താവ് സ്മിതയെ വിവാഹം ചെയ്തപ്പോഴും നാദിറ ഇത് ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങി. നാദിറ തന്നെ മനസിലാക്കിയെന്നും നാദിറയുമായുള്ള പ്രശ്നം കൊണ്ടല്ല സ്മിത പാട്ടീലുമായി താൻ അടുത്തതെന്നും രാജ് ബബ്ബർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ജൂഹി ബബ്ബർ, ആര്യ ബബ്ബർ എന്നിവരാണ് നാദിറയ്ക്കും രാജ് ബബ്ബറിനും പിറന്ന മക്കൾ. അച്ഛന്റെ രണ്ടാം ഭാര്യയെക്കുറിച്ച് മക്കൾ ചെറുപ്രായത്തിലേ അറിഞ്ഞിരുന്നു.

Smitha Patil  Raj Babbar

ഇതേക്കുറിച്ച് മകൾ ജൂഹി ബബ്ബർ പുതിയ അഭിമുഖത്തിൽ നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്. അച്ഛൻ രണ്ടാം വിവാഹത്തെക്കുറിച്ച് ഏഴ് വയസിൽ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ജുഹി ബബ്ബർ പറയുന്നു. അച്ഛൻ തന്നോട് ഇതേക്കുറിച്ച് വിശദീകരിച്ച് തന്നെന്നും ജൂഹി ബബ്ബർ വ്യക്തമാക്കി. 1974 ലാണ് രാജ് ബബ്ബറും നാദിറ ബബ്ബറും വിവാഹിതരായത്. കരിയറിൽ അന്ന് സ്ട്ര​ഗിൾ ചെയ്യുകയാണ് രാജ് ബബ്ബർ.

ഡൽഹിയിൽ നാദിറയുടെ അമ്മയുടെ സിം​ഗിൾ റൂം അപാർട്മെന്റിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. നടനാകാൻ വേണ്ടി രാജ് ബബ്ബർ മുംബൈയിലേക്ക് പോയി. നാദിറയും മകളും അമ്മയുടെ വീട്ടിൽ കഴിഞ്ഞു. 1979 ൽ നാദിറ ഭർത്താവിനൊപ്പം മുംബെെയിൽ താമസാമാക്കി. രണ്ടാമത്തെ കുഞ്ഞും പിറന്നു. സന്തോഷകരമായ വിവാഹ ജീവിതം നയിക്കവെയാണ് 1982 ൽ സ്മിത പാട്ടീലിന്റെ കടന്ന് വരവ്.

Smitha Patil

എന്നാൽ സ്മിത-രാജ് ബബ്ബർ വിവാഹ ബന്ധം അധികകാലം നീണ്ടു നിന്നില്ല. മകന് ജന്മം നൽകി 15 ദിവസത്തിന് ശേഷം സ്മിത പാട്ടീൽ മരിച്ചു. മരിച്ചാൽ തന്നെ വധുവായി ഒരുക്കണമെന്നായിരുന്നു സ്മിത പാട്ടീലിന്റെ അവസാന ആ​ഗ്രഹം. രാജ് കപൂർ ഈ ആ​ഗ്രഹം സഫലീകരിച്ചു. നടൻ പ്രതീക് ബബ്ബർ ആണ് സ്മിത പാട്ടീലിന്റെയും രാജ് ബബ്ബറിന്റെയും മകൻ.

രാജ് ബബ്ബറുമായുള്ള സ്മിത പാട്ടീലിന്റെ ബന്ധത്തെ നടിയുടെ മാതാപിതാക്കൾ എതിർത്തിരുന്നു. മറ്റൊരു സ്ത്രീയുടെ കുടുംബം നശിപ്പിച്ചു എന്ന് അമ്മ നടിയെ കുറ്റപ്പെടുത്തി. സ്വയം ഫെമിനിസ്റ്റെന്ന് വിളിക്കുകയും സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന നിനക്ക് എങ്ങനെ ഒരു കുടുംബം തകർക്കാൻ കഴിയുന്നെന്നാണ് അമ്മ നടിയോട് ചോദിച്ചത്.

More from Filmibeat

Read more about: smitha patil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X