For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനെ പോലീസ് കൊണ്ട് പോയതോടെ വിവാഹമോചന വാര്‍ത്ത എത്തി; ഒടുവില്‍ ശില്‍പയുടെ അടുത്തേക്ക് കുന്ദ്ര എത്തി

  |

  മാസങ്ങള്‍ക്ക് ശേഷം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര ജയില്‍ മോചിതനായിരിക്കുകയാണ്. അശ്ലീല സിനിമകള്‍ നിര്‍മ്മിച്ചതിന്റെ പേരിലായിരുന്നു രാജ് കുന്ദ്രയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. നാളുകൾക്ക് ശേഷം ജയിലില്‍ നിന്നും പുറത്ത് വന്നതിന് ശേഷം നേരെ ഭാര്യയായ ശില്‍പ ഷെട്ടിയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് തന്നെയായിരുന്നു കുന്ദ്ര പോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഭർത്താവിനെ കൊണ്ട് പോയതിന് ശേഷം ശിൽപയെ കുറിച്ച് നിരവധി ഗോസിപ്പുകളും പ്രചരിച്ചു. എന്നാൽ കുന്ദ്ര വീട്ടിലെത്തിയതിന് ശേഷം കിടിലനൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടിയിപ്പോൾ.

  ഭര്‍ത്താവ് വീട്ടിലെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പുമായി ശില്‍പ ഷെട്ടിയും രംഗത്ത് എത്തിയിരുന്നു. 'നിങ്ങളെ തള്ളിയിടുന്ന നിമിഷങ്ങള്‍ എപ്പോഴും ഉണ്ടാകും. അത്തരം സമയങ്ങളില്‍, നിങ്ങള്‍ ഏഴ് തവണ വീഴുകയാണെങ്കില്‍, എട്ട് തവണ എഴുന്നേറ്റു നില്‍ക്കാന്‍ നിങ്ങളെ ശക്തനാക്കുമെന്ന് ഞാന്‍ ശരിക്കും വിശ്വസിക്കുന്നു. 'ഈ ഉയര്‍ച്ച, നിങ്ങളുടെ ഏറ്റവും ബുദ്ധിമുട്ടുള്ള നിമിഷങ്ങളില്‍ വളരെയധികം ധൈര്യവും ആത്മബലവും ഇച്ഛാശക്തിയും കരുത്തും ആവശ്യപ്പെടും.

  raj-kundra-shilpa-shetty

  പക്ഷേ, ഈ ഗുണങ്ങള്‍ ജീവിതം എന്ന ഈ യാത്രയില്‍ നിങ്ങളെ കൂടുതല്‍ ദൃഢതയുള്ളവരും കരുത്തുറ്റവരുമാക്കും. നിങ്ങള്‍ വീണ്ടും ഉയരുമ്പോഴെല്ലാം, അസാധ്യമായത് പോലും സാധ്യമാക്കുന്നതിനുള്ള പുതുക്കിയ നിശ്ചയദാര്‍ഢ്യവും പ്രചോദനവുമായി നിങ്ങള്‍ക്ക് തിരികെ വരും എന്നുമായിരുന്നു ശില്‍പ എഴുതിയിരുന്നത്.

  പ്ലസ് ടു വില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമാണ്; അഭിനയം പോരെന്ന് പറഞ്ഞ് ഒഴിവാക്കിയ നിമിഷത്തെ കുറിച്ച് ആനന്ദ്

  ചൊവ്വാഴ്ച രാവിലെയാണ് ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്ര മോചിതനാവുന്നത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 50,000 പൗണ്ടിന്റെ ബോണ്ടിന് മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്്, സ്ത്രീകളെ അപമര്യാദയായി പ്രതിനിധാനം ചെയ്യുന്നത് നിരോധിച്ചു കൊണ്ടുള്ള നിയമം എന്നിവയുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് താരഭര്‍ത്താവിന് എതിരെ കേസെടുത്തത്.

  raj-kundra-shilpa-shetty

  അതേ സമയം ഭര്‍ത്താവിന്റെ ബിസിനസ് കാര്യങ്ങളില്‍ താന്‍ ഇടപെട്ടിരുന്നില്ലെന്നും ഇങ്ങനൊന്ന് ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും പ്രതികരിച്ച് ശില്‍പ ഷെട്ടി രംഗത്ത് വന്നിരുന്നു. സിനിമയിലെ തിരക്കുകള്‍ കാരണം കുന്ദ്രയുമായി അദ്ദേഹത്തിന്റെ ബിസിനസ് കാര്യങ്ങളെ കുറിച്ച് താന്‍ ഒന്നും സംസാരിച്ചിരുന്നില്ല. ഇതിനിടെ ഇരുവരും ബന്ധം വേര്‍പിരിയാന്‍ പോവുകയാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു. ഭര്‍ത്താവിന്റെ കേസിന്റെ പേരില്‍ മക്കളെ പോലും അധിഷേപിക്കുന്ന സാഹചര്യം വന്നപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി ശില്‍പ വന്നിരുന്നു. അതിന് ശേഷമാണ് താരദമ്പതിമാരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

  ജയസൂര്യയ്ക്ക് വേണ്ടി എഴുതിയ സിനിമയല്ല, സണ്ണി പിറന്നതിനെ കുറിച്ച് വെളിപ്പെടുത്തി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍

  എന്നാല്‍ ജയിലില്‍ നിന്നും നേരെ ഭാര്യയുടെയും മക്കളുടെയും അടുത്തേക്കാണ് രാജ് കുന്ദ്ര എത്തിയിരിക്കുന്നത്. ജൂലൈ പത്തൊന്‍പതിനായിരുന്നു അറസ്റ്റ് നടന്നത്. മാസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയ കുന്ദ്ര വളരെയധികം ക്ഷീണിതനായിട്ടാണ് പുറത്ത് വന്ന ചിത്രങ്ങളില്‍ ഉള്ളത്. ആരാധകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയുമെല്ലാം ചോദ്യങ്ങള്‍ക്കിടയിലൂടെയായിരുന്നു അദ്ദേഹം വീട്ടിലേക്ക് എത്തുന്നതും. വൈകാതെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

  Recommended Video

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  രണ്ട് മക്കൾക്കും ഭർത്താവിനുമൊപ്പം സന്തുഷ്ടയായി കഴിയുന്നതിനിടയിലാണ് ശിൽപ ഷെട്ടിയുടെ കുടുംബത്തിലേക്ക് പുതിയൊരു കേസ് കടന്ന് വരുന്നത്. ഭർത്താവ് കേസിൽ കുടുങ്ങിയതോടെ മാനസികമായും പല വെല്ലുവിളികളും തനിക്ക് നേരിടേണ്ടതായി വന്നതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. എങ്കിലും അധികം വൈകാതെ അഭിനയ ജീവിതത്തിലേക്കും ടെലിവിഷൻ പരിപാടിയിലുമെല്ലാം ശിൽപ പങ്കെടുക്കാൻ എത്തിരുന്നു.

  English summary
  Raj Kundra Came To Shilpa Shetty's Home After He Returns Grom Jail
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X