»   » ശ്രീദേവി ആ വേഷം നിരസിച്ചത് രക്ഷയായി, ചില നിബന്ധനകള്‍ ബുദ്ധിമുട്ടിച്ചിരുന്നു : രാജമൗലി

ശ്രീദേവി ആ വേഷം നിരസിച്ചത് രക്ഷയായി, ചില നിബന്ധനകള്‍ ബുദ്ധിമുട്ടിച്ചിരുന്നു : രാജമൗലി

Posted By: Nihara
Subscribe to Filmibeat Malayalam

ബാഹുബലിയില്‍ ശിവകാമിയായി എത്തുന്നതിന് വേണ്ടി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് ബോളിവുഡ് താരറാണി ശ്രീദേവിയെയായിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് സംഭവിക്കാതെ പോവുകയായിരുന്നു. താരത്തിന്റെ പിന്‍മാറ്റവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ശ്രീദേവി ചിത്രത്തില്‍ നിന്നും പിന്‍മാറിയത് ശരിക്കും അനുഗ്രഹമായെന്നാണ് സംവിധായകന്‍ രാജമൗലി പറയുന്നത്. ഇതാദ്യാമായാണ് ഇത്തരമൊരു തുറന്നുപറച്ചിലുമായി സംവിധായകന്‍ രംഗത്തെത്തിയിട്ടുള്ളത്.

ശ്രീദേവിയുടെ ചില നിബന്ധനകള്‍ തങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി കാര്യങ്ങള്‍ പങ്കുവെച്ചത്. വലിയൊര തുകയ്ക്ക് പുറമെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ താമസം, ഷൂട്ടിങ്ങിനായി മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് ബിസിനസ്സ് ക്ലാസ് ടിക്കറ്റ്, കൂടാതെ ഹിന്ദി പതിപ്പിന്റെ ഷെയറുമായിരുന്നു താരം ആവശ്യപ്പെട്ടത്. അവരുടെ ആഗ്രഹങ്ങള്‍ കേട്ടയുടന്‍ തങ്ങളുടെ ടീം ആകെ വിഷമത്തിലായി. അവരുടെ തീരുമാനങ്ങള്‍ അംഗീകരിച്ചാല്‍ ചിത്രം ഉദ്ദേശിച്ച ബജറ്റില്‍ നില്‍ക്കില്ലെന്നും മനസ്സിലായെന്നും സംവിധായകന്‍ പറഞ്ഞു.

Bahubali

താരത്തിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ചിത്രത്തിലേക്ക് രമ്യാ കൃഷ്ണനെ കാസ്റ്റ് ചെയ്തത്. ആ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് അവര്‍ അവതരിപ്പിച്ചത്. ശ്രീദേവിയെ ഈ സിനിമയില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത് ഇപ്പോള്‍ സന്തോഷകരമായി തോന്നുന്നുവെന്ന് രാജമൗലി പറഞ്ഞു.

English summary
Why Sreedevi rejected Shivakami's role in Bahubali, Here is the reason.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam