വാച്ച്മാന് കൊടുക്കാൻ പോലും പണമില്ല, വീട് ലേലത്തിൽ; അമിതാഭ് ബച്ചൻ നേരിട്ട പ്രതിസന്ധി; രജിനികാന്ത്

ഇന്ത്യൻ സിനിമാ ലോകം ആദരവോടെ കാണുന്ന രണ്ട് താരങ്ങളാണ് അമിതാഭ് ബച്ചനും രജിനികാന്തും. വർഷങ്ങളുടെ അധ്വാനത്തിൽ രണ്ട് പേരും നേടിയെടുത്ത താരമൂല്യം ഇന്നും നിലനിൽക്കുന്നു. സിനിമാ രം​ഗത്തും ജീവിതത്തിലും പല ഘട്ടങ്ങൾ അമിതാഭ് ബച്ചനും രജിനികാന്തും കണ്ടിട്ടുണ്ട്. വലിയ പരാജയങ്ങളിൽ നിന്നും തിരിച്ച് കയറാൻ ഇരുവർക്കും എപ്പോഴും സാധിച്ചു. രജിനികാന്തിനേക്കാൾ കരിയറിൽ വലിയ വീഴ്ചകൾ സംഭവിച്ചത് അമിതാഭ് ബച്ചനാണ്.

പരാജയങ്ങളുണ്ടായെങ്കിലും രജിനികാന്തിന്റെ താരത്തിളക്കത്തെ ഇത് ബാധിച്ചില്ല. പക്ഷെ അമിതാഭ് ബച്ചനുണ്ടായ ചില പരാജയങ്ങൾ ഇദ്ദേഹത്തിന്റെ ജീവിതത്തിലും കനത്ത പ്രഹരമായിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചൻ സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് രജിനിതാന്ത്. പുതിയ ചിത്രം വേട്ടയെന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. തൊണ്ണൂറുകളിൽ കനത്ത കട ബാധ്യത ബച്ചന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രജിനികാന്ത് ചൂണ്ടിക്കാട്ടി.

Rajinikanth  Amitabh Bachchan

അക്കാലത്ത് ഒരു പ്രൊഡക്ഷൻ ഹൗസ് ബച്ചൻ തുടങ്ങിയിരുന്നു. എന്നാൽ കമ്പനി നഷ്ടത്തിലായി. ഇതേക്കുറിച്ചാണ് രജിനികാന്ത് പരാമർശിച്ചത്. ‌ അദ്ദേഹത്തിന് വാച്ച്മാന് കൊടുക്കാൻ പോലും പണമുണ്ടായിരുന്നില്ല. ജുഹുവിലെ വീട് പൊതുലേലത്തിന് വെച്ചു. ബോളിവുഡ് മുഴുവനും അദ്ദേഹത്തെ നോക്കി ചിരിച്ചു. ലോകം നിങ്ങളുടെ വീഴ്ചയ്ക്കായി കാത്തിരിക്കും. മൂന്ന് വർഷം കൊണ്ട് അമിതാഭ് ബച്ചന് സാമ്പത്തിക പ്രശ്നം മറിക‌ടക്കാൻ പറ്റിയെന്നും രജിനികാന്ത് ചൂണ്ടിക്കാട്ടി. അദ്ദേഹം എല്ലാ പരസ്യങ്ങളും ചെയ്തു. കോൻ ബനേ​ഗ ക്രോർപതി എന്ന ഷോ ചെയ്തു.

പണം സമ്പാദിച്ച് ജഹുവിലെ വീടുൾപ്പെടെ മൂന്ന് വീടുകളും തിരിച്ച് പിടിച്ചു. അമിതാഭ് ബച്ചൻ വലിയ പ്രചോദനമാണ് 82 വയസിലും ദിവസം പത്ത് മണിക്കൂർ താരം ജോലി ചെയ്യുന്നെന്നും രജിനികാന്ത് ചൂണ്ടിക്കാട്ടി. തന്റെ ഉന്നത ബന്ധങ്ങൾ ഒരിക്കലും അമിതാഭ് ബച്ചൻ ദുരുപയോ​ഗം ചെയ്തിട്ടില്ലെന്നും രജിനികാന്ത് പ്രശംസിച്ചു. പ്ര​ഗൽഭ എഴുത്തുകാരൻ ഹരിവംശ് റായ് ബച്ചന്റെ മകനാണ് അമിതാഭ് ബച്ചൻ. ​

Rajinikanth  Amitabh Bachchan

ഗാന്ധി കുടുംബവുമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ അതൊന്നും ദുരപയോ​ഗം ചെയ്യാൻ അമിതാഭ് ബച്ചൻ തയ്യാറായില്ല. ഒരിക്കൽ അമിതാഭ് ജിക്ക് വലിയ അപകടം സംഭവിച്ചു. ആ സമയത്ത് ഇന്ദിരാ​ഗാന്ധി വിദേശത്ത് ഒരു കോൺഫറൻസിന് പോയതായിരുന്നു. ഇക്കാര്യമറിഞ്ഞത് അവർ ഉടനെ ഇന്ത്യയിലേക്ക് മടങ്ങി. അപ്പോഴാണ് രജീവ് ​ഗാന്ധിയും അമിതാഭ് ജിയും ഒരുമിച്ച് പഠിച്ചതാണെന്ന് എല്ലാവരും അറിയുന്നതെന്നും രജിനികാന്ത് ഓർത്തു.

രജിനികാന്തിന്റെ പുതിയ ചിത്രം വേട്ടെയനിൽ അമിതാഭ് ബച്ചനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നത്. ഒക്ടോബർ പത്തിന് ചിത്രം തിയറ്ററുകളിലെത്തു. മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദ​ഗുബതി, അഭിരാമി തുടങ്ങി വലിയ താര നിര സിനിമയിൽ അണിനിരക്കുന്നുണ്ട്. 2010 ൽ കാണ്ഡഹാർ എന്ന മലയാള ചിത്രത്തിൽ അമിതാഭ് ബച്ചൻ അഭിനയിച്ചിട്ടുണ്ട്. കൽക്കി 2898 എഡിയാണ് അമിതാഭ് ബച്ചന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പ്രഭാസ് നായകനായ സിനിമയിൽ ശ്രദ്ധേയ വേഷമാണ് അമിതാഭ് ബച്ചൻ ചെയ്തത്.

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X