»   » രാജമൗലി ചോദിച്ചത് ഒന്ന്, പ്രഭാസ് നല്‍കിയത് മറ്റൊന്ന്! എന്തായിരുന്നു രാജമൗലി പ്രഭാസിനോട് ചോദിച്ചത് ?

രാജമൗലി ചോദിച്ചത് ഒന്ന്, പ്രഭാസ് നല്‍കിയത് മറ്റൊന്ന്! എന്തായിരുന്നു രാജമൗലി പ്രഭാസിനോട് ചോദിച്ചത് ?

Posted By:
Subscribe to Filmibeat Malayalam

ഒരു നടന് തന്റെ സിനിമക്ക് നല്‍കാന്‍ കഴിയുന്ന സമര്‍പ്പണം ബാഹുബലിക്ക് വേണ്ടി പ്രഭാസ് നല്‍കിയിരുന്നു. അത് സിനിമയുടെ വിജയത്തിനും കാരണമായി മാറിയിരുന്നു.

രാജമൗലി സിനിമക്ക് വേണ്ടി പ്രഭാസിനോട് ചോദിച്ചതും പ്രഭാസ് നല്‍കിയതും രണ്ടും വേറെയായിരുന്നു. ബാഹുബലിയില്‍ അഭിനയിക്കാന്‍ വേണ്ടി ഒന്നര വര്‍ഷം മാത്രമായിരുന്നു സംവിധായകന്‍ ചോദിച്ചിരുന്നത്. എന്നാല്‍ പ്രഭാസ് അതിന് നല്‍കിയ മറുപടിയാണ് സിനിമയെ ഇത്രയും വിജയത്തിലെത്തിച്ചതെന്നാണ് രാജമൗലി പറയുന്നത്.

രാജമൗലിയുടെയും പ്രഭാസിന്റെയും സൗഹൃദം

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെയുള്ള സൗഹൃദമായിരുന്നു രാജമൗലിയും പ്രഭാസും തമ്മിലുള്ളത്. പത്ത് വര്‍ഷം മുമ്പായിരുന്നു ഇരുവരും ഒന്നിച്ച് സിനിമ ചെയ്തത്. അതിന് ശേഷം നല്ല സൗഹൃദം തുടരുകയായിരുന്നു.

മണിക്കൂറുകളോളമുള്ള ചാറ്റ്

ദിവസവും മണിക്കൂറുകളോളം ഞങ്ങള്‍ പരസ്പരം ചാറ്റ് ചെയ്യാറുണ്ടെന്നാണ് രാജമൗലി പറയുന്നത്. സിനിമ നിര്‍മാണം പോലെ നിരവധി കാര്യങ്ങളായിരിക്കും ഞങ്ങള്‍ക്ക് സംസാരിക്കാനുണ്ടാവുക എന്നും രാജമൗലി പറയുന്നു.

പരസ്പരം ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു

ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടിരുന്നു. എല്ലാ കാര്യങ്ങളെയും മനസിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല എനിക്കൊരു യുദ്ധം പ്രമേയമായുള്ള സിനിമ ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യം പ്രഭാസിന് അറിയമായിരുന്നു.

സിനിമക്കായി വര്‍ഷങ്ങള്‍ മാറ്റിവെച്ച് പ്രഭാസ്

പ്രഭാസിനോട് ഒന്നര വര്‍ഷമായിരുന്നു ബാഹുബലിയില്‍ അഭിനയിക്കാനായി ചോദിച്ചിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷം കൊണ്ട് അത്തമെരു സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് പ്രഭാസ് തന്നെ പറയുകയായിരുന്നു. തുടര്‍ന്ന് സിനിമക്ക് വേണ്ടി വര്‍ഷങ്ങളോളം പ്രഭാസ് പ്രയ്തനിക്കുകയും ചെയ്തു.

കഥ എഴുതുമ്പോള്‍ മുതല്‍ കൂടെയുണ്ടായിരുന്നു

ബാഹുബലിയുടെ കഥ എഴുതുമ്പോള്‍ മുതല്‍ പ്രഭാസ് ഒപ്പമുണ്ടായിരുന്നെന്നാണ് രാജമൗലി പറയുന്നത്. ബാഹുബലിയുടെ കഥപാത്രം പ്രഭാസിന് വേണ്ടി മാത്രം എഴുതിയതായിരുന്നു. എന്നാല്‍ ദേവസേന, കട്ടപ്പ, ശിവകാമി എന്നിവരുടെ വേഷം ചെയ്യാന്‍ താരങ്ങളെ കഥയെഴുതിയതിന് ശേഷം മാത്രമാണ് കണ്ടുപിടിച്ചതെന്നും രാജമൗലി പറയുന്നു.

English summary
SS Rajamouli Asked Prabhas To Give One Year To Baahubali; He Gave Five!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X