For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രാജ് കുന്ദ്ര കേസ്; ശില്‍പ്പയ്ക്ക് സമന്‍സ് അയക്കില്ല, ആപ്പിനായി കുന്ദ്ര തന്നെ സമീപിച്ചെന്ന് പൂനം പാണ്ഡെ

  |

  അശ്ലീല ചിത്രങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായത് ജൂലായ് പത്തൊമ്പതിനാണ്. നീലചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അത് ചില ആപ്പുകളില്‍ പബ്ലിഷ് ചെയ്തതിനുമാണ് രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. വെബ് സീരീസില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതികളെ വിളിച്ചുവരുത്തി നീലചിത്രങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് കുന്ദ്രയ്‌ക്കെതിരെയുളള പരാതി. രാജ് കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

   rajkundra-shilpashetty-poonampandey

  അതേസമയം കുന്ദ്രയുടെ അറസ്റ്റിന് ശേഷമുളള പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. രാജ് കുന്ദ്രയെ ഇന്ന് സിഎംഎം കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിയമവിരുദ്ധമായ ഈ ബിസിനസിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന് ക്രൈംബ്രാഞ്ച് ആരോപിച്ചതിനെ തുടര്‍ന്ന് ജൂലായ് 23വരെ രാജ് കുന്ദ്രയെ മുംബൈ കോടതി കസ്റ്റഡിയില്‍ വിട്ടു. കേസിലെ തെളിവുകളായി നിരവധി വാട്ട്സ്ആപ്പ് ചാറ്റുകളുണ്ടെന്ന് പോലീസ് അറിയിച്ചു.

  മാലിക്കില്‍ ഫഹദ് കയ്യില്‍ എഴുതിയത് എന്താണ്? ആ രഹസ്യം തുറന്നുപറഞ്ഞ് മീനാക്ഷി രവീന്ദ്രന്‍

  ആപ്ലിക്കേഷന്റെ സാമ്പത്തിക ഇടപാടുകളിലും അതിന്റെ ഉള്ളടക്കത്തിലും രാജ് കുന്ദ്ര പങ്കാളിയാണെന്ന് പോലീസ് കണ്ടെത്തി. കുന്ദ്രയ്ക്ക് പുറമെ അസോസിയേറ്റായ റിയാന്‍ താര്‍പ്പിനെയും കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത് പോലെ ശില്‍പ്പ ഷെട്ടിക്ക് കേസില്‍ സമന്‍സ് അയക്കില്ലെന്നാണ് അറിയുന്നത്. വിയാന്‍ ഇന്‍ഡസ്ട്രീസിന്‌റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ശില്‍പ്പ. ഹോട്ട് ഷോട്ട്‌സ് ആപ്പിന്‌റെ ഉടമയും യുകെ കമ്പനിയുമായ കെന്‌റിന്റെ പിന്നാലെയാണ് പോലീസ് അന്വേഷണം. ഇവരാണ് ആരോപണങ്ങള്‍ക്ക് വിധേയമായ പോണ്‍ കണ്ടന്‌റ് പബ്ലിഷ് ചെയ്തത്.

  രോഹിണിയെ അന്ന് കരയിപ്പിച്ചു, മറക്കാനാവാത്ത അനുഭവം പറഞ്ഞ് മണിയന്‍പിളള രാജു, ചിത്രീകരണത്തിനിടെ സംഭവിച്ചത്‌

  അതേസമയം രാജ് കുന്ദ്ര തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടിയും മോഡലുമായ പൂനം പാണ്ഡെ രംഗത്തെത്തിയിരുന്നു. 2019ല്‍ കുന്ദ്രയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പൂനം, തന്‌റെ നമ്പര്‍ ചോര്‍ത്തിയെന്ന് ആരോപിച്ചു. 'രാജ് കുന്ദ്ര എന്നെ ഭീഷണിപ്പെടുത്തി ഒരു കരാറില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഞാന്‍ ഒരു പ്രത്യേക രീതിയില്‍ ഷൂട്ട് ചെയ്യണം, പോസ് ചെയ്യണം, അല്ലെങ്കില്‍ നോക്കണം. ഇതായിരുന്നു ആവശ്യം. സമ്മതിച്ചില്ലെങ്കില്‍ എന്‌റെ സ്വകാര്യ വിവരങ്ങളെല്ലാം ചോര്‍ത്തിക്കളയും എന്നായിരുന്നു ഭീഷണി', ഇടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പൂനം പാണ്ഡെ ഇക്കാര്യം വെളിപ്പെടുത്തിയത്.

  കാമുകി ഉണ്ടെങ്കില്‍ എന്നോട് പറയുമോ, മകന്‌റെ മറുപടി കേട്ട് ഞെട്ടിയ അനുഭവം പറഞ്ഞ് മോഹിനി

  താന്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയും കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ എന്‌റെ മൊബെല്‍ നമ്പര്‍ ചോര്‍ത്തി. ഞാനാണ് എന്ന വ്യാജേന 'ഇപ്പോള്‍ എന്നെ വിളിക്കു, ഞാന്‍ നിങ്ങള്‍ക്കായി വിവസ്ത്രയാകും' എന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. അതിന് ശേഷം എനിക്ക് നിരന്തരം കോളുകള്‍ വന്നതായി പൂനം പറയുന്നു. ആളുകള്‍ എന്നോട് ചില സേവനങ്ങള്‍ ആവശ്യപ്പെട്ടു. അവരൊക്ക എനിക്ക് മോശം ചിത്രങ്ങളും വീഡിയോസും അയച്ചു. അന്നൊക്കെ എനിക്ക് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നായിരുന്നു പേടി. ആ ഒരു ഭയംകൊണ്ട് ഞാന്‍ എന്റെ വീട് വീട്ടിറങ്ങി, പൂനം പാണ്ഡെ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.

  10 കോടിയുടെ പരസ്യത്തോട് നോ പറഞ്ഞ് ശില്‍പ ഷെട്ടി | FilmiBeat Malayalam

  ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഇനിയ, വൈറല്‍ ചിത്രങ്ങള്‍ കാണാം

  Read more about: shilpa shetty raj kundra
  English summary
  raj kundra case: no summon for shilpa shetty, poonam pandey reveals kundra apporached her for app
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X