»   » രജനികാന്തിന്റെ ബ്രഹ്മാണ്ഡ സിനിമ ഇന്ത്യയെ ഞെട്ടിക്കാനുള്ള വരവായിരിക്കും! പക്ഷെ ഒരു പ്രശ്‌നമുണ്ട്...

രജനികാന്തിന്റെ ബ്രഹ്മാണ്ഡ സിനിമ ഇന്ത്യയെ ഞെട്ടിക്കാനുള്ള വരവായിരിക്കും! പക്ഷെ ഒരു പ്രശ്‌നമുണ്ട്...

Posted By:
Subscribe to Filmibeat Malayalam

രജനികാന്തിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമയാണ് 2.0. രജനികാന്തിനൊപ്പം അക്ഷയ് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ഈ വര്‍ഷം ഏപ്രിലില്‍ തിയറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയുടെ റിലീസ് വൈകുമെന്നാണ് പുതിയ വാര്‍ത്തകള്‍.

ദുല്‍ഖര്‍ സല്‍മാന് ഒറ്റ മലയാള സിനിമയില്ല! അന്യഭാഷയില്‍ പോയത് ഇതിനായിരുന്നോ?

യന്തിരന്‍ എന്ന സിനിമയ്ക്ക് ശേഷം ശങ്കറും രജനികാന്തും ഒന്നിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് വലിയ ആചാരങ്ങളുമായി നടത്തിയിരുന്നു. പിന്നാലെ സിനിമയില്‍ നിന്നും ടീസര്‍ വരാന്‍ പോവുകയാണ്. മലയാളത്തില്‍ നിന്നും മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് സിനിമയുടെ റിലീസ് വൈകുമെന്ന പറയുന്നത്.

2.0 റിലീസ് മാറ്റി?


രജനികാന്തും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 2.0 യുടെ റിലീസ് ഇനിയും വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ വരുന്ന ഏപ്രിലില്‍ സിനിമ റിലീസിനെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കാരണമിതാണ്..


സിനിമയുടെ വിഎഫ്എക് മികവോടെ എടുത്ത വിഷ്വല്‍സും അതിന്റെ വിഷ്വല്‍ ഗ്രാഫിക്‌സും സംവിധായകന് പൂര്‍ണ തൃപ്തിയായിട്ടില്ല. അതാണ് റിലീസ് വൈകാന്‍ കാരണമെന്നാണ് പറയുന്നത്. ഡെക്കാന്‍ ക്രോണിക്കലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല


ഇന്ത്യ കാണാന്‍ പോവുന്ന ബിഗ് ബജറ്റ് ചിത്രമെന്ന ലേബലിലെത്തുന്ന സിനിമയുടെ നിര്‍മാണവും മറ്റ് എഡിറ്റിംഗ് ജോലികളിലും ഒരു വിട്ട് വീഴ്ചയക്കും സംവിധായകന്‍ തയ്യാറല്ല. അതിനാല്‍ എല്ലാ ഭാഗവും മനോഹരമാക്കിയതിന് ശേഷമായിരിക്കും റിലീസിനെത്തിക്കുന്നത്.

ഔദ്യോഗിക വിശദീകരണം


എന്നാല്‍ സിനിമയെ കുറിച്ചുള്ള കാര്യങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. ഈ ദിവസങ്ങൡ അത്തരമൊരു വിശദീകരണം വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

2.0

രജനികാന്തും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 2.0 യില്‍ എമി ജാക്‌സനാണ് നായിക. തമിഴ്, ഹിന്ദി, മലയാളം, തെലുങ്കു, ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ്, എന്നിങ്ങനെ പതിനഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യാന്‍ പോവുന്നത്.

ബിഗ് ബജറ്റ് ചിത്രം

450 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമയില്‍ നിന്നും 12 കോടി മുതല്‍ മുടക്കില്‍ ഓഡിയോ ലോഞ്ചിനെത്തിച്ചിരുന്നു. ദുബായില്‍ നിന്നും നടത്തിയ പരിപാടിയ്ക്ക് ശേഷം സിനിമയില്‍ നിന്നും ടീസറും വരാന്‍ പോവുകയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും


ടീസര്‍ പുറത്ത് വിടുന്നതും വലിയ പരിപാടിയായിട്ടാണ് നടത്തുന്നത്. അതിലേക്ക് പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മലയാളത്തില്‍ നിന്നും മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Rajinikanth & Akshay Kumar starrer Robo 2.0 release delayed?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam