For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നാനാ പടേക്കര്‍ മാന്യനല്ലെന്ന് അറിയാം,പക്ഷേ തനുശ്രീയോട് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല:രാജ് താക്കറെ

  |

  നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു ശേഷമായിരുന്നു മീ ടു ക്യാംപെയ്ന്‍ ഇന്ത്യയില്‍ വീണ്ടും സജീവമായിരുന്നത്. ആഷിഖ് ബനായാ അപ്നേ എന്ന ചിത്രത്തിലൂടെ തുടക്കംകുറിച്ച തനുശ്രീ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട മോശം അനുഭവമായിരുന്നു വെളിപ്പെടുത്തിയിരുന്നത്. നാനാ പടേക്കറിനെതിരായ തനുശ്രീയുടെ വെളിപ്പെടുത്തല്‍ ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്.

  സിനിമയിലെ കാസ്റ്റിംഗ് കൗച്ച്! പുരുഷന്‍മാര്‍ മാത്രമല്ല സ്ത്രീകളും ഉത്തരവാദികളെന്ന് നടി ആന്‍ഡ്രിയ

  നാനാ പടേക്കറിനു പിന്നാലെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരെയും നടി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.തനുശ്രീയുടെ അരോപണങ്ങള്‍ നിഷേധിച്ച് നാനാ പടേക്കര്‍ എത്തിയെങ്കിലും നടി പറഞ്ഞ കാര്യത്തില്‍ തന്നെ ഉറച്ചുനിന്നിരുന്നു. തുടര്‍ന്ന് നടന്‍ തനുശ്രീക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയും നിയമനടപടികളുമായി മുന്‍പോട്ട് പോവുമെന്നും അറിയിച്ചിരുന്നു. തനുശ്രീ-നാനാ പടേക്കര്‍ വിഷയത്തില്‍ പ്രതികരണവുമായി മഹാരാഷ്ട്ര നവനിര്മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ രംഗത്തെത്തിയിരുന്നു. നാനാ പടേക്കറിനെ അനുകൂലിച്ചുകൊണ്ടായിരുന്നു രാജ് താക്കറെ പരസ്യ പ്രതികരണം നടത്തിയിരുന്നത്.

  നാനാ പടേക്കറിനെ അനുകൂലിച്ച് രാജ് താക്കറെ

  നാനാ പടേക്കര്‍ മാന്യനല്ലെങ്കില്‍ പോലും തനുശ്രീയോട് ഇങ്ങനെ പെരുമാറുമെന്ന് കരുതുന്നുന്നില്ലെന്നായിരുന്നു രാജ് താക്കറെ പറഞ്ഞിരുന്നത്. തനുശ്രീ കള്ളം പറഞ്ഞതാകാമെന്നും താക്കറെ ആരോപിക്കുന്നു. അയാള്‍ മാന്യനല്ലെന്ന് തനിക്ക് നന്നായി അറിയാം. ഭ്രാന്തമായ പല കാര്യങ്ങളും അയാള്‍ ചെയ്യാറുണ്ട്. എന്തൊക്കെയായാലും തനുശ്രീക്കെതിരെ അയാള്‍ അങ്ങനെ ചെയ്യില്ലെന്നു തന്നെയാണ് കരുതുന്നത്. കോടതി അക്കാര്യം പരിഗണിക്കട്ടെയന്നും അദ്ദേഹം പറയുന്നു.

  രാജ് താക്കറെ പറഞ്ഞത്

  സിനിമാ രംഗത്ത് മീ ടു വിവാദങ്ങള്‍ കത്തിനില്‍ക്കവേ മാധ്യമങ്ങള്‍ അതിന് പിന്നാലെ പോകണ്ട ആവശ്യമുണ്ടോയെന്നാണ് രാജ് താക്കറെ ചോദിക്കുന്നത്. മീടു എന്നത് വളരെ ഗൗരവമുളള വിഷയമാണ്. പക്ഷേ അതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച നടത്തുന്നത് ശരിയായ കാര്യമല്ലെന്നും രാജ് താക്കറെ പറയുന്നു. സ്ത്രീകള്‍ക്ക് നേരെയുളള എതുതരം ആക്രമണങ്ങളിലും സഹായം തേടി നവനിര്‍മ്മാണ്‍ സേനയെ സമീപിക്കാമെന്നും രാജ് താക്കറെ പറയുന്നു.

  അടിച്ചമര്‍ത്തലിന് എതിരെ ശബ്ദം ഉയരണം

  ഏത് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആയാലും അടിച്ചമര്‍ത്തലിന് എതിരെ സ്ത്രീകള്‍ ശബ്ദം ഉയര്‍ത്തണമെന്നും രാജ് താക്കറെ പറയുന്നു. ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തേണ്ടത് പത്ത് വര്‍ഷം കഴിഞ്ഞല്ലായെന്നും സംഭവം നടക്കുമ്പോള്‍ തന്നെയാണെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ വിലവര്‍ധന,രൂപയുടെ മൂല്യത്തകര്‍ച്ച. തൊഴിലില്ലായ്മ എന്നീ പ്രശ്‌നങ്ങളെ മറയ്ക്കാനുളള പഴുതായാണ് മീടു നിലവില്‍ ഉപയോഗിക്കപ്പെടുന്നതെന്നും രാജ് താക്കറെ ആരോപിച്ചു. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ് താക്കറെ ഇക്കാര്യം പറഞ്ഞത്.

  രാജ് താക്കറെയ്‌ക്കെതിരെ തനുശ്രീ പറഞ്ഞത്

  രാജ് താക്കറെ ഒരു ഗുണ്ടയാണെന്നും സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവെന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും മുന്‍പ് തനുശ്രീ ആരോപിച്ചിരുന്നു. കൂടാതെ ബാല്‍ താക്കറെയുടെ മരണശേഷം രാജ് താക്കറെയ്ക്ക് ശിവസേന തലവനാകണമെന്ന് അഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ സാധിച്ചില്ലെന്നും തനുശ്രീ പറഞ്ഞിരുന്നു. കൂടാതെ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയപ്പോള്‍ തനിക്കെതിരെ ആക്രമണം നടത്തിയവരില്‍ എംഎന്‍എസും ഉണ്ടായിരുന്നെന്നും തനുശ്രീ ആരോപിച്ചിരുന്നു.

  നവനിര്‍മ്മാണ്‍ സേന പറഞ്ഞത്

  രാജ് താക്കറയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് തനുശ്രീയ്‌ക്കെതിരെ നവനിര്‍മ്മാണ്‍ സേന രംഗത്തുവന്നിരുന്നു. തനുശ്രീയെ ബിഗ് ബോസില്‍ പങ്കെടുപ്പിച്ചാല്‍ ആക്രമിക്കുമെന്നായിരുന്നു മുന്‍പ് നവനിര്‍മ്മാണ്‍ സേന അനുയായികള്‍ അറിയിച്ചിരുന്നത്. മറാത്തി നടന്‍മാരെയും പാര്‍ട്ടിയെയും അപമാനിക്കാന്‍ തനുശ്രീ ശ്രമിക്കുന്നുണ്ടെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു നവനിര്‍മ്മാണ്‍ സേന പറഞ്ഞിരുന്നത്.

  ധനുഷിനെയും വിടാതെ വ്യാജന്മാര്‍! പുതിയ ചിത്രം വടചെന്നൈയും ഇന്റര്‍നെറ്റില്‍ ചോര്‍ന്നു!

  96ന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കുമോ! ആരാധകന് സാമന്തയുടെ മറുപടി ഇങ്ങനെ


  English summary
  raj thackeray's statement about tanushree-nana patekar issue

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more