നടിയുമായി ബന്ധം, ഭാര്യ വീട് വിട്ട് പോയി; ചരിത്രം ആവർത്തിച്ചത് പോലെ രാജ് കപൂറിന്റെ പിൻതലമുറയുടെ ജീവിതവും
ബോളിവുഡിലെ പ്രബലരാണ് കപൂർ കുടുംബം. എന്നും ബി ടൗണിലെ താരപകിട്ടിലാണ് കപൂർ കുടുംബത്തിലെ അംഗങ്ങളെ ജനം കണ്ടിട്ടുള്ളത്. കരീന കപൂർ, രൺബീർ കപൂർ, കരിഷ്മ കപൂർ തുടങ്ങിയ താരങ്ങളെല്ലും കപൂർ ഫാമിലിയിലെ അംഗങ്ങളാണ്. എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്നവരാണ് കപൂർ കുടുംബാംഗങ്ങൾ. പലപ്പോഴും ബോളിവുഡിലെ നിറപകിട്ടിൽ ഇവർ മതിറന്നിട്ടുമുണ്ട്. ഇത് ഇവരുടെ ജീവിതത്തിലുണ്ടാക്കിയ വീഴ്ചകളും ചെറുതല്ല. രൺബീറിന്റെ പിതാവ് അന്തരിച്ച നടൻ ഋഷി കപൂർ കടുത്ത മദ്യപാനിയായിരുന്നു.
കരീനയുടെ പിതാവ് രൺധീറും ഇങ്ങനെയായിരുന്നു. രൺധീറിന്റെ വിവാഹ ജീവിതത്തിൽ ഇത് പ്രശ്നമായി. രൺധീറും കരീനയുടെ അമ്മ ബബിത കപൂറും നിയമപരമായി പിരിഞ്ഞില്ലെങ്കിലും അകന്ന് കഴിയുകയായിരുന്നു. രൺധീറിന്റെയും ഋഷി കപൂറിന്റെയും പിതാവ് അന്തരിച്ച രാജ് കപൂറിന്റെ ജീവിതവും പലപ്പോഴും പ്രശ്ന കലുഷിതമായാണ് മുന്നോട്ട് പോയത്. ഗോസിപ്പ് കോളങ്ങളിൽ രാജ് കപൂറിന്റെ ബന്ധങ്ങൾ വാർത്തയായി. നടി വൈജയന്തിമാലയുമായി രാജ് കപൂർ അടുത്തത് കോളിളക്കം സൃഷ്ടിച്ചു. അന്ന് രാജ് കപൂർ വിവാഹിതനും അച്ഛനുമാണ്. കൃഷ്ണ രാജ് കപൂർ എന്നാണ് രാജ് കപൂറിന്റെ ഭാര്യയുടെ പേര്.

അച്ഛനും അമ്മയും തമ്മിൽ വിവാഹേതര ബന്ധത്തിന്റെ പേരിൽ വഴക്കുണ്ടായതിനെക്കുറിച്ച് ഋഷി കപൂർ തന്റെ ബയോഗ്രഫിയിൽ തുറന്നെഴുതിയിട്ടുണ്ട്. ഞാൻ ചെറുതായിരുന്നപ്പോൾ എന്റെ പിതാവിന് പല നടിമാരുമായുള്ള ബന്ധം വാർത്തയായിരുന്നു. വീട്ടിലുണ്ടായ വഴക്കുകൾ കാലം കടന്ന് പോകവെ മറന്നു. വൈജയന്തിമാലയുമായുള്ള പിതാവിന്റെ വിവാഹേതര ബന്ധം എന്റെ അമ്മ അറിഞ്ഞപ്പോൾ പ്രശ്നം വഷളായി. അച്ഛനും അമ്മയും തമ്മിൽ ഒരുപാട് വഴക്ക് നടന്നു.
ഇത്തവണ അമ്മ പിന്തിരിയാൻ തയ്യാറായിരുന്നില്ല. എന്നെയും കൊണ്ട് അമ്മ വീട് വിട്ടിറങ്ങി. കുറച്ച് നാൾ ഒരു ഹോട്ടലിൽ കഴിഞ്ഞു. പിന്നീട് ചിത്രകൂടിൽ ഫ്ലാറ്റിൽ താമസിച്ചു. അച്ഛൻ തെറ്റ് മനസിലാക്കിയപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ചെന്നും ഋഷി കപൂർ ഓർത്തു. രാജ് കപൂറിന്റെ ജീവിതത്തിലുണ്ടായ സംവങ്ങൾ പിൽക്കാലത്ത് ഋഷി കപൂറിന്റെ ജീവിതത്തിലുമുണ്ടായി.

ഋഷി കപൂറിന്റെ ബന്ധങ്ങൾ ഭാര്യ നീതു കപൂർ ആദ്യം പ്രശ്നമാക്കി. അച്ഛനും അമ്മയും വീട്ടിൽ എപ്പോഴും വഴക്കായിരുന്നെന്നും തന്റെ കുട്ടിക്കാലത്ത് ഇതേറെ ബാധിച്ചിട്ടുണ്ടെന്നും രൺബീർ കപൂർ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിൽ ഭർത്താവിന്റെ ജീവിതവുമായി നീതു കപൂർ പൊരുത്തപ്പെട്ട് പോയെന്നാണ് ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ട്. വൺ നെെറ്റ് സ്റ്റാൻഡുകളും മറ്റും അദ്ദേഹത്തിനുണ്ടാകാം. അത് താൻ കാര്യമാക്കുന്നില്ലെന്ന് ഒരിക്കൽ നീതു കപൂർ പറഞ്ഞെന്നും റിപ്പോർട്ടുകൾ വന്നു.
മകൻ രൺബീർ കപൂറിന്റെ സ്വകാര്യ ജീവിതവും ഒന്നിലേറെ ബന്ധങ്ങളാൽ പിൽക്കാലത്ത് വാർത്താ പ്രാധാന്യം നേടി. നടി ദീപിക പദുകോണുമായി പ്രണയത്തിലായിരുന്നു രൺബീർ. പിന്നീട് ഇവർ അകന്നു. രൺബീർ മറ്റ് ബന്ധങ്ങളിലേക്ക് കടന്നതായിരുന്നു കാരണം. കത്രീന കൈഫുമായാണ് പിന്നീട് നടൻ അടുത്തത്. ഏഴ് വർഷത്തോളം ഇവർ ലിവിംഗ് ടുഗെദറിലായിരുന്നു. എന്നാൽ ഈ ബന്ധവും തകർന്നു. നടി ആലിയ ഭട്ടിനെയാണ് രൺബീർ വിവാഹം ചെയ്തത്.


Click it and Unblock the Notifications











