എട്ടാം പിറന്നാളിന് താരപുത്രന് നൽകിയത് കോടികൾ വിലയുള്ള ലംബോർഗിനിയുടെ കാർ! സത്യം ഇതാണ്...

താരങ്ങൾ മാത്രമല്ല സെലിബ്രിറ്റി കിഡ്സും ബോളിവുഡ് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. നടി കരീന കപൂറിന്റെ മകൻ തൈമൂർ അലിഖാൻ, ഷാരൂഖ് ഖാന്റെ മകൾ അബാറാം, ആഷ് - ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ, ശിൽപ ഷെട്ടിയുടെ മകൻ വിയാൻ തുടങ്ങിയവർ ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ്. കുഞ്ഞുങ്ങളുടെ ചെറിയ വാർത്തകൾ പോലും ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ചായാകാറുണ്ട്. നല്ല വാർത്തകൾ മാത്രമല്ല ഫേക്ക് ന്യൂസുകളും കുഞ്ഞുങ്ങളെ ചുറ്റിപ്പറ്റി എത്താറുണ്ട്.

ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് നടി ശിൽപ ഷെട്ടിയുടേയും വ്യാവസായി രാജ് കുന്ദ്രയുടേയും മൂത്ത മകൻ വിയാനെ ചുറ്റിപ്പറ്റിയുള്ള വാർത്തയാണ്. മകന് പിറന്നാൾ സമ്മാനമായി ആഢംബര വാഹനമായ ലംബോർഗിനി സമ്മാനിച്ചുവെന്നാണ് റിപ്പോർട്ട് പ്രചരിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയിലും ബോളിവുഡ് കോളങ്ങളിലും വലിയ വാർത്തയായിരുന്നു. ഇപ്പോഴിത പുറത്തു വന്ന റിപ്പോർട്ടിൽ പ്രതികരിച്ച് രാജ് കുന്ദ്ര. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം

മകന്  പിറന്നാൾ സമ്മാനമായി നൽകിയത്

പുറത്തു വന്ന മാധ്യമ റിപ്പോർട്ട് ട്വിറ്ററിൽ പങ്കുവെച്ച് കൊണ്ടായിരുന്നു വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. പ്രചരിച്ച വാർത്ത വ്യാജമാണെന്നുംമകന് പിറന്നാൾ സമ്മാനമായി ലംബോർഗിനിയുടെ കളിപ്പാട്ടമാണ് നൽകിയതെന്നും കുന്ദ്ര ട്വിറ്ററിൽ കുറിച്ചു. പുറത്തു വന്ന റിപ്പോർട്ടിൽ ലംബോർഗിനിയുടെ ടോയ് എന്ന് കൂടി ഉൾപ്പെടുത്തണമെന്നു കുന്ദ്ര ട്വീറ്റിൽ പറയുന്നുണ്ട്. ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേർ ട്വീറ്റിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

കാർ സമ്മാനമായി നൽകിയോ

വിയാന്റെ എട്ടാം പിറന്നാളിനാണ് പിതാവ് രാജ് കുന്ദ്ര കോടികൾ വിലമതിക്കുന്ന ആഡംബര വാഹനമായ ലംബോർഗിനി സമ്മാനമായി നൽകിയെന്നാണ് പ്രചരിച്ച വാർത്ത. ഈ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സത്യാവസ്ഥ പങ്കുവെച്ച് രാജ് കുന്ദ്ര രംഗത്തെത്തിയത്. ട്വിറ്ററിൽ ഫേക്ക് ന്യൂസ് എന്ന ഹാഷ് ടാഗോടെയാണ് ലംബോർഗിനിയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ള സെലിബ്രിറ്റി കിഡ്സിനെക്കാളും വിഹാൻ വാർത്തകളിൽ അധികം ഇടം പിടിക്കാറില്ല. സോഷ്യൽ മീഡിയയിൽ അധികം ചർച്ച ചെയ്യപ്പെടാത്ത പേരാണ് വിഹാൻ രാജ് കുന്ദ്രയുടേത്.

മകൻ ജനിക്കുന്നത്

2000 ൽ ആണ് ശിൽപ ഷെട്ടിയും വ്യാവസായിയുമായ രാജ് കുന്ദ്രയും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. 2012 ലാണ് വിയാൻ ജനിക്കുന്നത്. ഇവർക്ക് സമഷ എന്ന് പേരുള്ള ഒരു മകൾ കൂടിയുണ്ട്. വാടക ഗർഭധാരണത്തിലൂടെയാണ് ശിൽപയ്ക്കും കുന്ദ്രയ്ക്കും കുഞ്ഞ് ജനിക്കുന്നത്. 2020 ലായിരുന്നു മകൾ ജനിക്കുന്നത്.

Recommended Video

Mohanlal reveals bigg boss 3 surprise
 മകൾ ജനിച്ചു

സഹോദരി സമിഷയെ ചുറ്റിപ്പറ്റിയാണ് വിഹാന്റെ ജീവിതം. ഒരു സഹോദരിയെ വേണമെന്ന് വിഹാന് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഹിന്ദുസ്ഥാൻ ടൈസിന് നൽകിയ അഭിമുഖത്തിൽ ശിൽപ ഷെട്ടി പറഞ്ഞിരുന്നു. വിയാന്റെ സുഹൃത്തുക്കൾക്കെല്ലം സഹോദരങ്ങളുണ്ടായിരുന്നു. അവൻ സഹോദരങ്ങളില്ലാത്ത വിഷമം ഞങ്ങളോട് പങ്കുവെയ്ക്കുമായിരുന്നു. കുട്ടി വളരെ ഏകാന്തത അനുഭവിക്കുന്നത് പോലെ ഞങ്ങൾക്ക് തോന്നി. അത് ഞങ്ങളെ വലിയ വിഷമത്തിലാക്കി. ശരിക്കും അവനും ആഗ്രഹിച്ചത് ഒരു സഹോദരിയെ ആയിരുന്നു. മൂന്ന് വർഷത്തെ വിയാന്റെ പ്രാർഥനയാണ് സമിഷ എന്നും ശിൽപ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X