പതിനാല് വയസ് മാത്രമേ എനിക്കുള്ളു, അതെങ്ങനെ എന്നെ കൊണ്ട് ചെയ്യിപ്പിക്കുമെന്ന് കരുതി ഒഴിവാക്കി; ഖുശ്ബു

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താര നായികമാരില്‍ ഒരാളാണ് ഖുശ്ബു സുന്ദര്‍. അഭിനേത്രി എന്നതിലുപരി രാഷ്ട്രീയക്കാരി കൂടിയായി തിളങ്ങി നില്‍ക്കുകയാണ് നടി. മുംബൈയില്‍ ജനിച്ചു വളര്‍ന്ന ഖുശ്ബു ഹിന്ദി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചാണ് കരിയര്‍ തുടങ്ങുന്നത്.

പിന്നീട് തമിഴിലേക്ക് എത്തിയ നടി തെലുങ്കിലും മലയാളത്തിലുമടക്കം പല ഭാഷകളിലും നായികയായി. ഒടുവില്‍ സംവിധായകനും നിര്‍മ്മാതാവുമായ സുന്ദര്‍ സി യുടെ ഭാര്യയും രണ്ടു മക്കളുടെ അമ്മയുമായി. ഇതിനിടെ ഹിന്ദി സിനിമയില്‍ തനിക്കുണ്ടായ വലിയ നഷ്ടത്തെ പറ്റി ഖുശ്ബു പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. തമിഴിലെ ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

kusbu

അന്തരിച്ച ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ രാജ് കപൂറിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ 'രാം തേരി ഗംഗാ മൈലി'യില്‍ നായികയായി അഭിനയിക്കേണ്ടിയിരുന്നത് ഖുശ്ബുവായിരുന്നു. തന്നെ ആ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെങ്കിലും പിന്നീട് അതില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയത്.

'രാം തേരി ഗംഗാ മൈലി'യിലെ ഗംഗ എന്ന കഥാപാത്രത്തില്‍ എന്നെ അവതരിപ്പിക്കാന്‍ രാജ് കപൂര്‍ ആഗ്രഹിച്ചു. അതിനായി ഞങ്ങള്‍ ഒരു ഫോട്ടോഷൂട്ടും നടത്തി. ആ ഫോട്ടോകള്‍ കണ്ടതിന് ശേഷം രാജ് കപൂര്‍ പറഞ്ഞത്, 'ഇവള്‍ എന്റെ ഗംഗയാണ്' എന്നായിരുന്നു. ഗംഗോത്രിയിലുള്ള ഷെഡ്യൂള്‍ ആദ്യം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി.

പക്ഷേ ആ സമയത്ത് മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. അതുകൊണ്ട് ആദ്യം കൊല്‍ക്കത്തയില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു, അവിടെ അവര്‍ വേശ്യാലയ രംഗം കാണിക്കും. സിനിമയിലെ കഥാപാത്രം ഒരു കുഞ്ഞിന്റെ അമ്മയാണ്.

ആ സമയത്ത് എനിക്ക് 14 വയസ്സ് പോലും തികഞ്ഞിരുന്നില്ല, അതിനാല്‍ രാജ് ജി പറഞ്ഞു, 'അവള്‍ ഒരു കുട്ടിയാണ്, അവളുടെ കൈയിലൊരു കുഞ്ഞുമായി അഭിനയിക്കുന്നത് നല്ലതായി കാണില്ലെന്ന്'. ഇതോടെ എന്നെയും കൊണ്ട് അദ്ദേഹത്തിന് സിനിമ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല, ഇക്കാരണത്താല്‍ എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.' ഖുശ്ബു പറയുന്നു.

kusbu

1984 ല്‍ ചിത്രീകരിച്ച രാം തേരി ഗംഗാ മൈലി തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങി. രാജ് കപൂറിന്റെ ഇളയ മകന്‍ രാജീവ് കപൂറായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. മാത്രമല്ല നടി മന്ദാകിനിയാണ് തനിക്ക് പകരം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

1985 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ രാം തേരി ഗംഗാ മൈലി അക്കാലത്തെ വലിയ ഹിറ്റ് സിനിമകളിലൊന്നായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ് കപൂര്‍ മരിക്കുന്നതിനുമുമ്പ് സംവിധാനം ചെയ്ത അവസാന ചിത്രമായിരുന്നു ഇത്.

ജാക്കി ഷെറഫിനൊപ്പം ജാനൂ എന്ന ഹിന്ദി സിനിമയിലാണ് ഖുശ്ബു നായികയായി ആദ്യം അഭിനയിക്കുന്നത്. മേരി ജംഗ് എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലേക്ക് ചുവടുറപ്പിച്ച നടി അവിടെ നായികയായി തിളങ്ങി. തമിഴിലും തെലുങ്കിലും സൂപ്പര്‍താര ചിത്രങ്ങളുടെ ഭാഗമായി. നാല്‍പത്തിയഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതം ഇപ്പോഴും തുടരുകയാണ് ഖുശ്ബു. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേള എടുത്തെങ്കിലും ഇപ്പോള്‍ സജീവമാണ്.

More from Filmibeat

Read more about: khushbu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X